Claim
ഉത്തര്‍പ്രദേശില്‍ ഗോരഖ്പുറിലെ ഒരു മദ്രസയില്‍ നിന്ന് പോലീസ് പിടികൂടിയ ആയുധ ശേഖരത്തിന്‍റെ ചിത്രം എന്ന രീതിയിൽ ഒരു പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
Fact
“യോഗിജിയുടെ ഫാസിസം. UP ഗോരഖ്പൂർ മദ്രസ്സയിൽ നിന്നും പിടിച്ചെടുത്ത കളി പാട്ടങ്ങൾ, ഉസ്താദ്മാർക്ക് വാഴക്കുല വെട്ടാവേണ്ടി സൂഷിച്ചിരുന്നതാണ് കേരളത്തിലെത്തിയാൽ ഇത് പപ്പായ തണ്ടാവും,” എന്നാണ് പോസ്റ്റ് പറയുന്നത്.
ഞങ്ങൾ പോസ്റ്റിലെ പടം റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ Gujarat Headline എന്ന ഓൺലൈൻ മാധ്യമത്തിൽ ഇതേ ആയുധങ്ങളുടെ ചിത്രം കൊടുത്തിരിക്കുന്നത് കണ്ടു.

മാർച്ച് 5 2016 ലെ ഈ വാർത്ത പ്രകാരം,”ഗുജറാത്തിലെ രാജ്‌കോട്ടിൽ നിന്ന് ഒരു കടയിൽ നിന്ന് പിടികൂടിയ ആയുധ ശേഖരത്തിന്‍റെ ചിത്രമാണ് അത്.” “റെയ്ഡിനിടെ 257 വാളുകളും കത്തികളും ഗുപ്തി എന്ന് പേരുള്ള ആയുധവും പിടിച്ചെടുത്തു. കടയുടെ മാനേജർ ആരിഫ് കർബാനി, ഇർഫാൻ ദിലാവർ ദിവാൻ, ഇദ്രിസ്‌റ്റ് ദിലാവർ, സഫീബേഗ് മഹ്മദ് മരിജ, മുന്ന വോറ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും,” വാർത്ത പറയുന്നു
The Times of Indiaയും മാർച്ച് 5 2016ൽ ഇതിനെ കുറിച്ച് വാർത്ത കൊടുത്തിട്ടുണ്ട്. പോലീസ് ഒരു ഹോട്ടൽ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന അനധികൃത ആയുധ വില്പനകേന്ദ്രം കണ്ടെത്തി. അഞ്ച് പേരെ അറസ്റ്റ് ചെയ്തുവെന്നാണ് വാർത്ത പറയുന്നത്.
ഗുജറാത്തിലെ രാജ്കോട്ടില്‍ ഒരു കടയില്‍ നിന്ന് 2016ൽ പിടിച്ചെടുത്ത ആയുധ ശേഖരത്തിന്‍റെ ചിത്രം ഗോരഖ്പുറില്‍ ഒരു മദ്രസയില്‍ നിന്ന് പിടിച്ച് എടുത്തത് എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമാവും.
Result: False Context/False
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.