Saturday, March 29, 2025

Fact Check

Fact Check: സുപ്രഭാതം ആശംസകൾക്ക് 18% ജിഎസ്‌ടി  ഈടാക്കുമോ?

Written By Vasudha Beri, Translated By Sabloo Thomas, Edited By Chayan Kundu
Apr 5, 2024
banner_image

Claim

സുപ്രഭാതം ആശംസകൾക്ക് ജിഎസ്‌ടി ഈടാക്കുമെന്നൊരു പ്രചരണം വാട്ട്സ്ആപ്പിൽ നടക്കുന്നുണ്ട്. നാളെ മുതൽ ചിത്രങ്ങൾ സഹിതമുള്ള good morning, good evening, good night (സുപ്രഭാതം, ശുഭദിനം, ശുഭരാത്രി) സന്ദേശങ്ങൾക്ക് 18% ജിഎസ്‌ടി  ഈടാക്കും എന്നാണ് പോസ്റ്റ്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Request for Fact check we received in our tipline

ഇവിടെ വായിക്കുക: Fact Check: അരിക്കൊമ്പമ്പനല്ല എഫ്‌സിഐ ഗോഡൗണ്‍ തകര്‍ക്കുന്ന വീഡിയോയിലുള്ളത്

Fact

ഞങ്ങൾ ഒരു കീ വേർഡ് സെർച്ച് ചെയ്തപ്പോൾ, ഇംഗ്ലീഷിലും ഈ പോസ്റ്റ് ഒരു വീഡിയോ ക്ലിപ്പിനൊപ്പം പ്രചരിക്കുന്നതായി മനസ്സിലാക്കി.  തുടർന്ന്, ഞങ്ങൾ ഗൂഗിളിൽ ഇംഗ്ലീഷിൽ “ഗുഡ് മോർണിംഗ് മെസ്സേജ്”, “18% ജിഎസ്‌ടി” എന്നീ വാക്കുകൾ ഉപയോഗിച്ച് തിരഞ്ഞു. എന്നാൽ അതേക്കുറിച്ച് വിശ്വസനീയമായ വാർത്താ റിപ്പോർട്ടുകളൊന്നും കണ്ടെത്തിയില്ല.

ഇതേ വിഷയത്തിൽ ഇംഗ്ലീഷിൽ പ്രചരിക്കുന്ന വൈറൽ വിഡിയോയോയുടെ തുടക്കത്തിലെ ഫ്രെയിമുകളിൽ, അവതാരകൻ “ക്ലെയിം പറയുന്നു,” “സത്യം കണ്ടെത്താം,” തുടങ്ങിയ വാക്യങ്ങൾ പറയുന്നത് കേൾക്കാം. അത് കൊണ്ട് തന്നെ ഇത് വീഡിയോ ക്ലിപ്പ് ചെയ്തതാണോ എന്ന് ഞങ്ങൾക്ക് സംശയം തോന്നി. 

വൈറലായ വീഡിയോയിൽ മുകളിൽ വലത് കോണിലുള്ള “ABP ന്യൂസ്” എന്ന വാട്ടർമാർക്ക് ഞങ്ങൾ ശ്രദ്ധിച്ചു.

Screengrab from viral video
Screengrab from viral video

അത് സൂചനയായി എടുത്ത് ഗൂഗിളിൽ “ABP News,” “ഗുഡ് മോർണിംഗ്”, “ജിഎസ്‌ടി,” എന്നി വാക്കുകൾ ഉപയോഗിച്ച് കീവേഡ് സെർച്ച് നടത്തിയപ്പോൾ, 2018 മാർച്ച് 20ലെ ആ വാർത്താ മാധ്യമത്തിന്റെ ഒരു വീഡിയോ റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ടിൽ വൈറൽ ക്ലിപ്പിൻ്റെ ദൈർഘ്യമേറിയ പതിപ്പ് കൊടുത്തിട്ടുണ്ട്. വാട്ട്‌സ്ആപ്പ് സുപ്രഭാതം സന്ദേശങ്ങൾക്ക് സർക്കാർ 18% ജിഎസ്ടി ചുമത്തുന്നു എന്ന ആരോപണത്തെക്കുറിച്ചുള്ള ഒരു പത്രവാർത്തയുടെ വസ്തുതാ പരിശോധന റിപ്പോർട്ടാണ്.

Screengrab from ABP News website
Screengrab from ABP News website

ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, നാളെ മുതൽ വാട്ട്സ്ആപ്പിലെ സുപ്രഭാതം ആശംസകൾക്ക് സർക്കാർ 18% ജിഎസ്‌ടി ഈടാക്കുമെന്ന് തെറ്റായി പ്രചരിപ്പിക്കാനായി 2018-ലെ വീഡിയോ റിപ്പോർട്ടിൻ്റെ ഒരു ക്ലിപ്പുചെയ്‌ത പതിപ്പ് സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി പങ്കിട്ടുകയാണെന്ന് എന്ന നിഗമനത്തിൽ ഞങ്ങൾ എത്തി.

ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം.

Result: False

Sources
Report By ABP News, Dated March 20, 2018
Clarification By WhatsApp Spokesperson


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,571

Fact checks done

FOLLOW US
imageimageimageimageimageimageimage