Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckNewsFact Check: ഇത് ഇവിഎം തട്ടിപ്പ് നടത്തുന്ന വീഡിയോയാണോ?

Fact Check: ഇത് ഇവിഎം തട്ടിപ്പ് നടത്തുന്ന വീഡിയോയാണോ?

Authors

Sabloo Thomas
Pankaj Menon

Claim

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇവിഎം തട്ടിപ്പ് നടത്തിയെന്ന അവകാശവാദവുമായി ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. ലോക്‌സഭാ വിവിപാറ്റ് മെഷീനിൽ നിന്ന് സ്ലിപ്പുകൾ പുറത്തെടുക്കുന്നതാണ് വിഡിയോയിൽ കാണുന്നത്.

“പ്രിയ വോട്ടർമാരെ ഇത് കടും ചതിയാണ്. പെട്ടെന്ന് പരമാവധി ഷെയർ ചെയ്യൂ,” എന്നാണ് വിഡിയോയോടൊപ്പമുള്ള വിവരണം.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Request for Fact check we received in our tipline

ഇവിടെ വായിക്കുക: Fact Check:എസ്‌സി/എസ്‌ടി ഒബിസി സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ല

Fact

വൈറലായ വീഡിയോയുടെ കീഫ്രെയിമുകളുടെ സഹായത്തോടെ ന്യൂസ്‌ചെക്കർ ആദ്യം ഒരു റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ 2022 ഡിസംബർ 13-ന് ഞങ്ങൾ ഒരു ട്വീറ്റ് കണ്ടെത്തി. ഈ ട്വീറ്റിൽ ഒരു വൈറൽ വീഡിയോയും ഉണ്ടായിരുന്നു. ഇത് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഭാവ്‌നഗറിൽ നിന്നുള്ളതാണെന്ന് ട്വീറ്റിൽ പറയുന്നു.

Courtesy: X/WeThePeople3009
Courtesy: X/WeThePeople3009

ആ ട്വീറ്റിന് മറുപടിയായി ഭാവ്നഗർ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ ട്വീറ്റും ഉണ്ടായിരുന്നു. അത് അനുസരിച്ച്, “തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വോട്ടെണ്ണൽ കഴിഞ്ഞ്,വിവിപാറ്റ് മെഷീനിൽ നിന്ന് വിവിപാറ്റ് സ്ലിപ്പുകൾ പുറത്തെടുത്ത് കറുത്ത കവറിൽ നിക്ഷേപിച്ച്, സീൽ ചെയ്യുന്നു. അങ്ങനെ വിവിപാറ്റ് യന്ത്രം അടുത്ത തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കഴിയും. ഈ മുഴുവൻ പ്രക്രിയയും വീഡിയോഗ്രാഫ് ചെയ്യുകയും അതിൻ്റെ ഒരു പകർപ്പ് സ്‌ട്രോങ് റൂമിലും മറ്റൊന്ന് ബന്ധപ്പെട്ട ഡിഇഒയുടെ പക്കലും സൂക്ഷിക്കുകയും ചെയ്യുന്നു.”
എന്നാൽ, ഇത് എവിടെ നടന്നതാണ് എന്ന് ഭാവ്‌നഗർ കളക്ടർ പരാമർശിക്കുന്നില്ല.

Courtesy: X//Collectorbhav
Courtesy: X//Collectorbhav

ഞങ്ങളുടെ അന്വേഷണത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു മാനുവലും ഞങ്ങൾ കണ്ടെത്തി. അതിൽ വോട്ടെണ്ണൽ കഴിഞ്ഞ് മെഷീനിൽ നിന്ന് വിവിപാറ്റ് സ്ലിപ്പുകൾ പുറത്തെടുത്ത് കറുത്ത കവറിൽ സീൽ ചെയ്യണമെന്ന് എഴുതിയിരുന്നു.

evm

ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ടീമാണ്. അത് ഇവിടെ വായിക്കാം.

Result: False 

 ഇവിടെ വായിക്കുക: Fact Check: പര്‍ദ്ദ ധരിച്ച് കള്ളവോട്ട് ചെയ്യാനെത്തിയ ആളല്ല ഫോട്ടോയിൽ

Sources
Video shared by an X account on 13th Dec 2022
Tweet by Bhavanagar DM on 15th Dec 2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas
Pankaj Menon

Most Popular