Claim
പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന കുംഭമേളയ്ക്കിടെ നടനും ബിജെപിയുടെ കടുത്ത വിമർശകനുമായ പ്രകാശ് രാജ്, ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്നത് കാണിക്കുന്ന ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

ഇവിടെ വായിക്കുക:Fact Check: കുംഭമേളയ്‌ക്കെത്തിയ 154 വയസുള്ള സന്യാസിയാണോയിത്?
Fact
ഞങ്ങൾ ആദ്യം “പ്രകാശ് രാജ് കുംഭ് ഡിപ്പ്” എന്ന് ഇംഗ്ലീഷിൽ കീവേഡ് സേർച്ച് നടത്തി. അപ്പോൾ കുംഭമേളയിൽ അദ്ദേഹം പങ്കെടുക്കുന്നതിനെ പറ്റിയുള്ള റിപ്പോർട്ടുകളോ ഫോട്ടോകളോ ലഭിച്ചില്ല. പ്രചരിക്കുന്ന ഫോട്ടോയുടെ അമിതമായിൽ തിളങ്ങുന്ന ടെക്‌സ്‌ചറും ഞങ്ങൾ ശ്രദ്ധിച്ചു. അത് ചിത്രം എഐ നിർമ്മിതമാണെന്ന് ചൂണ്ടിക്കാണിക്കുന്ന ഒരു അടയാളമാണ്.
ഐഐ ഇമേജ് ഡിറ്റക്ഷൻ ടൂളായ ഹൈവ് മോഡറേഷനിൽ നിന്ന് ഞങ്ങൾ ചിത്രം പരിശോധിച്ചു. ഫോട്ടോ എഐ നിർമ്മിതമാവാൻ അല്ലെങ്കിൽ അതിൽ ഡീപ്ഫേക്ക് ഉള്ളടക്കം അടങ്ങിയിരിക്കാൻ 99.9% സാധ്യതയുണ്ട്” എന്ന് ടൂളിൽ നിന്നും മറുപടി ലഭിച്ചു. അതുപോലെ,സെറ്റ് എൻജിൻ ടൂളും, ചിത്രം എഐ നിർമ്മിതമാവാൻ 99% സാധ്യതയുണ്ടെന്ന് പ്രസ്താവിച്ചു.


ഈ പ്രചരണം വ്യാജമാണെന്ന് പ്രകാശ് രാജ് ജനുവരി 28,2025ലെ ഒരു എക്സ് പോസ്റ്റിൽ വ്യക്തമാക്കി.

കായിക താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലോക നേതാക്കളായ ഡൊണാൾഡ് ട്രംപ്, വ്‌ളാഡിമിർ പുടിൻ, ഹോളിവുഡ് താരം വിൽ സ്മിത്ത് എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റികൾ കുംഭമേളത്തിൽ പങ്കെടുക്കുന്നതിന്റെ എഐ നിർമ്മിത വീഡിയോകളും ചിത്രങ്ങളും ഓൺലൈനിൽ തരംഗം സൃഷ്ടിക്കുന്നുണ്ട്.
Result: Altered Media
(ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം)
ഇവിടെ വായിക്കുക:Fact Check: ടിപ്പുവിന്റെ നിശ്ചല ദൃശ്യം കർണാടക അവതരിപ്പിച്ചത് ഈ റിപ്പബ്ലിക്ക് ദിനത്തിലല്ല
31/01/2025ലെ അപ്ഡേറ്റ്: വൈറൽ ഫോട്ടോയെക്കുറിച്ചുള്ള പ്രകാശ് രാജിന്റെ എക്സ് പോസ്റ്റ് ഉൾപ്പെടുത്തുന്നതിനായി ലേഖനം അപ്‌ഡേറ്റ് ചെയ്തു.
Sources
Hive Moderation tool
SightEngine tool
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.