Sunday, March 16, 2025

Fact Check

Fact Check: സവർക്കറുടെ ചെറുമകന്റെ മുന്നറിയിപ്പിനെ തുടർന്ന് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ചുള്ള ട്വീറ്റുകൾ ഇല്ലാതാക്കിയോ?

banner_image

Claim

സവർക്കറെക്കുറിച്ചുള്ള ട്വീറ്റുകൾ രാഹുൽ ഗാന്ധി ഡിലീറ്റ് ചെയ്തു.

Fact

സവർക്കറുടെ ചെറുമകന്റെ മുന്നറിയിപ്പിനെ തുടർന്ന് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ചുള്ള ട്വീറ്റുകൾ ഇല്ലാതാക്കിഎന്ന വിവരം വ്യാജമാണ്. അടുത്തിടെ ഒരു ട്വിറ്റർ പോസ്റ്റും രാഹുൽ ഗാന്ധി ഡിലീറ്റ് ചെയ്തിട്ടില്ല.

സവർക്കറെക്കുറിച്ചുള്ള എല്ലാ ട്വിറ്റർ പോസ്റ്റുകളും രാഹുൽ ഗാന്ധി ഡിലീറ്റ് ചെയ്തതായി സമൂഹ മാധ്യമങ്ങളിൽ ഒരു പ്രചരണം നടക്കുന്നുണ്ട്. ബിജെപി നേതാവ് Sandeep.G.Varier ഈ പോസ്റ്റ് ഷെയർ ചെയ്തവരിൽ ഉൾപ്പെടുന്നു. ആ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 1k പേർ വീണ്ടും ഷെയർ ചെയ്തിട്ടുണ്ട്.

Sandeep.G.Varier 's Post
Sandeep.G.Varier‘s Post

Rashtrawadi എന്ന ഐഡിയിൽ നിന്നും നിന്നും പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 210 ഷെയറുകൾ ഉണ്ടായിരുന്നു.

Rashtrawadi 's post
Rashtrawadi ‘s post

Fact Check/Verification

വയനാട് മുൻ ലോക്‌സഭാംഗവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെ ഒരു പ്രത്യേക സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സൂറത്ത് കോടതി 2 വർഷം തടവിന് ശിക്ഷിച്ചു. ഇതേ തുടർന്ന് എംപി സ്ഥാനത്തു നിന്ന് ഉടൻ അയോഗ്യനാക്കപ്പെട്ടു. പിന്നീട്, രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണുകയും കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടതിനെ കുറിച്ച് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു, “ഞാൻ സവർക്കറല്ല; “ഞാൻ മാപ്പ് പറയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. അത് കോൺഗ്രസ്സിന്റെ ട്വീറ്റർ ഹാൻഡിൽ ഷെയർ ചെയ്തിട്ടുണ്ട്.

Tweet by Congress Party

സവർക്കറിനെക്കുറിച്ച് സംസാരിച്ചതിന് രാഹുൽ ഗാന്ധി മാപ്പ്പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിനെതിരെ പരാതി നൽകുമെന്ന് സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ പറഞ്ഞുവെന്നത് ശരിയാണ്. എഎൻഎ അത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ANI’s Tweet

തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഗാന്ധി സവർക്കറിനെ കുറിച്ചുള്ള ട്വീറ്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടോ എന്ന്  Social Blade എന്ന ടൂൾ ഉപയോഗിച്ച്  അന്വേഷിച്ചു. അപ്പോൾ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ട്വിറ്റർ പോസ്റ്റുകളൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല എന്ന വ്യക്തമായി.

പ്രത്യേകിച്ച്, കോടതി വിധ വന്ന മാർച്ച് 24 മുതൽ സർവർക്കറുടെ കൊച്ചു മകന്റെ മുന്നറിയിപ്പ് വന്ന  മാർച്ച് 28 വരെ അദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റുകളൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല. കൂടാതെ, അദ്ദേഹത്തിന്റെ ട്വിറ്റർ പേജ് പരിശോധിച്ചപ്പോൾ, കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ അദ്ദേഹം സവർക്കറിനെക്കുറിച്ച് ഒന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്ന് സ്ഥിരീകരിച്ചു. എന്നാൽ നിരവധി തവണ രാഹുൽ ഗാന്ധി സവർക്കറെ കുറിച്ച് വാക്കാൽ കമന്റുകൾ ഈ കാലയളവിൽ പറഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്.

Details from Social Blade 
Details from Social Blade 

Google Cache വഴി തിരഞ്ഞപ്പോഴും  സവർക്കറിനെ കുറിച്ച് അദ്ദേഹം  മുമ്പ് പോസ്റ്റ് ചെയ്തതിന്റെയും ഡിലീറ്റ് ചെയ്തതിന്റെയും ഒരു രേഖയും കണ്ടില്ല. കൂടാതെ 2016ൽ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ സവർക്കറെ കുറിച്ച് ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

വായിക്കുക:Fact Check: മോട്ടോർ വാഹന വകുപ്പിനോട് പിഴ ഇനത്തിൽ ₹ 1000 കോടി പിരിക്കാൻ ധനകാര്യ വകുപ്പിന്റെ നിർദേശം: വാസ്തവം എന്ത്?

Conclusion

സവർക്കറെ കുറിച്ചുള്ള എല്ലാ ട്വിറ്റർ പോസ്റ്റുകളും രാഹുൽ ഗാന്ധി സവർക്കറുടെ ചെറുമകന്റെ മുന്നറിയിപ്പിനെ തുടർന്ന് ഡിലീറ്റ് ചെയ്തുവെന്ന വാർത്ത തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ  വ്യക്തമായി.

Result: False

Our Sources

Twitter Post From, INC India, Dated March 25, 2023

SocialBlade

Twitter Post From, ANI, Dated March 28, 2023

Twitter Post From, INC India, Dated March 23, 2016

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ തമിഴ് ഫാക്ട് ചെക്ക് ടീമിലെ വിജയലക്ഷ്മി ബാലസുബ്രഹ്മണ്യൻ ആണ്. അത് ഇവിടെ വായിക്കാം.


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.


image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.