Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
Claim: റെയ്നോൾഡ്സ് 045 ഫൈൻ കാർബർ പേനയുടെ ഇന്ത്യയിലെ വില്പന നിർത്തുന്നു.
Fact: വൈറൽ സന്ദേശത്തെ “തെറ്റായ വിവരം” എന്നാണ് റെയ്നോൾഡ് വിശേഷിപ്പിച്ചത്.
വെള്ള ബോഡിയും നീല ക്യാപ്പുമായി ഐതിഹാസിക മാനങ്ങൾ നേടിയ റെയ്‌നോൾഡ്‌സ് 045 ഫൈൻ കാർബർ പേന വിപണിയിൽ എത്തി പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും അതിന്റെ പ്രശസ്തിയ്ക്ക് മങ്ങലേറ്റിട്ടില്ല. എങ്കിലും, X-ൽ (മുമ്പ് ട്വിറ്റർ) ചില ഉപയോക്താക്കൾ റെയ്‌നോൾഡ്‌സ് ഇന്ത്യയിൽ ചില ഉൽപ്പന്നങ്ങൾ നിർത്തലാക്കുമെന്ന് അവകാശപ്പെടുന്നുണ്ട്. 90skid എന്ന ഉപയോക്താവ് ഒരു പോസ്റ്റിൽ എഴുതി, “റെയ്‌നോൾഡ്‌സ് 045 ഫൈൻ കാർബർ ഇനി വിപണിയിൽ ലഭ്യമാകില്ല. ഒരു യുഗത്തിന്റെ അവസാനം.”
ഇതിഹാസ തുല്യമായ മനം കൈവരിച്ച ബോൾ പോയിന്റ് പേനയായ റെയ്നോൾഡ്സ് 045 ഫൈൻ കാർബർ പേന ഇനി വിപണിയിൽ ലഭ്യമാകില്ലെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ, വെരിഫൈഡ് ഹാൻഡിലുകൾ ഉൾപ്പെടെ നിരവധി X പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം പോസ്റ്റുകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം.
ഇവിടെ വായിക്കുക:Fact Check: പച്ചക്കറികളില്‍ മരുന്ന് കുത്തിവെയ്ക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്
ന്യൂസ്‌ചെക്കർ ആദ്യം, റെയ്‌നോൾഡ്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടും ഇൻസ്റ്റാഗ്രാം അക്കൗണ്ടും വെബ്‌സൈറ്റും വൈറലായ വാർത്തകൾക്കായി പരിശോധിച്ചു. വെബ്‌സൈറ്റ് തുറന്നയുടൻ, ഞങ്ങൾ ഒരു പോപ്പ്-അപ്പ് കണ്ടു, അത് ഇങ്ങനെ വായിക്കുന്നു-
“ഞങ്ങളുടെ ബഹുമാന്യരായ ഉപഭോക്താക്കൾക്കും പങ്കാളികൾക്കും ഓഹരി ഉടമകൾക്കും,
വിവിധ മാധ്യമങ്ങളിൽ റെയ്‌നോൾഡ്‌സിനെക്കുറിച്ചുള്ള സമീപകാലത്ത് വന്ന വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും ശരിയല്ലാത്തതുമാണ്. ഇന്ത്യയിൽ 45 വർഷത്തെ പാരമ്പര്യമുള്ള റെയ്‌നോൾഡ്‌സ്, ഗുണനിലവാരത്തിനും നൂതനത്വത്തിനും സ്ഥിരമായി മുൻഗണന നൽകി. ഞങ്ങൾക്ക് ഇന്ത്യയിൽ റെയ്‌നോൾഡ്‌സ് പേന ബിസിനസ്സ് വികസിപ്പിക്കാനും വളർത്താനും ശക്തമായ ഭാവി പദ്ധതികളുണ്ട്. കൃത്യമായ വിവരങ്ങൾക്കായി ഞങ്ങളുടെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ ചാനലുകളും റഫർ ചെയ്യാൻ ഞങ്ങൾ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു. നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസം ഉയർത്തിപ്പിടിക്കുന്നത് ഞങ്ങളുടെ പരമമായ മുൻഗണനയായി തുടരുന്നു. നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി. (റെയ്‌നോൾഡ്‌സ് ഇന്ത്യ മാനേജ്മെന്റ്)”
റെയ്നോൾഡ്‌സിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലും ഫേസ്ബുക്ക് പേജിലും ഇതേ സന്ദേശമുള്ള പോസ്റ്റുകൾ നമുക്ക് ഇവിടെ കാണാൻ കഴിഞ്ഞു.
“ശ്രദ്ധേയമായ കൃത്യതയ്ക്കും സുഗമമായ എഴുത്തിനും പേരുകേട്ട റെയ്‌നോൾഡ്‌സ് 045ന്റെ വിപ്ലവകരമായ ലേസർ ടിപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ച് മികച്ച എഴുത്ത് അനുഭവം ഉണ്ടാക്കുക ” എന്ന് പറഞ്ഞുകൊണ്ട് റെയ്നോൾഡ് അവരുടെ ഈ ഐതിഹാസിക ഉത്പന്നത്തെ കുറിച്ച് പ്രത്യേക പോസ്റ്റുകളും പുറത്തിറക്കിയിട്ടുണ്ട് എന്നും ഞങ്ങൾ മനസ്സിലാക്കി.
റെയ്നോൾഡ്സ് ഇപ്പോഴും “045 ഫൈൻ കാർബർ” പേനകൾ വിൽക്കുന്നതായി ഞങ്ങൾ കണ്ടെത്തി. അത് അവരുടെ വെബ്‌സൈറ്റ് വഴി ലഭ്യമാണ്.
ജൂലൈ 17 ന് റെയ്‌നോൾഡ്‌സ് ഈ ഐതിഹാസിക പേനയെ കുറിച്ച് പുറത്തിറക്കിയ മറ്റൊരു പോസ്റ്റ് ഞങ്ങൾ കണ്ടു. അത് ഇവിടെ കാണാം.
ഈ വിഷയത്തിൽ, ഞങ്ങൾ റെയ്നോൾഡ്‌സിന് മെയിൽ അയച്ചിട്ടുണ്ട്. അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. അവരുടെ പ്രതികരണം ലഭിച്ചുകഴിഞ്ഞാൽ ഈ ലേഖനം അപ്‌ഡേറ്റ് ചെയ്യും.
ഇവിടെ വായിക്കുക:Fact Check: പർദ ധരിച്ച് സല്യൂട്ട് സ്വീകരിക്കുന്ന കർണാടക കളക്ടർ അല്ലിത്
“045 ഫൈൻ കാർബർ” പേന റെയ്നോൾഡ്‌സ് നിർത്തലാക്കണമെന്ന് പറയുന്ന വൈറൽ സന്ദേശം സത്യമല്ല. വൈറൽ സന്ദേശത്തെ “തെറ്റായ വിവരം” എന്നാണ് റെയ്‌നോൾഡ്‌സ് വിശേഷിപ്പിച്ചത്.
ഇവിടെ വായിക്കുക:Fact Check: ജി20 ഉച്ചകോടിയ്ക്ക് മുൻപ് മുംബൈയിൽ നിന്നുള്ള പഴയ ഫോട്ടോ വൈറലാകുന്നു
Sources
Facebook Page of Reynolds
Instagram Handle of Reynolds
Website of Reynolds
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.