Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
“അലക്കിക്കൊണ്ടിരുന്ന സ്ത്രീ പെട്ടെന്ന് ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയി ഞെട്ടലോടെ ഇരിക്കൂർ നിവാസികൾ,” എന്ന പേരിൽ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. സ്വന്തം വീടിന്റെ പുറകിൽ തുണിയലക്കിക്കൊണ്ടിരിക്കെ കാൽക്കീഴിലെ മണ്ണ് പിളർന്നു മാറിയുണ്ടായ കുഴിയിലേക്ക് വീണ വീട്ടമ്മ കണ്ണുതുറന്നുനോക്കുമ്പോൾ എത്തിപ്പെട്ടത് അയൽവാസിയുടെ കിണറ്റിലായിരുന്നുവെന്നാണ് വിവരണം പറയുന്നത്. വ്യാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം എന്നാണ് വീഡിയോ പറയുന്നത്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു
ഇവിടെ വായിക്കുക: Fact Check: പണം കൊടുത്ത് കർഷക സമരത്തിന് ആളെ കൂട്ടുന്നു എന്ന പ്രചരണം വ്യാജം
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, ഈ സംഭവം നടന്നത് 2020ലാണ് എന്ന് മനസ്സിലായി. 2020 ഡിസംബർ 11ലെ വനിതയുടെ ഓൺലൈൻ പതിപ്പിൽ ഇത് പ്രസീദ്ധീകരിച്ചിട്ടുണ്ട്. തേജസ് ഓൺലൈൻ, മറുനാടൻ മലയാളി എന്നീ പ്രസീദ്ധീകരണങ്ങളും ഈ സംഭവം 2020 ഡിസംബർ 11 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ പ്രചാരത്തിലുള്ള വിഡിയോയിൽ പറയുന്നത് പോലെ, “കുഴിയിലൂടെ താഴേക്ക് പോയ വീട്ടമ്മയെ പിന്നീട് കണ്ടെത്തിയത് അടുത്ത വീട്ടിലെ കിണറ്റില്‍. ഇന്നലെ നടന്ന ഈ സംഭവത്തിലെ വീട്ടമ്മ ഉമൈബയ്ക്ക് ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല. കണ്ണൂരിലെ ഇരിക്കൂറില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഈ വിചിത്ര സംഭവം നടന്നത്. ഇരിക്കൂര്‍ ആയിപ്പുഴയില്‍ കെ.എ അയൂബിന്റെ ഭാര്യ 42കാരി ഉമൈബയ്ക്കാണ് ഈ പേടിപ്പെടുത്തുന്ന അനുഭവം ഉണ്ടായത്,” എന്നാണ് ഈ റിപ്പോർട്ടുകളും പറയുന്നത്.
ഡിസംബർ 12,2020ലെ ഏഷ്യാനെറ്റ് റിപ്പോർട്ടിൽ , “ഉമൈബയെ ഒരു നിമിഷം കൊണ്ട് അയൽവാസിയുടെ കിണറ്റിലേക്ക് കൊണ്ടെത്തിച്ചതിനു പിന്നിൽ സോയിൽ പൈപ്പിംഗ് എന്നറിയപ്പെടുന്ന ഒരു പ്രതിഭാസമാണ് എന്ന് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസി(KUFOS)ലെ റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ഗിരീഷ് ഗോപിനാഥ്,” പറഞ്ഞതായി കൊടുത്തിട്ടുണ്ട്. “പത്തുവർഷത്തോളം കോഴിക്കോട്ടെ സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്‌മെന്റിൽ (CWRDM) ശാസ്ത്രജ്ഞനായിരുന്ന കാലത്ത് ഇരിക്കൂർ ഭാഗത്തെ മണ്ണിന്റെ ഘടന വിശദമായി പഠിച്ചിട്ടുള്ളയാൾ കൂടിയാണ് ഡോ. ഗിരീഷ് ഗോപിനാഥ്,” എന്നും റിപ്പോർട്ട് പറയുന്നു.
“ഭൂഗർഭ മണ്ണൊലിപ്പ് മൂലം ഭൂഗർഭ തുരങ്കങ്ങൾ രൂപപ്പെടുന്നതാണ് സോയിൽ പൈപ്പിംഗ് (ടണൽ എറോഷൻ). പശ്ചിമഘട്ടത്തിൽ, ഇത് സാധാരണയായി ലാറ്ററിറ്റിക് ഭൂപ്രദേശങ്ങളിലാണ് സംഭവിക്കുന്നത്. 2005-ൽ കണ്ണൂർ ജില്ലയിലെ തിരുമേനി ഗ്രാമത്തിലാണ് മണ്ണ് കുഴലിലൂടെ മണ്ണ് താഴ്ന്നത്. കെ.എസ്.ഇ.ഒ.സി. ഗവേഷണ പദ്ധതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, സോയിൽ പൈപ്പിംഗ് ഒരു സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചതായി, ” കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി വെബ്‌സൈറ്റ് പറയുന്നു.
“ഈ വീഡിയോ തന്റെ ശ്രദ്ധയിൽ വന്നതായി,” കേരളാ ഡിസാസ്റ്റർ മാനേജമെന്റ് അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് ഞങ്ങളോട് പറഞ്ഞു. “വീഡിയോ പഴയ ഒരു സംഭവവിന്റേതാണ്. സോയിൽ പൈപ്പിംഗ് എന്ന പ്രതിഭാസമാണിത്. അത് കേരളത്തിൽ സംഭവിക്കാറുള്ളതാണ്,” അദ്ദേഹം പറഞ്ഞു.
ഇവിടെ വായിക്കുക: Fact Check: വനിതാ വികസന കോർപറേഷൻ കൊടുക്കുന്ന വിദ്യാഭ്യാസ വായ്പ ഹിന്ദുക്കൾക്ക് ലഭിക്കില്ലേ?
Our sources
Report by Vanitha on December 11, 2020
Report by Asianet News on December 12, 2020
Research on Soil Piping in Kerala State Disaster Management Authority Website
Telephone conversation with Sekhar Kuriakose, Member Secretary Kerala State Disaster Management Authority
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.