Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഇഫ്താർ വിരുന്നിന് ശേഷം നടൻ വിജയിയുടെ പാർട്ടി ഓഫീസ് പൊളിച്ചുനീക്കി
റോഡ് കയ്യേറി നിർമ്മിച്ചതിന് തിരുവള്ളൂരിലെ ടിവികെ ഓഫീസ് പൊളിച്ചത് റമദാന് മുൻപ് ഫെബ്രുവരി മാസത്തിലാണ്
ഇഫ്താർ വിരുന്നിന് പിന്നാലെ നടൻ വിജയ്‌യുടെ പാർട്ടി ഓഫീസ് പൊളിച്ചുനീക്കിയെന്ന് രീതിയിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. “അണ്ണന്‍ എവിടെയോ പ്രാര്‍ത്ഥിക്കാന്‍ പോയതേ ഓര്‍മ്മയുള്ളുവെന്നാണ്,” പോസ്റ്റ് പറയുന്നത്.
2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (ടിവികെ) സഖ്യ രൂപീകരണ ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. ഡി എം കെയെയും ബിജെപിയെയും എതിർക്കുന്ന പാർട്ടി പ്രധാനമായും അണ്ണാ ഡി എം കെയുമായി ചർച്ചകൾ നടത്തുന്നത് എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ആ വാർത്തകൾ ടിവികെ പാർട്ടി നിഷേധിച്ചിരുന്നു. ഈ സാചര്യത്തിലാണ് പോസ്റ്റുകൾ.

ഇവിടെ വായിക്കുക:16 വയസ്സുകാരിയെ ബലാൽസംഗം ചെയ്തവരെ സൗദിയിൽ കൊല്ലുന്ന ദൃശ്യങ്ങൾ ആണോയിത്?
Fact Check/Verification
വിജയ് നടത്തിയ ഇഫ്‌താർ പാർട്ടിയുടെ വാർത്തകൾ ഞങ്ങൾ പരിശോധിച്ചു. റമദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ 2025 മാർച്ച് 7നാണ് അത് സംഘടിപ്പിച്ചത്. മാര്‍ച്ച് രണ്ടിനാണ് റമദാന്‍ നോമ്പ് ആരംഭിച്ചത് എന്നും ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. അത് കൊണ്ട് തന്നെ പ്രചരിക്കുന്ന വീഡിയോയിലേത് പോലെ റമദാൻ നോമ്പുമായി വിജയ്‌യുടെ പാർട്ടി ഓഫീസ് തകർത്ത സംഭവത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഞങ്ങൾ പിന്നെ പരിശോധിച്ചത്.
ഞങ്ങൾ അതിനായി വൈറൽ വീഡിയോ കീ ഫ്രേമുകളാക്കിയതിന് ശേഷം അത് ഒരു റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ കുമുദം ടിവിയുടെ യുട്യൂബ് ചാനലില്‍ നിന്നും 2025 ഫെബ്രുവരി 18ലെ വാർത്ത കിട്ടി. അനധികൃതമായി ഭൂമി കയ്യേറി നിർമ്മിച്ച തിരുവള്ളൂരിലെ തമിഴക വെട്രി കഴകം(ടിവികെ) ഓഫീസ് ഹൈവേ അധികാരികള്‍ ഒഴിപ്പിക്കുന്നതിനെ കുറിച്ചാണ് വാർത്ത.

ന്യൂസ് തമിഴ് 24X7 ന്റെ യൂട്യൂബ് ചാനലും അതേ ദിവസം തന്നെ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ടിവികെയിൽ നിന്നുള്ള രാജ് മോഹനുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത്, ഇത് പ്രദേശത്തെ ആഭ്യന്തര ഭൂമി പ്രശ്‌നമാണ് എന്നാണ്. വിജയ് നടത്തിയ ഇഫ്താർ പാർട്ടിയുമായോ അതിനു പിന്നിലെ ഏതെങ്കിലും മതപരമായ ചടങ്ങുകളുമായോ ഇതിന് ബന്ധമില്ല. ഈപാർട്ടി ഓഫീസിനൊപ്പം പ്രദേശത്തെ ധാരാളം മറ്റ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ വായിക്കുക:എംഎസ്എഫ് എറണാകുളം ജില്ലാ ജോ: സെക്രട്ടറി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായോ?
വിജയ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചതിന് ആഴ്ചകള്‍ക്ക് മുമ്പ് കൈയ്യേറ്റഭൂമിയിലുള്ള ടിവികെ ഓഫീസ് 2025 ഫെബ്രുവരി 18നാണ് ഹൈവേ അതോറിറ്റി പൊളിച്ച് മാറ്റിയത് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞത്.
Sources
News report by Kumudam News 24×7 on February 18,2025
News report by NewsTamil 24X7 on February 18,2025
Telephone Conversation with Raj Mohan from TVK
(With Inputs from Vijayalakshmi Balasubramaniyan, Newschecker, Tamil)
Ramkumar Kaliamurthy
April 22, 2025
Sabloo Thomas
October 8, 2024
Sabloo Thomas
April 13, 2022