Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
റിയാസ് ശിലാഫലകങ്ങൾ മാത്രം ഉദ്ഘാടനം ചെയ്യുന്നു.
റിയാസ് റോഡും ഉദ്ഘാടനം ചെയ്യുന്നുണ്ട്.
റോഡ് വികസനത്തിനായി ഫണ്ടുകൾ ചെലവാക്കാതെ പൊതുമരാമത്ത് മന്ത്രി പി ആൻ മുഹമ്മദ് റിയാസ് ശിലാഫലകങ്ങൾ മാത്രം ഉദ്ഘാടനം ചെയ്യുന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
“അടിപൊളി. സൂപ്പർ ഐഡിയ. ചുമ്മാ ലക്ഷങ്ങളും കോടികളും ചിലവാക്കാതെ ഇങ്ങനെ ഓരോ ശിലാ ഫലകങ്ങൾക്കു മാത്രം ഉള്ള ചിലവിൽ ഉത്ഘാടനം ചെയ്യുന്നത് ലോകത്തു തന്നെ ആദ്യം ആയിരിക്കും.ശിലാ ഫലകങ്ങൾ റെഡി ആക്കിക്കോളൂ.. ഉത്ഘാടനം ചെയ്യാൻ ആള് റെഡി,” എന്നാണ് പോസ്റ്റിലെ വിവരണം.ഈ ദൃശ്യങ്ങൾ എവിടെ നിന്നുള്ളതാണെന്ന വിവരമൊന്നും പോസ്റ്റിൽ പറഞ്ഞിട്ടില്ല.

ഇവിടെ വായിക്കുക:ഈ വീഡിയോ പാകിസ്ഥാനിലെ നൂർഖാൻ വ്യോമതാവളത്തിൽ നിന്നുള്ളതല്ല
പ്രചരിക്കുന്ന വീഡിയോയിൽ ICG എന്ന ലോഗോ ഞങ്ങൾ കണ്ടെത്തി. ഇന്ത്യൻ സിനിമാ ഗാലറി എന്ന ഓൺലൈൻ മാധ്യമത്തിന്റെ ലോഗോ ആണിത്, അത് ഒരു സൂചനയായി എടുത്ത് ഒരു പരിശോധന നടത്തിയപ്പോൾ, മെയ് 7, 2025ൽ അവരുടെ പേജിൽ ഇതേ വീഡിയോ കണ്ടെത്തി.
“നിർമ്മാണം പൂർത്തീകരിച്ച റോഡുകളുടെ ശിലാഫലകം അനാശ്ചാദനം ചെയ്യുന്ന മിനിസ്റ്റർ മുഹമ്മദ് റിയാസ്,” എന്നാണ് വീഡിയോയുടെ വിവരണം.

അവരുടെ പേജിൽ തന്നെ കൂടുതൽ പരിശോധന നടത്തിയപ്പോൾ അതെ ദിവസം പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോ കണ്ടെത്തി. നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ച റോഡ് മന്ത്രി നാട മുറിച്ച് ഉത്ഘാടനം ചെയ്യുന്നതിന്റെ ദൃശ്യം ഈ വീഡിയോയിൽ ഉണ്ട്.
“വേങ്കോട്, മലയിൻകാവ്,പനച്ചമൂട്, നാറാണി, തൃപ്പലവൂർ തുടങ്ങി നിരവധി റോഡുകളുടെ പൂർത്തീകരണ ഉദ്ഘാടനത്തിന് എത്തി നാട മുറിച്ച് മന്ത്രി മുഹമ്മദ് റിയാസ്,” എന്നാണ് വീഡിയോയുടെ വിവരണം.

രണ്ടു വീഡിയോയിലും മന്ത്രി റിയാസിനെയും പാറശാല എംഎൽഎ സികെ ഹരീന്ദ്രനെയും കാണാം. പോരെങ്കിൽ രണ്ടു പേരും ഒരേ വസ്ത്രമാണ് ധരിച്ചിരിക്കുന്നത് എന്നും മനസ്സിലാവും.


തുടർന്ന് ഞങ്ങൾ കൂടുതൽ വിവരങ്ങൾക്കായി മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പേജിലും പരിശോധന നടത്തി. അപ്പോൾ, മെയ് 7, 2025ൽ ഒരു പോസ്റ്റ് ലഭിച്ചു. നിരവധി ഫോട്ടോകൾ ഉള്ള ഈ പോസ്റ്റിലും മന്ത്രി റിയാസും ഹരീന്ദ്രൻ എംഎൽഎയും ധരിച്ചിരിക്കുന്നത് ഇതേ വേഷമാണ്. പോരെങ്കിൽ ഇപ്പൊൾ വൈറലായിരിക്കുന്ന വീഡിയോയിലെ ഒരു ദൃശ്യം കൂടിഅതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ സിനിമാ ഗാലറിയുടെ പേജിൽ പരാമർശിക്കുന്ന റോഡുകളെ കുറിച്ച് മന്ത്രി റിയാസും തന്റെ പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. തുടർന്ന് ഞങ്ങൾ സികെ ഹരീന്ദ്രൻ എംഎൽഎയുടെ ഫേസ്ബുക്ക് പേജിലും പരിശോധനന നടത്തി. അപ്പോൾ മെയ് 7,2025ലെ ഒരു പോസ്റ്റ് കിട്ടി. അതിൽ മന്ത്രി റിയാസ് നാടമുറിച്ച് റോഡുകൾ ഉദ്ഘാടനം ചെയ്യുന്നതിന്റെയും ശിലാഫലകം അനാച്ഛാദനം നിർവഹിക്കുന്നതിന്റെയും റോഡിലൂടെ വാഹനങ്ങൾ പോവുന്നതിന്റെയും ആളുകൾ നടന്നു പോവുന്നുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങുന്ന വീഡിയോ കണ്ടെത്തി.

ഇവിടെ വായിക്കുക: മുസ്ലീമാണ് പക്ഷേ തീവ്രവാദിയല്ല,’എന്ന് കേണൽ സോഫിയ ഖുറേഷി പറയുന്നതായി കാണിക്കുന്ന വീഡിയോ ഡീപ്ഫേക്ക് ആണ്
റോഡ് വികസനത്തിനായി ഫണ്ടുകൾ ചെലവാക്കാതെ പൊതുമരാമത്ത് മന്ത്രി പി ആൻ മുഹമ്മദ് റിയാസ് ശിലാഫലകങ്ങൾ മാത്രം ഉദ്ഘാടനം ചെയ്യുന്നു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. തിരുവനന്തപുരത്തെ നാറാണിയിൽ നിർമ്മാണം പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉത്ഘാടനം മന്ത്രി നിർവ്വഹിച്ച ശേഷം ശിലാഫലകങ്ങൾ അദ്ദേഹം അനാച്ഛാദനം ചെയ്യുന്ന ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Facebook reels by Indian Cinema Gallery on May 7,2025
Facebook reels by Indian Cinema Gallery on May 7,2025
Facebook Post by P A Muhammad Riyas on May 7,2025
Facebook Post by C K Hareendran on May 7,2025