Friday, January 3, 2025
Friday, January 3, 2025

HomeFact CheckNewsFact Check: ഫുൽവാമയിൽ ആർഡിഎക്സ് കടത്തുന്ന ബൂ൪ഖ ധരിച്ച സ്ത്രീകളല്ലിത്

Fact Check: ഫുൽവാമയിൽ ആർഡിഎക്സ് കടത്തുന്ന ബൂ൪ഖ ധരിച്ച സ്ത്രീകളല്ലിത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
ഫുൽവാമയിൽ ആർഡിഎക്സ് എത്തിക്കുന്ന  ബൂ൪ഖ ധരിച്ച സ്ത്രീകൾ.
Fact
ബംഗ്ലാദേശിൽ വ്യാജമദ്യം കടത്തിയവർ.

ഫുൽവാമയിൽ ആർഡിഎക്സ് എത്തിക്കുന്ന പർദ്ദ ധരിച്ച സ്ത്രീകൾ എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

“ഫുൽവാമയിൽ ‘ആർഡിഎക്സ്’, പിന്നെ ‘ബ്രൗൺ ഷുഗർ’ മറ്റു മയക്കുമരുന്നുകൾ, തോക്കും, ‘grenade’ വരെ ഇന്ത്യയിൽ ഭാരതത്തിൽ എത്തിയതും, എത്തിക്കുന്ന ഗതാഗത രീതി, ഉത്ഭവകേന്ദ്രവും വഴിയും.. ദേ, ഇതാണ്.. “ബൂ൪ഖ വേണം, ബൂ൪ഖ വേണം.. ഞമ്മൻ്റെ ബേഗം,സ്വാജകൾക്ക് പുറത്ത് പോകുമ്പോൾ ഏതുസമയവും ബൂ൪ഖ ധരിക്കാൻ വേണം,” എന്നാണ് വിവരണം.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

Request we got in our tipline number
Request we got in our tipline number

2019ൽ ഭീകരാക്രമം നടന്ന സ്ഥലമാണ് കശ്മീരിലെ ഫുൽവാമ. കശ്‍മീരിൽ നിയമനസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പോസ്റ്റുകൾ.

ഇവിടെ വായിക്കുക: Fact Check: നടന്‍ സിദ്ദിഖിന്റെ രേഖ ചിത്രം കേരള പൊലീസ് പുറത്തുവിട്ടതല്ല

Fact Check/Verification

ഞങ്ങൾ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, 2021 മാർച്ച് 11-ന് സ്‌മൈൽ ടിവി ബംഗ്ലാ പോസ്റ്റ് ചെയ്ത ഇതേ ദൃശ്യങ്ങൾ ഉള്ള ഒരു വീഡിയോ ഞങ്ങൾക്ക് കിട്ടി. ബംഗ്ലാദേശിലെ ചാട്ടോഗ്രാം ഡിവിഷനിലെ റൗസാൻ പോലീസ് രണ്ട് പ്രതികളെ പിടികൂടിയതായാണ്  റിപ്പോർട്ട്.

 “ഒരാൾ ബുർഖയിട്ട് ഗർഭിണിയുടെ വേഷം ധരിച്ചിരുന്നു. ഒരു സൂചന ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ. മദ്യം കടത്തുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്,” വാർത്ത പറയുന്നു.

News Report by Smile TV
News Report by Smile TV

ഒരു പ്രാദേശിക ചാനലായ റൗസാൻ ടിവി അവരുടെ ഫേസ്ബുക്ക് പേജിൽ സമാനമായ വിവരണങ്ങളോടെ 2021 മാർച്ച് 9-ന് റിപ്പോർട്ട് ചെയ്ത ഇതേ സംഭവത്തിൻ്റെ വീഡിയോയും ഞങ്ങൾ കണ്ടെത്തി. ഇതേ വിഡിയോയിലും ഉള്ളത് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ സമാനമായ ദൃശ്യങ്ങളാണ്  ഉള്ളത്.

Facebook Post by Raozan TV
Facebook Post by Raozan TV

ഇതേ സംഭവത്തെ കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾക്കായി ഞങ്ങൾ കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ, 2021 മാർച്ച് 9 ലെ മറ്റൊരു ബംഗ്ലാദേശി മാധ്യമമായ പ്രോത്തോമാലോയുടെ വാർത്ത കിട്ടി. 

വാർത്ത പറയുന്നത്, “ഗർഭിണിയായ സ്ത്രീയുടെ വേഷം ധരിച്ച് മദ്യം കടത്തിയതിന് ഒരു പുരുഷനെയും സ്ത്രീയെയും റൗസാനിൽ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ്.”

അഗ്രാബാദ് മുഗൾതുലി സ്വദേശി മുഹമ്മദ് സാഗർ (20), സദർഘട്ടിൽ നിന്നുള്ള അമീനാ ബീഗം (19) എന്നിവരെ ചാട്ടോഗ്രാം  -രംഗമതി റോഡിൽ ജലീൽനഗർ സിഎംപി പള്ളിക്ക് സമീപം വെച്ചാണ് പിടികൂടിയത്. വയറ്റിൽ ഉപ്പുവെള്ളം നിറച്ചതിന് ശേഷം, അതിനടിയിൽ  52 ലിറ്റർ മദ്യം ഒളിപ്പിച്ചു വെച്ച ഇവരെ പോലീസ് പിടിക്കുകയായിരുന്നു,” വാർത്ത തുടരുന്നു. 

“രഹസ്യവിവരത്തെത്തുടർന്ന് അധികൃതർ ഒരു ചെക്ക്‌പോസ്റ്റ് സ്ഥാപിച്ച്, ബുർഖ ധരിച്ച വ്യക്തികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് കള്ളക്കടത്ത് കണ്ടെത്തിയത്. രണ്ട് പ്രതികൾക്കെതിരെയും മയക്കുമരുന്ന് നിയന്ത്രണ നിയമപ്രകാരം കേസെടുത്ത് ജയിലിലേക്ക് അയച്ചു,” വാർത്ത വ്യക്തമാക്കുന്നു.

ഇവിടെ വായിക്കുക: Fact Check: കെസി വേണുഗോപാൽ രാജി വെച്ചതിനെ തുടർന്ന് രാജസ്ഥാനിൽ ഒഴിവു വന്ന രാജ്യസഭ സീറ്റിൽ കെ സുരേന്ദ്രൻ മത്സരിക്കുന്നുണ്ടോ?

Conclusion

ഫുൽവാമയിൽ ആർഡിഎക്സ് കടത്തുന്ന പർദ്ദ ധരിച്ച സ്ത്രീ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വാസ്തവത്തിൽ ബംഗ്ലാദേശിൽ നിന്നാണ്.

Result: False

Sources
News Report by Smile TV On March 11, 2021
Facebook Post by Raozan TV On March 9, 2021
News Report by Prothomalo on March 9, 2021

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular