രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് കർണാടകത്തിൽ ആളില്ല എന്ന അവകാശവാദവുമായി ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ”കേരളത്തില്‍ ബംഗാളികളെ കിട്ടുമായിരുന്ന് പക്ഷേ കര്‍ണ്ണാടകയില്‍ ചെന്നപ്പോള്‍ അതും ഇല്ല പക്ഷേ പ്രസംഗം ഒന്ന് കേള്‍ക്കണം അതാണ് രസം,” എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം പറയുന്നത്.
Mohan Pee എന്ന ഐഡിയിൽ നിന്നും 295 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

ജലീൽ ജലീൽ എന്ന ഐഡിയിൽ നിന്നും 9 പേരാണ് ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തത്.

ഞങ്ങൾ കാണുമ്പോൾ വിശാഖ് വിജയൻ എന്ന ഐഡിയിൽ നിന്നും 8 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

അബ്ദുൽ ജബ്ബാർ ജബ്ബു ചെന്നിക്കര എന്ന ഐഡിയിൽ നിന്നും 6 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളതായി ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

വിപ്ലവ കാരി എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തത് 5 പേരാണ്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം സെപ്റ്റംബർ 29 അവസാനിപ്പിച്ചു ശേഷം കര്‍ണാടകയിൽ എത്തിയിരുന്നു. സെപ്റ്റംബര്‍ 30ന് ഗുണ്ടല്‍പേട്ടയില്‍ നിന്നാണ് 21 ദിവസത്തെ കര്‍ണാടക പര്യടനം ആരംഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് പ്രചരണം.
Fact check/Verification
ചില കീ വേർഡുകളുടെ സഹായത്തോടെ ഗൂഗിളിൽ തിരഞ്ഞപ്പോൾ ഫെബ്രുവരി 15 2022 ൽ ബിജെപി നേതാവ് അമിത് മാളവ്യ ഇതേ വീഡിയോ പങ്കിട്ടതായി കണ്ടെത്തി. പഞ്ചാബിലെ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ ആളില്ല എന്നാണ് വിഡീയോ പറയുന്നത്.
News Arena എന്ന ട്വിറ്റർ ഹാൻഡിൽ ഹോഷിയാര്‍പുരില്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ ആളില്ല എന്ന പേരിൽ ഫെബ്രുവരി 14 2022 ൽ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
NEWS DIARY എന്ന യൂടുബ് ചാനലും ഫെബ്രുവരി 16 2022 ൽ ഈ വീഡിയോ രാഹുലിന്റെ പരിപാടിയിൽ ആളില്ലെന്ന വിവരണത്തോടെ ഇതേ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
തുടർന്നുള്ള തിരച്ചിലിൽ ഹോഷിയാര്‍പുരില്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത പരിപാടിയെ കുറിച്ചുള്ള ഒരു വാർത്ത News18 Punjab കൊടുത്തിരിക്കുന്നത് ഞങ്ങൾ കണ്ടെത്തി. രാഹുൽ ഗാന്ധിയുടെ ഹോഷിയാര്‍പുരിൽ പൊതു സമ്മേളനത്തെ കുറിച്ചാണ് ആ വാർത്ത പറയുന്നത്.
ജലന്തറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടി നടക്കുന്നതിനാല്‍ നോ ഫ്‌ലൈ സോണ്‍ ആയി പ്രഖ്യാപിച്ചത് കൊണ്ട് അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരണ്‍ജീത് സിംഗ് ചന്നിയുടെ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചു. അത് കൊണ്ട് രാഹുലിന്റെ റാലിയിൽ ചന്നിയ്ക്ക് പങ്കെടുക്കാൻ ആയില്ല.
റാലിയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധിയ്ക്ക് പോലും ചണ്ടിഗഡില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരത്തുള്ള ഒരു സ്ഥലത്ത് ഹെലികോപ്റ്റർ ഇറക്കാനാണ് അനുമതി ലഭിച്ചത്.
വായിക്കാം:ഈ ദൃശ്യങ്ങളിൽ കാണുന്നത് കൊച്ചി മെട്രോ അല്ല
Conclusion
കോണ്‍ഗ്രസ് പഞ്ചാബ് തിരഞ്ഞെടുപ്പ് സമയത്ത് സംഘടിപ്പിച്ച പൊതു സമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് ഭാരത് ജോഡോ യാത്രയ്ക്ക് കർണാടകത്തിൽ ആളില്ല എന്ന അവകാശവാദവുമായി പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
Sources
Tweet by Amit Malaviya on February 15,2022
Tweet by News Arena on February 14,2022
Youtube video by NEWS DIARY on February 16,2022
News report by News18 Punjab on February 14,2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.