Tuesday, November 19, 2024
Tuesday, November 19, 2024

HomeFact CheckNewsFact Check: പിണറായി വിജയൻ രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് ചോദിച്ചോ?

Fact Check: പിണറായി വിജയൻ രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് ചോദിച്ചോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: പിണറായി വിജയൻ രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് ചോദിച്ചു.

Fact: വീഡിയോ എഡിറ്റഡാണ്.  

പിണറായി വിജയൻ രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് ചോദിച്ചു എന്ന  അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്.

“അടിമകളെ അടങ്ങൂ. നോം എന്താണീ കേൾക്കുന്നത്. പിണറായി വിജയൻ പറയുന്നു കോൺഗ്രസ്‌ ജയിച്ച് വരണമെന്നും ഇപ്രാവശ്യം രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യണമെന്നും,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്.

Samad Choonur എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണും വരെ 38 ഷെയറുകൾ ഉണ്ടായിരുന്നു.

Samad Choonur's post
Samad Choonur’s Post

ഞങ്ങൾ കാണും വരെ Iuml Politics എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് 30 പേർ ഷെയർ ചെയ്തിരുന്നു.

Iuml Politics's Post
Iuml Politics’s Post

Radhakrishnan Uthrittathi എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 20 ഷെയറുകളാണ് ഉണ്ടായിരുന്നത്.

Radhakrishnan Uthrittathi 's Post
Radhakrishnan Uthrittathi’s Post

Aravindan Lakkidiയുടെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 13 ഷെയറുകൾ ഉണ്ടായിരുന്നു.

Aravindan Lakkid's Post
Aravindan Lakkid’s Post

ഇവിടെ വായിക്കുക: Fact Check: മുരളീധരന്റെ പ്രചരണത്തിന്റെ വീഡിയോ 2019ലേത് 

Fact Check/Verification

വീഡിയോയിൽ മാതൃഭൂമി ന്യൂസിന്റെ ലോഗോ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. അത് ഒരു സൂചനയും എടുത്ത് മാതൃഭൂമി ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഞങ്ങൾ പരിശോധിച്ചു. അപ്പോൾ ഈ വീഡിയോയുടെ നീളം കൂടിയ പതിപ്പ്, 2024 മാർച്ച് 16ന് അവരുടെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തത് ഞങ്ങളുടെ ശ്രദ്ധയിൽ വന്നു.

Facebook  Post By Marthubhumi News
Facebook  Post By Marthubhumi News

കഴിഞ്ഞ ലോക്‌സഭ  തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടിയേൽക്കാൻ ഇടയായ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറഞ്ഞാണ് പിണറായി തന്റെ പ്രസംഗം തുടങ്ങുന്നത്. ആ വാചകം വൈറൽ വിഡിയോയിൽ ഇല്ല. 

മാതൃഭുമി ന്യൂസിന്റെ വീഡിയോയുടെ  37  സെക്കന്റ് മുതൽ 3.57 മിനിറ്റ് വരെയുള്ള ഭാഗം എഡിറ്റ് ചെയ്താണ് വൈറൽ വീഡിയോ സൃഷ്‌ടിച്ചത്‌. ആ ഭാഗത്ത് പിണറായി പറയുന്നത് ഇങ്ങനെയാണ്: “ഇനിയൊരു അഞ്ചുവർഷം കൂടി ഇതേ ഗവൺമെന്റ് തുടർന്നാൽ രാജ്യത്തിന അത് വലിയ ആഘാതം സൃഷ്ടിക്കും. അതുകൊണ്ട് ബിജെപി ഗവർമെൻറ്  അധികാരത്തിൽ വന്നുകൂടാ എന്നാണ് കേരളീയർ പൊതുവെ കണ്ടത്. അത് ശരിയുമാണ്.”

