എഫ്‌സിഐ ഗോഡൗണിലെ അരികൊമ്പൻ എന്ന പേരിൽ ഒരു വീഡിയോ, വാട്ട്സ്ആപ്പിലെ സുപ്രഭാത ആശംസകൾക്ക് 18% ജിഎസ്‌ടി എന്ന് തുടങ്ങി വിവിധ വ്യാജ പ്രചരണങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള രാഷ്ട്രീയമായ വ്യാജ പ്രചരണങ്ങളും കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു.

Fact Check: അരിക്കൊമ്പമ്പനല്ല എഫ്‌സിഐ ഗോഡൗണ്‍ തകര്‍ക്കുന്ന വീഡിയോയിലുള്ളത്
പശ്ചിമബംഗാളിലെ വെസ്റ്റ് മേദിനിപൂരിലെ രാംലാല്‍ എന്ന ആന എഫ്‌സിഐ ഗോഡൗണ്‍ തകര്‍ത്ത് അരികഴിക്കുന്ന ചിത്രമാണ് അരിക്കൊമ്പൻ എന്ന പേരിൽ പ്രചരിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Fact Check: സുപ്രഭാതം ആശംസകൾക്ക് 18% ജിഎസ്‌ടി ഈടാക്കുമോ?
വാട്ട്സ്ആപ്പിലെ സുപ്രഭാതം ആശംസകൾക്ക് സർക്കാർ 18% ജിഎസ്‌ടി ഈടാക്കുമെന്ന് തെറ്റായി പ്രചരിപ്പിക്കാനായി 2018-ലെ വീഡിയോ റിപ്പോർട്ടിൻ്റെ ഒരു ക്ലിപ്പുചെയ്‌ത പതിപ്പ് സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി പങ്കിട്ടുകയാണെന്ന് എന്ന നിഗമനത്തിൽ ഞങ്ങൾ എത്തി.

Fact Check: അദ്വാനിക്ക് ഭാരതരത്‌നം നൽകുമ്പോൾ രാഷ്ട്രപതി മുർമുവിന് ഇരിപ്പിടം കൊടുത്തില്ലേ?
എൽകെ അദ്വാനിക്ക് ഭാരതരത്‌നം സമ്മാനിക്കുമ്പോൾ പ്രസിഡൻ്റ് മുർമു നിൽക്കുന്നതായി കാണിക്കുന്ന ഒരു ചിത്രം തെറ്റായ വ്യഖ്യാനങ്ങളോടെയാണ് പങ്കിടുന്നത് എന്ന് ഞങ്ങൾക്ക് മനസ്സിലായി.

Fact Check: തെയ്യങ്ങളെ കൊണ്ട് ബാങ്ക് വിളിപ്പിക്കുന്നു എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്
വടക്കൻ കേരളത്തിൽ മാപ്പിള തെയ്യം അവതരിപ്പിക്കുന്ന വീഡിയോ, തെയ്യങ്ങളെ ബാങ്ക് വിളിപ്പിക്കുന്നു എന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരണത്തിനോടൊപ്പം ഷെയർ ചെയ്യപെടുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: ഇത് ബിജെപി നേതാവിന്റെ ഗോഡൗണിൽ നിന്നും കണ്ടെടുത്ത കള്ള പണമല്ല
കൊൽക്കത്തയിലെ വ്യവസായിയുടെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിൻ്റെ വൈറൽ വീഡിയോ “സൂറത്തിലെ ബിജെപി നേതാവിന്റെ ഗോഡൗണിൽ റെയ്ഡ് എന്ന തെറ്റായ അവകാശവാദത്തോടെ ഷെയർ ചെയ്യപ്പെടുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.