Friday, March 14, 2025
മലയാളം

Fact Check

Fact Check: കുംഭമേളയിൽ ഹിന്ദു സന്യാസി ക്യാമ്പിൽ കയറിയ മുസ്ലിം യുവാവിന്റെ പടമാണോയിത്?

Written By Tanujit Das, Translated By Sabloo Thomas, Edited By Pankaj Menon
Jan 24, 2025
banner_image

Claim: കുംഭമേളയിൽ ഹിന്ദു സന്യാസിയായി വേഷം ധരിച്ചതിന് അറസ്റ്റിലായ അയൂബ് ഖാൻ്റെ ഫോട്ടോയാണിത്.

Fact: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചാണ് വൈറൽ ചിത്രം സൃഷ്‌ടിച്ചത്.

മഹാകുംഭമേളയിൽ ഹിന്ദു സന്യാസിയായി ആൾമാറാട്ടം നടത്തിയതിന് അറസ്റ്റിലായ മുസ്ലീം യുവാവിൻ്റെ ഫോട്ടോ എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

“ഉത്തർപ്രദേശിലെ കുംഭമേളയിൽ തീവ്രവാദി അയൂബ് ഖാൻ പിടിയിലായി. ഒരു സന്യാസിയുടെ വേഷം ധരിച്ചു വന്ന് തങ്ങളുടെ സന്യാസിമാരുടെ കൂടെ ഇടകലർന്നിരുന്നു. അവരെ തന്റെ മതപരമായ ആരാധനാക്രമം പഠിപ്പിക്കുന്ന വലിയ കുറ്റകൃത്യം ചെയ്യാൻ അവൻ ഗൂഢാലോചന നടത്തി. ദൈവാനുഗ്രഹത്താൽ നമ്മുടെ സാധുക്കൾ ഈ ഭീകരൻ്റെ പ്രവൃത്തികൾ ശ്രദ്ധിക്കുകയും പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു,” എന്നാണ് ഫോട്ടോയോടൊപ്പമുള്ള അടിക്കുറിപ്പ്.


X post @manoj_chan

X post @manoj_chan

ഇവിടെ വായിക്കുക: Fact Check: ബിജെപി എല്ലാവർക്കും സൗജന്യമായി ₹5000 കൊടുക്കുന്നുണ്ടോ?

Fact Check/ Verification

ഇൻറർനെറ്റിൽ കീവേഡുകൾ ഉപയോഗിച്ച് സെർച്ച് ചെയ്തപ്പോൾ, 2025 ജനുവരി 13, അതായത് മകരസംക്രാന്തി ദിനത്തിൽ “ജുന അഖാരയിലെ മഹാമണ്ഡലേശ്വര് മഹന്ത് യതി നരസിംഹാനന്ദ ഗിരിയുടെ വീട്ടിലേക്കും പ്രയാഗ്‌രാജിലെ മഹാകുംഭമേളയിലുള്ള ദസന മന്ദിറിലേക്കും ഒരു യുവാവ് കയറാൻ ശ്രമിച്ചു. മറ്റ് സന്യാസിമാർ  ചോദിച്ചപ്പോൾ, അദ്ദേഹം സ്വയം ആയുഷ് എന്ന് സ്വയം പരിചയപ്പെടുത്തി. എന്നാൽ തിരിച്ചറിയൽ കാർഡൊന്നും കാണിക്കാൻ കഴിയാത്തതിനാൽ സംശയം തോന്നിയ അയാളെ  പോലീസിൽ ഏൽപ്പിച്ചു. ഒടുവിൽ പിടിയിലായ യുവാവ് പോലീസ് ചോദ്യം ചെയ്യലിൽ തൻ്റെ യഥാർത്ഥ പേര് അയൂബ് അലി വെളിപ്പെടുത്തി,” എന്ന വിവരണത്തോടെ അറസ്റ്റിൻ്റെ ചിത്രങ്ങളടങ്ങിയ റിപ്പോർട്ട്  ETV Bharat  വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് കിട്ടി.

Bhaskar.com ഇതേ വിവരങ്ങളോടെയുള്ള റിപ്പോർട്ടിനൊപ്പം അറസ്റ്റിനെ ചിത്രം പ്രസിദ്ധീകരിച്ചു. ആ ചിത്രവും വൈറലായ ചിത്രത്തിൽ കാണുന്ന ആളും തമ്മിൽ ഒരു പൊരുത്തവുമില്ല.

Hive Moderation ടൂളിൻ്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ 97 ശതമാനം സാധ്യത ചിത്രം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടനാണ് എന്ന് കണ്ടെത്തി.

imGE
Courtesy: Hive Moderation

ട്രൂമീഡിയ എന്ന എഐ ഉള്ളടക്കം കണ്ടെത്തുന്ന ഉപകരണം ഉപയോഗിച്ച് ഫോട്ടോ പരിശോധിച്ചു. അപ്പോൾ ടൂൾ ചിത്രത്തിൽ “മാനിപ്പുലേഷൻ്റെ ഗണ്യമായ തെളിവുകൾ” ഉണ്ടെന്ന് രേഖപ്പെടുത്തി.

Courtesy: TrueMedia tool
Courtesy: TrueMedia tool

“മേളയുടെ പരിസരത്ത് നിന്ന് ഒരു തീവ്രവാദിയെയും പിടികൂടിയിട്ടില്ല. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന അവകാശവാദം തെറ്റാണ്,” ഡിഐജിയുടെ  പിആർഒ  പറഞ്ഞു  .

06/12/2024-ലെ അപ്ഡേറ്റ്: വൈറൽ വീഡിയോയെക്കുറിച്ചുള്ള ന്യൂസ്‌ചെക്കറുടെ ചോദ്യങ്ങൾക്ക് ഡിഐജി പ്രയാഗ്‌രാജിൻ്റെ പ്രതികരണം ഉൾപ്പെടുത്തുന്നതിനായി ലേഖനം അപ്‌ഡേറ്റ് ചെയ്തു.

Conclusion

ഞങ്ങളുടെ ഗവേഷണത്തിൻ്റെ അടിസ്ഥാനത്തിൽ, ഹിന്ദു സന്യാസിയായി വേഷം ധരിച്ചതിന് അറസ്റ്റിലായ അയൂബ് ഖാൻ്റെത് എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി.

Result: Altered Media 

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ബംഗ്ലാ ടീമാണ്. അത് ഇവിടെ വായിക്കാം.)

ഇവിടെ വായിക്കുക:Fact Check: ആറംഗ സമിതി രൂപികരിച്ച് വേണം കടുവ, പുലി എന്നിവയെ നേരിടാൻ എന്ന് പിണറായി പറഞ്ഞോ? 

Sources
Report by ETV Bharat, Dated January 13, 2025
Report by Bhaskar.com, Dated January 13, 2025
Hive Moderation Tool
TrueMedia tool
Telephone Conversation with PRO-DIG Prayagraj


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,430

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.