Claim
“പേരാമ്പ്രയിൽ സ്വത്തിൻ്റെ പേരിൽ വയോധികനെ മകൻ അതിക്രൂരവും മൃഗിയമായും മർദ്ദിക്കുന്നതിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ,” എന്ന പേരിലൊരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഈ പോസ്റ്റ് ഫേസ്ബുക്കിലും വൈറലാണ്.
ഇവിടെ വായിക്കുക: Fact Check: തൃശൂരിലും തിരുവനന്തപുരത്തും സിപിഐ ചിഹ്നത്തിൽ കുത്തുന്ന വോട്ടുകൾ പോകുന്നത് ബിജെപിക്ക് എന്ന ന്യൂസ്‌കാർഡ് വ്യാജം
Fact
വൈറലല്‍ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീഫ്രെയ്മുകളാക്കി. അതിൽ ഒരു കീഫ്രെയിം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഈ വീഡിയോയിലെ കീ ഫ്രെയിം ഉൾകൊള്ളുന്ന ന്യൂസ് 18ന്റെ ഏപ്രിൽ 28,2024ലെ വാര്‍ത്ത കണ്ടെത്തി.
സ്വത്ത് തർക്കത്തിൻ്റെ പേരിൽ 63 കാരനായ പിതാവിനെ ക്രൂരമായി മർദ്ദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് തമിഴ്‌നാട് പോലീസ് അടുത്തിടെ ഒരാളെ അറസ്റ്റ് ചെയ്തു. പിതാവ് അടുത്തിടെ ഹൃദയാഘാതം മൂലം മരിച്ചു. അദ്ദേഹത്തിൻ്റെ മരണത്തിൽ മകൻ്റെ പങ്കിനെക്കുറിച്ച് സംശയം ഉയർന്നു,” എന്നാണ് വീഡിയോ പറയുന്നത്.
“ഫെബ്രുവരി 16 ന് പേരമ്പല്ലൂർ ജില്ലയിലെ കൃഷ്ണപുരത്ത് 40 കാരനായ കെ സന്തോഷ് പിതാവ് എ കുളന്തൈവേലുവിനെ ആക്രമിച്ചപ്പോഴാണ് ആക്രമണം നടന്നത്,” എന്നാണ് വാർത്ത പറയുന്നത്.

ഇതേ കീ ഫ്രെയിം ഉള്ള ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ഏപ്രിൽ 26,2024ലെ വീഡിയോയും പറയുന്നത് ദൃശ്യം തമിഴ്‌നാട്ടിലെ പേരമ്പല്ലൂർ ജില്ലയിൽ നിന്നാണ് എന്നാണ്.

ഇതിൽ നിന്നും വയോധികനെ മകൻ മർദ്ദിക്കുന്ന വീഡിയോ പേരാമ്പ്രയിൽ നിന്നല്ല, തമിഴ്‌നാട്ടിലെ പേരമ്പല്ലൂർ ജില്ലയിൽ നിന്നാണ് എന്ന് മനസ്സിലായി.
Result: Partly False
ഇവിടെ വായിക്കുക: Fact Check: കൈരളി ടിവി സർവേയുടെ ന്യൂസ് കാർഡ് വ്യാജം
Sources
Report t by News 18 on April 28,2024
Report by New Indian Express on April 26,2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.