Fact Check
കൊറോണയിൽ കുടുംബാംഗങ്ങൾ മരിച്ചു: ബി ജെപി പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചു തകർത്തു

കോവിഡ് രണ്ടാം തരംഗം അതി തീവ്രമാവുകയാണ്.ഓക്സിജൻ ക്ഷാമത്തിന് പരിഹാരമാവാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നട്ടം തിരിയുന്നു.മതിയായ ഓക്സിജൻ ഇല്ലെന്ന പരാതിയുമായി ഡൽഹിയിലെ ആശുപത്രികൾ വീണ്ടും രംഗത്തെത്തിയിരുന്നു.ഡൽഹിയിൽ ദിനംപ്രതി 976 മെട്രിക് ടൺ ഓക്സിജനാണ് ആവശ്യമാണ് . എന്നാൽ കേന്ദ്രസർക്കാർ അനുവദിച്ചത് 590 മെട്രിക് ടൺ ഓക്സിജൻ മാത്രമാണ്.അനുവദിച്ചതിനെക്കാൾ 100 മെട്രിക് ടൺ കുറവ് ഓക്സിജനാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് ഡൽഹി സർക്കാരിന്റെ വാദം.ഇത്തരം ഭീകരമായ ഒരു സാഹചര്യത്തിലൂടെ രാജ്യം കടന്നു പോവുന്ന ഒരു സന്ദർഭമാണ് ഇത്. അപ്പോഴാണ് ഉത്തരന്ത്യയിൽ ബിജെപി പ്രവർത്തകർ തന്നെ സ്വന്തം പാർട്ടി ഓഫീസ് തല്ലി പൊളിക്കുന്നുവെന്ന തരത്തിലുള്ള ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറൽ ആവുന്നത്.

Fact Check/Verification
ബി ജെ പി പ്രവർത്തകർ സ്വന്തം പാർട്ടി ഓഫീസ് ആക്രമിച്ചുവെന്ന് വാർത്ത നെറ്റിൽ തിരഞ്ഞപ്പോൾ ടൈംസ് നൗവിന്റെ ലിങ്ക് കിട്ടി.ബംഗാളിലെ മാൽഡയിൽ നിന്നുള്ള വാർത്തയായിരുന്നു അത്.മാർച്ച് 19നായിരുന്നു സംഭവം.അത് കോവിഡ് നിയന്ത്രണത്തിൽ സർക്കാരിന് പറ്റിയ പാളിച്ച കൊണ്ടായിരുന്നില്ല.

തുടർന്ന് സെർച്ച് ചെയ്തപ്പോൾ ബംഗ്ലാ ഭാഷയിലുള്ള ബംഗാൾ എബിപി ന്യുസ് എന്ന സൈറ്റ് കണ്ടു. അതിൽ ഇപ്പോൾ ഫേസ്ബുക്കിൽ പ്രചരിക്കുന്ന വീഡിയോയിൽ ഉള്ള സ്ത്രിയുടെ ഇമേജ് കിട്ടി.

തുടർന്ന് ഗൂഗിൾ ട്രാൻസ്ലേറ്റർ വഴി മലയാളത്തിലേക്ക് അതിൽ കൊടുത്തിരിക്കുന്ന വാർത്ത പരിഭാഷപ്പെടുത്തിയപ്പോൾ അവർ മാൾഡ ജില്ലാ കൗൺസിൽ അംഗവും ബിജെപി നേതാവുമായ സാഗരിക സർക്കാരാണ് എന്ന് മനസിലായി. മാർച്ച് 18 ന് മാൽഡ ജില്ലയിൽ 12 സീറ്റുകളിലേക്ക് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനെ തുടർന്ന് 6 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളോടുള്ള അതൃപ്തി പാർട്ടിക്കുള്ളിൽ ഉണ്ടായി. അടുത്ത ദിവസം ഗാസോളിലെ ബിജെപിയുടെ പാർട്ടി ഓഫീസ് നശിപ്പിക്കപ്പെട്ടു. ജില്ലാ പരിഷത്ത് അംഗവും ബിജെപി നേതാവുമായ സാഗരിക സർക്കാരും അവിടെ ഉണ്ടായിരുന്നു. അവരെ സസ്‌പെൻഡ് ചെയ്തുവെന്നാണ് വാർത്തയിൽ പറയുന്നത്.

Conclusion
ബിജെപി പ്രവർത്തകർ സ്വന്തം പാർട്ടി ഓഫീസ് തള്ളി തകർക്കുന്ന ദൃശ്യം തന്നെയാണ് വീഡിയോയിൽ ഉള്ളത്.എന്നാൽ അത് കോവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ പാളിച്ചയിൽ പ്രതിഷേധിച്ച് ഉത്തരേന്ത്യയിൽ അല്ല.ഇലക്ഷനിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചു ബംഗാളിലാണ്.ബിജെപി പ്രവർത്തകർ സ്വന്തം പാർട്ടി ഓഫീസ് തള്ളി തകർക്കുന്ന ദൃശ്യം തന്നെയാണ് വീഡിയോയിൽ ഉള്ളത്.നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിലെ ഗാസോളിലുള്ള പാർട്ടി ഓഫീസ് നശിപ്പിക്കുന്ന ബിജെപി പ്രവർത്തകരുടെ ചിത്രമാണ് വീഡിയോയിൽ.അല്ലാതെ ഉത്തരേന്ത്യയിലെ നിലവിലെ കോവിഡ് സാഹചര്യത്തിൽ പ്രതിഷേധിച്ചല്ല അവർ ബിജെപി ഓഫീസ് അടിച്ചു തകർക്കുന്നത്. ചിത്രത്തിലുള്ള സ്ത്രീ ജില്ലാ പരിഷത്ത് അംഗമായ സാഗരിക സർക്കാരാണ്. അവർ ഗാസോൾ സീറ്റിലേക്ക് പരിഗണിക്കാൻ അപേക്ഷ കൊടുത്തിരുന്നു. അത് പാർട്ടി തള്ളി. അതിൽ പ്രതിഷേധിച്ചാണ് അവരും അവരുടെ അനുയായികളും പാർട്ടി ഓഫീസ് തകർത്തത്.
Result: Misleading
Sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.