ലോക്‌സഭാ തിരഞ്ഞെടുപ്പും അതിനോട് അനുബന്ധിച്ച വ്യാജ പ്രചരണങ്ങൾക്കൊപ്പം മുസ്ലിം സമുദായത്തിനെതിരെയുള്ള പ്രചരണങ്ങളും സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച നിറഞ്ഞു നിന്നു. തമിഴ്‌നാട്ടിൽ ഒരു മകൻ അച്ഛനെ മർദ്ദിക്കുന്ന വീഡിയോ കേരളളത്തിലെ പേരാമ്പ്രയിൽ നിന്നും എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ടു.

Fact Check: ഹൈദരാബാദില്‍ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിൻ ജിഹാദികള്‍ മുസ്ലീം എക്‌സ്പ്രസാക്കിയതാണോ ഇത്?
ഹൈദരാബാദിൽ നിന്ന് കർണാടകയിലെ വാദിയിലുള്ള ഹൽക്കട്ട ഷെരീഫിനെ സന്ദർശിക്കാൻ തീർഥാടകർക്കായി റെയിൽവേ ഒരുക്കിയ പ്രത്യേക ട്രെയിൻ പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിൻ ജിഹാദികൾ മുസ്ലീം എക്‌സ്പ്രസാക്കി എന്ന പേരിൽ വ്യാജമായി പ്രചരിപ്പിക്കുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ദക്ഷിണ സെൻട്രൽ റെയിൽവേ ഹൈദരാബാദിൽ നിന്ന് വാദിയിലെ ഹസ്രത്ത്-ഇ-ഖദീറിൻ്റെ ഉർസ്-ഇ-ഷരീഫ് സന്ദർശിക്കുന്ന തീർത്ഥാടകർക്കായി പ്രത്യേക ട്രെയിനുകൾ ക്രമീകരിക്കാറുണ്ട്.

Fact Check: അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയെയും റായ്ബറേലിയില്‍ നിന്ന് പ്രിയങ്കയെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കിയോ?
അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർത്ഥികളുടെ പേരുവിവരങ്ങൾ പ്രഖ്യാപിക്കുന്ന കത്ത് വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

Fact Check: ലിവര്‍പൂള്‍ മേയര്‍ അല്ല വൈറല്‍ വീഡിയോയില്‍ ഇസ്ലാം സ്വീകരിക്കുന്നതായി കാണുന്ന ആള്‍
ഇംഗ്ലണ്ടിലെ ലിവർപൂളിലെ മേയറായ മേരി റാസ്‌മുസനോ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ലിവർപൂളിലെ മേയറായ നെഡ് മന്നൂനോ അല്ല വിഡിയോയിൽ എന്ന് ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞു. എന്നാൽ വീഡിയോയിലെ ആളെ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.

Fact Check: വയോധികനെ മകൻ മർദ്ദിക്കുന്ന വീഡിയോ പേരാമ്പ്ര നിന്നാണോ?
വയോധികനെ മകൻ മർദ്ദിക്കുന്ന വീഡിയോ പേരാമ്പ്രയിൽ നിന്നല്ല, തമിഴ്‌നാട്ടിലെ പേരമ്പല്ലൂർ ജില്ലയിൽ നിന്നാണ്.

Fact Check: പര്‍ദ്ദ ധരിച്ച് കള്ളവോട്ട് ചെയ്യാനെത്തിയ ആളല്ല ഫോട്ടോയില്‍
കൊച്ചി ലുലുമാളില്‍ നിന്ന് അറസ്റ്റിലായ ലുലുമാളിലെ സ്ത്രീകളുടെ വാഷ് റൂമില്‍ ഒളിക്യാമറ വയ്ക്കാന്‍ ശ്രമിച്ചതിന് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത അഭിമന്യുവാണ് ചിത്രത്തിൽ
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.