Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
പ്രധാനമന്ത്രി മുസ്ലിം തയ്യൽകാരിയുമായി സംസാരിക്കുന്ന ചിത്രം പ്രചരണത്തിന് വേണ്ടി എഐ ഉപയോഗിച്ച് നിർമ്മിച്ചത്.
ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതല്ല. ദ്വാരകയിലെ യശോഭൂമിയിൽ നടന്ന വിശ്വകർമ പദ്ധതിയുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പ്രദർശനത്തിൽ നിന്നുള്ള യഥാർത്ഥ ചിത്രമാണ് ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിം തയ്യൽകാരിയുമായി സംസാരിക്കുന്ന ചിത്രം പ്രചാരണത്തിന് വേണ്ടി എഐ ഉപയോഗിച്ച് നിർമ്മിച്ചതാണ് എന്ന അവകാശവാദം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
“സോഷ്യൽ മീഡിയ ഏറ്റെടുത്ത മറ്റൊരു യോചന. Ai ആണെന്ന് പോലും അറിയാതെ അതൊക്കെ പൊക്കിക്കൊണ്ട് നടക്കുന്നു വിവരം ഇല്ലാത്ത ഭക്തർ,” എന്നാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ വിവരണം.

ഇവിടെ വായിക്കുക:ഹിജാബ് നിയമം റദ്ദാക്കിയത് ആഘോഷിക്കുന്ന ഇറാനിയൻ വനിതകൾ ആണോ ഇത്?
റിവേഴ്സ് ഇമേജ് സെർച്ചിലൂടെ ചിത്രം 2023 സെപ്റ്റംബർ 17-ന് പ്രസിദ്ധീകരിച്ച News18 Hindi റിപ്പോർട്ടിൽ കണ്ടെത്തി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അതേ ചിത്രമാണ് റിപ്പോർട്ടിലുമുള്ളത്. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, പ്രധാനമന്ത്രിയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ച് വിശ്വകർമ ജയന്തി ദിനത്തിൽ “പിഎം വിശ്വകർമ പദ്ധതി”യുടെ ഉദ്ഘാടനം നടന്നപ്പോൾ യശോഭൂമിയിലെ പ്രദർശന സന്ദർശന വേളയിലാണ് ചിത്രം എടുത്തത്.

അതേ ചിത്രം നരേന്ദ്ര മോദിയുടെ ഔദ്യോഗിക X (മുൻ Twitter) അക്കൗണ്ടിലും 2023 സെപ്റ്റംബർ 17-ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. “യശോഭൂമിയിൽ ഇന്ത്യയുടെ കരകൗശല വൈവിധ്യം പ്രദർശിപ്പിച്ചിരിക്കുന്നു!” എന്ന വിവരണമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്.

PM Modi’s X Post – 17 Sept 2023
വാർത്താ ഏജൻസിയായ ANIയും അതേ ദിവസം ചിത്രം പങ്കുവെച്ചു. “ദ്വാരകയിലെ ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സ്പോ സെന്ററിൽ വിശ്വകർമ പങ്കാളികളുമായി പ്രധാനമന്ത്രി സംവദിക്കുന്നു,” എന്നാണവരുടെ പോസ്റ്റിന്റെ വിവരണം.

