Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim: ഫിലിപ്പീൻസിൽ നിന്നുള്ള കൊടുങ്കാറ്റിന്റെ വീഡിയോ.
Fact: വിവിധ വീഡിയോകളുടെ കൊളാഷാണിത്.
2023 സെപ്റ്റംബര്‍ പതിനൊന്നാം തിയതി രാവിലെ ഫിലിപ്പീൻസില്‍ സംഭവിച്ചത് എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഒരു കെട്ടിടത്തിന് സമീപം കൊടുങ്കാറ്റ് അടിക്കുന്നതും മരങ്ങള്‍ ശക്തമായ കാറ്റില്‍ ആടിയുലയുന്നതും റോഡില്‍ മരങ്ങള്‍ വീണ് കിടക്കുന്നതും ശക്തമായ ഇടിമിന്നല്‍ വരുന്നതും വീഡിയോയിൽ ഉണ്ട്.
വാട്ട്സ്ആപ്പ് മെസ്സേജ് വഴിയാണ് പ്രചരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഫേസ്ബുക്കിലും വീഡിയോ വൈറലായിരുന്നു. Metbeat Weather എന്ന ഐഡിയിൽ നിന്നുള്ള വീഡിയോയ്ക്ക് ഞങ്ങൾ കാണും വരെ 2.8 K ഷെയറുകൾ ഉണ്ടായിരുന്നു.
ഇവിടെ വായിക്കുക: തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് ചാണ്ടി ഉമ്മൻ ആർഎസ്എസ് ക്യാമ്പിൽ പോയോ?
Fact Check/Verification
വൈറലായ വീഡിയോയുടെ കീഫ്രെയിമുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ ആര്ടിസരോവ് വീഡിയോ എന്ന യൂട്യൂബ് ചാനലില്‍ 2023 സെപ്റ്റംബര്‍ 4ന് പ്രസിദ്ധീകരിച്ച ചെയ്ത ഒരു വീഡിയോ കിട്ടി.
വിവിധ വീഡിയോകളും ഗ്രാഫിക്സുകളും എഡിറ്റ് ചെയ്ത് നിർമ്മിച്ച കൊടുങ്കാറ്റിന്റെ വീഡിയോ ആണിത്. വിവിധ വീഡിയോകളും ഗ്രാഫിക്സുകളും എഡിറ്റ് ചെയ്ത് ചുഴലികാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ ചേര്‍ത്ത് റീല്‍സ് നിര്‍മ്മിക്കുന്ന ചാനലാണിത്. മുൻപ് ഈ ചാനൽ നിർമ്മിച്ച മറ്റൊരു വീഡിയോ ബിപർ ജോയ് കൊടുങ്കാറ്റിന്റെ പേരിൽ പ്രചരിച്ചിരുന്നു. അന്ന് ഞങ്ങളുടെ ഇംഗ്ലീഷ് ടീം ഫാക്ട് ചെക്ക് ചെയ്തിരുന്നു.
ഈ കൊളാഷിൽ ഉൾപ്പെടുത്തിരിക്കുന്ന മറ്റൊരു വീഡിയോയുടെ ഉറവിടവും റിവേഴ്സ് ഇമേജ് സെർച്ചിൽ ഞങ്ങൾക്ക് ലഭിച്ചു. ഒക്ടോബർ 13, 2018-ന് കാലാവസ്ഥയെ കുറിച്ചുള്ള സ്റ്റോക്ക് ഫൂട്ടേജ് നൽകുന്ന ടൊർണാഡോ ട്രാക്കേഴ്സ് എന്ന സംഘടന അപ്ലോഡ് ചെയ്ത മൈക്കിൾ ചുഴലിക്കാറ്റ് യൂട്യൂബ് കംപൈലേഷൻ വീഡിയോയുടെ ഭാഗമായ ഒരു ക്ലിപ്പ് ഈ വീഡിയോയിൽ ചേർത്തിട്ടുണ്ട്.
എന്നാൽ വീഡിയോയിൽ ചേർത്തിരിക്കുന്ന മറ്റ് ഭാഗങ്ങൾ എവിടെ നിന്നാണ് എന്ന് ഇതുവരെ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇവിടെ വായിക്കുക:Fact Check: രാജ്ഞിയെ ആർഎസ്എസുകാർ സല്യൂട്ട് ചെയ്യുന്ന എഡിറ്റഡാണ്
Conclusion
ഫിലിപ്പീൻസിൽ നിന്നുള്ള കൊടുങ്കാറ്റിന്റെ വീഡിയോ ചുഴലിക്കാറ്റുകളുടെ വിവിധ വീഡിയോകളും ഗ്രാഫിക്സുകളും എഡിറ്റ് ചെയ്ത നിർമ്മിച്ചതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: Altered Media
ഇവിടെ വായിക്കുക:Fact Check: ആകാശത്തിൽ ഓടുന്ന കുതിരയുടെ മേഘരൂപം എഡിറ്റഡ് ആണ്
Sources
Youtube video by rtsarovvideo on September 4, 2023
YouTube video by Tornado Trackers on October 13, 2018
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.