മഹാത്മ ഗാന്ധിയുടെ മരണത്തെ കുറിച്ച് വിവാദ പരാമർശമുള്ള ഗുജറാത്തിലെ ചോദ്യപേപ്പർ. നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും മകനേയും സ്ത്രീകൾ അക്രമിക്കുന്നു.ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ പിതാവിനെ തന്റെ “ആർഭാടങ്ങളില്ലാത്ത” വീട്ടിൽ വച്ച് കാണുന്നു. വിമാനം തകർന്നതിന് ശേഷമുള്ള കാഴ്ച. മൂന്നു വയസ്സുള്ള കുട്ടി പട്ടം പറത്തുന്നതിന് ഇടയിൽ പട്ടത്തിനോടൊപ്പം പറന്നു പോയി. കഴിഞ്ഞ ആഴ്ച പ്രചരിച്ച വ്യാജ അവകാശവാദങ്ങളിൽ ചിലതാണിവ.

മഹാത്മ ഗാന്ധിയുടെ മരണത്തെ കുറിച്ച് വിവാദ പരാമർശമുള്ള ചോദ്യപേപ്പർ 2019ലേത്
മഹാത്മ ഗാന്ധിയുടെ മരണത്തെ കുറിച്ച് വിവാദ പരാമർശമുള്ള ചോദ്യം ഗുജറാത്തിലെ സുഫലംശാല വികാസ് സങ്കുൽ നടത്തുന്ന സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുടെ ഇന്റേണൽ മൂല്യനിർണ്ണയ പരീക്ഷയിൽ ഉന്നയിച്ചുവെന്നത് ശരിയാണ്. എന്നാൽ സംഭവം നടന്നത് 2019ലാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും മകനേയും സ്ത്രീകൾ അക്രമിക്കുന്ന ദൃശ്യമല്ലിത്
ഒരു സ്ത്രീയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് സ്ത്രീകൾ വീഡിയോയിൽ ഒരു വ്യക്തിയെ മർദ്ദിക്കുന്നത്. കേസ് പോലീസ് അന്വേഷണത്തിലാണ്. അക്രമത്തിൽ പങ്കെടുത്തവരുടെയോ അക്രമിക്കപ്പെട്ടവരുടെയോ രാഷ്ട്രീയമല്ല അക്രമത്തിന് കാരണമായത് എന്ന ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. എംപറര്‍ ഇമ്മാനുവേല്‍ സഭയിലെ പ്രശ്നങ്ങളാണ് മർദ്ദനത്തിന് കാരണം.

നിർമ്മല സീതാരാമൻ തന്റെ പിതാവിനെ കാണുന്ന വിഡീയോയുടെ സത്യാവസ്ഥ അറിയുക
നിർമല സീതാരാമൻ തന്റെ പിതാവിനെ വീട്ടിൽ വച്ച് കണ്ടതിന്റെ വീഡിയോ എന്ന തരത്തിൽ പ്രചരിക്കുന്ന വൈറൽ പോസ്റ്റ് വ്യാജമാണ്. വാരണാസിയിൽ മഹാകവി ഭാരതിയാരുടെ കുടുംബാംഗങ്ങളെ അവർ സന്ദർശിച്ച 2022 ഡിസംബർ മുതലുള്ള ദൃശ്യങ്ങളാണ്.

നേപ്പാൾ വിമാനാപകടത്തിന്റെത് എന്ന പേരിൽ പങ്കിടുന്നത് പഴയ ചിത്രങ്ങൾ
നേപ്പാളിൽ നിന്നുള്ള വിമാനാവശിഷ്ടങ്ങളുടെ പഴയ ചിത്രങ്ങൾ അടുത്ത ദിവസം നടന്ന നേപ്പാൾ വിമാനാപകടത്തിന്റെ എന്ന പേരിൽ പ്രചരിപ്പിക്കുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിന് മനസിലായി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.