വിശ്വകർമ പദ്ധതി പരമ്പരാഗത കരകൗശല വിദഗ്ധർക്കും തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും സഹായം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ സംരംഭമാണ്.
തയ്യൽക്കാർ, ആശാരിമാർ, കൊല്ലന്മാർ, കുശവന്മാർ, സ്വർണ്ണപ്പണിക്കാർ തുടങ്ങി 18 തൊഴിൽ വിഭാഗങ്ങൾ ഉൾപ്പെടുന്നു. കരകൗശല വിദഗ്ധർക്ക് അംഗീകാരം (സർട്ടിഫിക്കറ്റും ഐഡി കാർഡും), നൈപുണ്യ പരിശീലനം, ആധുനിക ഉപകരണങ്ങൾ വാങ്ങാൻ ₹15,000 വരെ സഹായം എന്നിവ ലഭിക്കും. കൂടാതെ, 5% പലിശ നിരക്കിൽ ₹3 ലക്ഷം വരെ ഈടില്ലാത്ത വായ്പ (രണ്ട് ഘട്ടങ്ങളിലായി) ലഭിക്കും.
Explainer – The Indian Express, 18 Sept 2023
ഇതേ ഫോട്ടോ, ഫോട്ടോ ഷൂട്ടിനായി വ്യാജമായി നിർമ്മിച്ച കുടിലിൽ ഒരു മുസ്ലിം സ്ത്രീയെ കണ്ടുമുട്ടുന്നതായി പ്രധാനമന്ത്രി അഭിനയിക്കുന്നുവെന്ന അവകാശവാദത്തോടുകൂടിയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്.
അതിനെക്കുറിച്ച് ഞങ്ങളുടെ ഹിന്ദി ടീം ഇതിനകം ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
Newschecker Hindi Fact-Check റിപ്പോർട്ട് വായിക്കുക
പ്രധാനമന്ത്രി മുസ്ലിം തയ്യൽകാരിയുമായി സംസാരിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതല്ല. അത് 2023 സെപ്റ്റംബർ 17-ന് ദ്വാരകയിലെ യശോഭൂമിയിൽ നടന്ന വിശ്വകർമ പദ്ധതിയുടെ ഉദ്ഘാടന വേളയിൽ എടുത്ത യഥാർത്ഥ ചിത്രമാണ്
FAQ
1. പ്രധാനമന്ത്രിയുടെ വൈറൽ ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണോ?
അല്ല. ചിത്രം യഥാർത്ഥമാണ്. 2023 സെപ്റ്റംബർ 17-ന് ദ്വാരകയിലെ യശോഭൂമിയിൽ വിശ്വകർമ പദ്ധതി ഉദ്ഘാടനം നടക്കുമ്പോഴാണ് ചിത്രം എടുത്തത്.
2. ചിത്രത്തിലെ സ്ത്രീ ആര്?
ചിത്രത്തിലെ സ്ത്രീ വിശ്വകർമ പദ്ധതിയുടെ പ്രദർശനത്തിൽ പങ്കെടുത്ത കരകൗശല വിദഗ്ധരിൽ ഒരാളാണ്.
3. വിശ്വകർമ പദ്ധതി എന്തിനാണ് ആരംഭിച്ചത്?
പരമ്പരാഗത കരകൗശല വിദഗ്ധർക്കും തൊഴിലാളികൾക്കും പരിശീലനവും ധനസഹായവും നൽകുന്നതിനാണ് പദ്ധതി രൂപീകരിച്ചത്.
4. ചിത്രം എപ്പോൾ എവിടെയാണ് എടുത്തത്?
2023 സെപ്റ്റംബർ 17-ന് ദ്വാരകയിലെ യശോഭൂമിയിൽ നടന്ന പ്രദർശന വേളയിലാണ് ചിത്രം എടുത്തത്.
5. ചിലർ ചിത്രം എഐ ആണെന്ന് വിചാരിച്ചതെന്തുകൊണ്ട്?
ചിത്രത്തിന്റെ മിനുസമുള്ള ഗുണനിലവാരവും തെറ്റായ സോഷ്യൽ മീഡിയ പോസ്റ്റുകളും മൂലമാണ് ചിലർ അത് എഐ സൃഷ്ടിച്ചതെന്ന് കരുതിയത്.
Sources
News18 Hindi – (17 Sept 2023)
PM Narendra Modi Official X Account (17 Sept 2023)
ANI X Post (17 Sept 2023)
Vasudha Beri
November 26, 2025
Sabloo Thomas
November 15, 2025
Sabloo Thomas
November 14, 2025