“പക്ഷേ ആ ശരിയായ ധാരണയുടെ ഭാഗമായി വേറൊരു ചിന്ത- ശുദ്ധമനസ്കരാണല്ലോ മലയാളികൾ- ആ ശുദ്ധമനസ്സിൽ കടന്നുവന്നു. ഈ രാജ്യത്ത് ബിജെപിയെ മാറ്റി നിർത്തി സർക്കാർ രൂപീകരിക്കുമ്പോൾ അതിന് നേതൃത്വം കൊടുക്കുക കോൺഗ്രസാണ്. രാഹുൽഗാന്ധി ഇവിടെ മത്സരിക്കാൻ വന്നതോടെ രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒരു സർക്കാറാണ് അധികാരത്തിൽ വരാൻ പോകുന്നത്,” വീഡിയോയിൽ പിണറായി വിജയൻ തുടർന്ന് പറയുന്നു. 

“രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വരണമെങ്കിൽ കേവലഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഒറ്റപ്പാർട്ടി എന്ന നിലയ്ക്ക് കോൺഗ്രസിന് സീറ്റുകൾ അധികം വേണം. എങ്കിൽ മാത്രമേ ഏറ്റവും കൂടുതൽ അംഗബലമുള്ള കക്ഷിയായ കോൺഗ്രസിനെ രാഷ്ട്രപതിയ്ക്ക് വിളിക്കാൻ കഴിയൂ. അപ്പോ കേരളത്തിൽനിന്ന് രണ്ടുകൂട്ടരും ജയിച്ചാലും രണ്ടുകൂട്ടരും ബിജെപിയ്ക്ക് എതിരാണ്. പക്ഷേ രാഹുൽഗാന്ധിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെങ്കിൽ കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിക്കേണ്ടതുണ്ട്. അതിന് ഇത്തവണ കോൺഗ്രസ് ജയിച്ചുപോകട്ടെ. ഇത് ഇടതുപക്ഷചത്തോടോ എൽഡിഎഫിനോടോ എന്തെങ്കിലും പ്രത്യേക വിരോധമുള്ളതുകൊണ്ട് ആളുകൾ ചിന്തിച്ച കാര്യമല്ല,” വൈറൽ വീഡിയോയിൽ പിണറായി വിജയൻ കൂട്ടി ച്ചേർക്കുന്നു.

ഈ ഭാഗത്തെ വിഡിയോയിൽ പുറകിൽ കാണുന്നത് സിപിഐ നേതാവും വയനാടിൽ രാഹുൽ ഗാന്ധിയുടെ എതിരാളിയുമായ ആനി രാജയുടെ കട്ട്ഔട്ടാണ്. അതിനു മുകളിൽ വൈറൽ വീഡിയോയിൽ രാഹുൽ ഗാന്ധിയുടെ പടം സൂപ്പർഇമ്പോസ്‌ ചെയ്തു ചേർത്തിട്ടുണ്ട്.

ഈ പ്രസംഗത്തിന്റെ പൂർണ രൂപം സിപിഎം വയനാട് ജില്ല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ മാർച്ച് 16,2024ൽ കൊടുത്തിട്ടുണ്ട്.

Facebook  Post By CPM Wayanad
Facebook  Post By CPM Wayanad 


ഇവിടെ വായിക്കുക: Fact Check: ശോഭ സുരേന്ദ്രന്റെ പോസ്റ്റർ പതിച്ചതിനാണോ ഹോട്ടൽ തകർത്തത്?

Conclusion

2019 ലോക്‌സഭ  തിരഞ്ഞെടുപ്പിൽ ഇടത്പക്ഷത്തിനുണ്ടായ തിരിച്ചടിയെ കുറിച്ച് പിണറായി വിജയൻ സംസാരിക്കുന്നവീഡിയോ എഡിറ്റ് ചെയ്താണ് രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യണമെന്ന് പിണറായി വിജയൻ ആവശ്യപ്പെടുന്നുവെന്ന് പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. 

Result: Altered Media 


ഇവിടെ വായിക്കുക: Fact Check പാക്ക് പവർ കമ്പനി ഇന്ത്യയിൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയില്ല, ഞങ്ങളുടെ ഗ്രൗണ്ട് റിപ്പോർട്ട് പറയുന്നതിങ്ങനെ

Sources
Facebook Post By Marthubhumi News Dated March 16, 2024
Facebook  Post By CPM Wayanad Dated March 16, 2024
Self Analysis


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular