“യുപി മുഖ്യമന്ത്രി യോഗി (Yogi) ക്കെതിരെ തുറന്ന ആക്രമണം. ഒരു ടിവി ചാനലും ഇത് കാണിച്ചിട്ടില്ല,” എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. Cpim Cyber Poralikal എന്ന പേജിൽ നിന്നുള്ള പോസ്റ്റിനു 821 ഷെയറുകൾ ഉണ്ട്. Breakingnews എന്ന ഹാഷ്ടാഗ് കൊടുത്താണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Fact Check/Verification
വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ കീ വെർഡ് സേർച്ച് നടത്തി. അപ്പോൾ Do You Know ? എന്ന ഫേസ്ബുക്ക് പേജിൽ നിന്നും ജൂൺ 11,2017ൽ നിന്നുമുള്ള ഒരു വീഡിയോ കിട്ടി. UP ke cm yogi maharaj per khulla hamla എന്ന തലവാചകത്തോടെയാണ് ആ വീഡിയോ ഷെയർ ചെയ്യപ്പെട്ടത്.
തുടർന്നുള്ള തിരച്ചിലിൽ NEWS reporter എന്ന യൂട്യൂബ് ചാനലിൽ ജൂൺ 12, 2017നു ഇതേ വീഡിയോ ഷെയർ ചെയ്യപ്പെട്ടതായി ഞങ്ങൾക്ക് മനസിലായി.
കൂടുതൽ തിരച്ചിലിൽ ABP NEWS HINDI എന്ന വെബ്‌സൈറ്റിൽ നിന്നും ജൂൺ 12,2017 ലെ ഒരു വീഡിയോ കിട്ടി.2017 ജൂൺ 7 -ന്, യോഗി ആദിത്യനാഥിനെതിരെ കരിങ്കൊടി ഉയർത്തി കാട്ടിയ സമാജ്‌വാദി പാർട്ടിയുടെ വിദ്യാർഥി സംഘടനയുടെ പ്രവർത്തകരെ പോലീസ് മർദ്ധിക്കുന്ന വീഡിയോ ആണത് എന്ന് മനസിലായി.
ABP News Hindiയുടെയും Do You Know?Facebook Pageന്റെയും വീഡിയോയിൽ ഉള്ള അറസ്റ്റ് ചെയ്യപ്പെടുന്ന പെൺകുട്ടികളുടെ ഫോട്ടോ പരിശോധിച്ചാൽ മൂന്ന് വീഡിയോകളും ഒരേ സംഭവത്തിന്റേതാണ് എന്ന് മനസിലാവും.



തുടർന്നുള്ള തിരച്ചിൽ ഇതേ വിഷയത്തിൽ 2017 ജൂൺ 10-ന് NDTV കൊടുത്ത റിപ്പോർട്ട് കിട്ടി. യോഗി ആദിത്യനാഥിനെതിരെ കരിങ്കൊടി ഉയർത്തിയ വിദ്യാർത്ഥികൾക്ക് ജാമ്യം നിഷേധിച്ചുവെന്നാണ് NDTV റിപ്പോർട്ട് പറയുന്നത്. സർവകലാശാലയിൽ നടക്കുന്ന ഫണ്ട് ദുരുപയോഗത്തിനെതിരെ സമരം ചെയ്ത വിദ്യാർത്ഥി സംഘടനയിലെ പ്രവർത്തകരാണ് 2017 ജൂൺ ഏഴിന് ലക്‌നൗ സർവകലാശാലയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടിയത്.
Conclusion
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെയുള്ള പ്രേതിഷേധത്തിന്റെ വീഡിയോ ആണിത് എന്നത് ശരിയാണ്. എന്നാൽ സംഭവം നടന്നത് ഇപ്പോഴല്ല. 2017 ജൂൺ ഏഴിന് ലക്‌നൗ സർവകലാശാലയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൽ യോഗിയെ കരിങ്കൊടി കാണിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.
Result: Misplaced Context
Our Sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.