Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഇന്ത്യ സന്ദർശിച്ചപ്പോൾ സമ്മാനമായി നൽകിയ ഭഗവദ്ഗീതയുടെ ഒരു പകർപ്പ്,റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വിമാനത്തിൽ വായിച്ചു കൊണ്ടിരിക്കുന്നത് കാണിക്കുന്ന ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഈ ഫോട്ടോ റഷ്യയിലേക്ക് മടങ്ങുമ്പോൾ പുടിന്റെ വിമാനത്തിൽ നിന്ന് എടുത്തതാണെന്നാണ് ഉപയോക്താക്കൾ അവകാശപ്പെടുന്നത്.

ഇവിടെ വായിക്കുക: പുതിയ വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു എന്ന് അവകാശപ്പെടുന്ന വൈറൽ ലിങ്ക് സ്കാമാണ്
ഞങ്ങൾ ഫോട്ടോ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, പുടിൻ ഭഗവത്ഗീത പിടിച്ചു നിൽക്കുന്നതായി അവകാശപ്പെടുന്ന ഫോട്ടോ വിശ്വസനീയമായ വാർത്താ റിപ്പോർട്ടുകളിൽ നിന്നോ റഷ്യൻ സർക്കാരിന്റെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നോ ലഭിച്ചില്ല.
കൂടാതെ, ചിത്രത്തിന്റെ മൊത്തത്തിലുള്ള അധിക മിനുസമാർന്ന ഘടനയും മങ്ങിയ പശ്ചാത്തലവും ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് സൂചിപ്പിക്കുന്നു.
തുടർന്ന് ന്യൂസ്ചെക്കർ എഐ ഡിറ്റക്ഷൻ ടൂളായ ഹൈവ് മോഡറേഷനിൽ വൈറൽ ചിത്രം പരിശോധിച്ചു. ഫോട്ടോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതോ ഡീപ്ഫേക്ക് ഉള്ളടക്കം അടങ്ങിയിരിക്കുന്നതോ ആകാൻ 99.9% സാധ്യതയുണ്ടെന്ന് ടൂൾ കണ്ടെത്തി. അതുപോലെ, വൈറൽ ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാകാൻ 99% സാധ്യതയുണ്ടെന്ന് സൈറ്റ്എൻജിൻ നിഗമനത്തിലെത്തി.



ന്യൂസ്ചെക്കർ ഉൾപ്പെടുന്ന ട്രസ്റ്റഡ് ഇൻഫർമേഷൻ അലയൻസിന്റെ (TIA) ഡീപ്ഫേക്ക്സ് അനാലിസിസ് യൂണിറ്റ് (DAU) എഐ ഓർ നോട്ട് വെബ്സൈറ്റിൽ ചിത്രം വിശകലനം ചെയ്തു, പരിശോധനയിൽ ചിത്രം ഒരു ഡീപ്ഫേക്ക് ആയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. ഇമേജ് വിസ്പറർ വെബ്സൈറ്റിലും ചിത്രം അവർ പരിശോധിച്ചു, ടൂൾ ചിത്രം എഐ ജനറേറ്റഡ് ആണെന്ന് വെളിപ്പെടുത്തി.


അതിനാൽ, റഷ്യൻ പ്രസിഡന്റ് പുടിൻ ഒരു വിമാനത്തിലിരുന്ന് ഭഗവദ്ഗീത വായിക്കുന്നതായി കാണിക്കുന്ന വൈറൽ ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന നിഗമനത്തിൽ ഞങ്ങൾ എത്തി.
(ഈ ചിത്രം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം)
Sources
Hive Moderation Website
Sightengine Website
DAU Analysis
Vasudha Beri
November 26, 2025
Sabloo Thomas
November 15, 2025
Sabloo Thomas
November 14, 2025