അറ്റ്‌ലാന്റിക് പസഫിക്ക് സമുദ്രങ്ങളുടെ സംഗമ സ്ഥാനം വിഡീയോ എന്ന പേരിൽ ഒരു വീഡിയോ. റെയിൽ ലൈനിന് സമീപം ഇയർ ഫോൺ ഉപയോഗിച്ചപ്പോൾ വൈദ്യതാഘാതം എന്ന വീഡിയോ. ജനുവരി ഒന്നാം തീയതി 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിക്കുമെന്ന പ്രചരണം. Omicron XBB, ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് അപകടകാരിയാണ് എന്ന സന്ദേശം. ‘അരുണാചൽ പ്രദേശിലെ ഗ്രാമത്തിന്റെത്’ എന്ന പേരിൽ വൈറൽ വീഡിയോ.ഇവയൊക്കെയായിരുന്നു ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലായ പോസ്റ്റുകളിൽ ചിലത്.

അറ്റ്‌ലാന്റിക് പസഫിക്ക് സമുദ്രങ്ങളുടെ സംഗമ സ്ഥാനത്തിന്റെ വിഡീയോ: വാസ്തവം എന്ത്?
അറ്റ്‌ലാന്റിക് പസഫിക്ക് സമുദ്ര സംഗമ സ്ഥാനം എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിലെ വിവരണം തെറ്റാണ്. ചൈനയോട് ചേർന്ന് കിടക്കുന്ന ബോഹായ് കടലിന്റെയും ഫ്രേസർ നദി ജോർജിയ കടലിടുക്കിലേക്ക് ചേരുന്നതിന്റെയും ദൃശ്യങ്ങളാണിത്.അറ്റ്‌ലാന്റിക് പസഫിക്ക് സമുദ്രങ്ങളുടെ സംഗമസ്ഥാനത്തിന്റേത് എന്ന വിവരണം തെറ്റാണ് എന്ന് ഇതിൽ നിന്നും മനസിലായി.

റെയിൽ ലൈനിന് സമീപം ഇയർ ഫോൺ ഉപയോഗിച്ചപ്പോൾ വൈദ്യതാഘാതം എന്ന വീഡിയോയുടെ യാഥാർഥ്യം
പ്ലാറ്റ്‌ഫോമിൽ “റെയിൽ ലൈനിന് സമീപം ഇയർ ഫോൺ ഉപയോഗിച്ച ഒരാൾക്ക് വൈദ്യതാഘാതം” ഏൽക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ടിടിഇ സർദാർ സുജൻ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണ്.

ജനുവരി ഒന്നാം തീയതി 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിക്കുമെന്ന പ്രചരണം വ്യാജം
ജനുവരി ഒന്നാം തീയതി 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിക്കുമെന്നും, അന്നുതന്നെ 1000 രൂപ നോട്ടുകൾ പുറത്തിറക്കുകയും ചെയ്യുമെന്ന പ്രചരണത്തിനെ പിന്തുണയ്ക്കുന്ന ഒരു ഔദ്യോഗിക അറിയിപ്പും ആർബിഐയിൽ നിന്നും പുറത്തിറക്കിയിട്ടില്ലെന്ന് ഞങ്ങളുടെ ഗവേഷണം വ്യക്തമാക്കുന്നു. ഈ അവകാശവാദം വ്യാജമാണെന്നും പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കിയിട്ടുമുണ്ട്.

Omicron XBB, ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് അപകടകാരിയാണ് എന്ന സന്ദേശം വ്യാജം
കോവിഡ് -19 ന്റെ പുതിയ XBB വേരിയന്റിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വൈറൽ സന്ദേശം വ്യാജമാണെന്ന് ന്യൂസ്‌ചെക്കർ കണ്ടെത്തി.

‘അരുണാചൽ പ്രദേശിലെ ഗ്രാമത്തിന്റെത്’ എന്ന പേരിൽ വൈറൽ വീഡിയോ യഥാർത്ഥത്തിൽ തെക്കു പടിഞ്ഞാറൻ ചൈനയിലെ സെറ്റിൽമെന്റിൽ നിന്നുള്ളതാണ്
അരുണാചൽ പ്രദേശിലെ ഒരു ഗ്രാമമാണെന്ന് അവകാശപ്പെടുന്ന വൈറൽ വീഡിയോ യഥാർത്ഥത്തിൽ ചൈനീസ് ക്ലിഫ്‌ടോപ്പ് സെറ്റിൽമെന്റിന്റെതാണ്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.