സിനിമ നടന്‍ സിദ്ദിഖ്, ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് ഉണ്ടായ ലൈംഗിക ആരോപണത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടാത്തിരിക്കാൻ ഒളിവിൽ പോയ സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അത് പോലെ കാശ്മീർ തിരഞ്ഞെടുപ്പും ഇറാൻ ഇസ്രേയലിലേക്ക് മിസൈൽ വിട്ടതുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണങ്ങൾക്ക് കാരണമായിട്ടുണ്ട്.

Fact Check: നടന്‍ സിദ്ദിഖിന്റെ രേഖ ചിത്രം കേരള പൊലീസ് പുറത്തുവിട്ടതല്ല
നടന്‍ സിദ്ദിഖിന്റെ വൈറല്‍ ചിത്രം കേരള പൊലീസ് പുറത്തുവിട്ടതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: ഫുൽവാമയിൽ ആർഡിഎക്സ് കടത്തുന്ന ബൂ൪ഖ ധരിച്ച സ്ത്രീകളല്ലിത്
ഫുൽവാമയിൽ ആർഡിഎക്സ് കടത്തുന്ന പർദ്ദ ധരിച്ച സ്ത്രീ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വാസ്തവത്തിൽ ബംഗ്ലാദേശിൽ നിന്നാണ്.

Fact Check: ബെഞ്ചമിൻ നെതന്യാഹു ഓടുന്ന വീഡിയോ പഴയതാണ്
ഞങ്ങൾ പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തു. അത് 2021 ഡിസംബർ 14 ന് നെതന്യാഹുവിൻ്റെ ഔദ്യോഗിക X ഹാൻഡിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിലേക്ക് നയിച്ചു. “നിങ്ങൾക്കായി ഓടുന്നതിൽ ഞാൻ എപ്പോഴും അഭിമാനിക്കുന്നു.. ഇത് അര മണിക്കൂർ മുമ്പ് നെസെറ്റിലേക്ക് പോവും വഴി എടുത്തതാണ്,” ഹീബ്രുവിലുള്ള പോസ്റ്റിന്റെ വിവർത്തനം പറയുന്നു.

Fact Check: വയനാട് ദുരന്തത്തിലെ ഇരകൾക്ക് വേണ്ടിയുള്ള പണ പിരിവിന്റെ പേരിലല്ല കെഎംസിസിയിലെ കൂട്ടത്തല്ല്
വയനാട് ദുരന്തത്തിന് മുൻപാണ് വീഡിയോയിൽ കാണുന്ന കുവൈത്ത് കെഎംസിസിയിലെ കൂട്ടത്തല്ല് നടന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. അത് കൊണ്ട് തന്നെ വയനാട് ദുരന്തത്തിന് വേണ്ടിയുള്ള പണ പിരിവിലെ അഴിമതിയുടെ പേരിലല്ല കുവൈത്ത് കെഎംസിസിയിലെ കൂട്ടത്തല്ല് എന്ന് വ്യക്തം.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.