Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ബ്രഹ്മപുരി ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ എന്ന് അവകാശവാദത്തോടെ ഒരു കടുവ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച് വലിച്ചിഴയ്ക്കുന്ന വീഡിയോ വൈറലാവുന്നുണ്ട്.

ഇവിടെ വായിക്കുക:യുപിയിൽ അറസ്റ്റിലായ കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അല്ല വീഡിയോയിൽ
സൂക്ഷ്മപരിശോധനയിൽ, ദൃശ്യങ്ങളിൽ പൊരുത്തക്കേടുകൾ കാണാമായിരുന്നു. പ്രത്യേകിച്ചും കടുവയും കാവൽക്കാരനും ഒരുമിച്ച് കാണപ്പെട്ട നിരവധി ഫ്രേമുകൾ പരിശോധിച്ചപ്പോൾ അസ്വാഭാവികമായി കൂടിച്ചേർത്തതാണെന്ന് തോന്നി. ഇത് ഡിജിറ്റലായി കൃത്രിമ നടത്തിയതായുള്ള സൂചന നൽകുന്നു.

ഇത് സ്ഥിരീകരിക്കുന്നതിനായി, ന്യൂസ്ചെക്കർ ക്ലിപ്പ് ഹൈവ് മോഡറേഷൻ എന്ന എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് വിശകലനം ചെയ്തു. ഈ പരിശോധന വീഡിയോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതോ അല്ലെങ്കിൽ ഡീപ്ഫേക്കോ ആയിരിക്കാനുള്ള സാധ്യത 88.1% ആണെന്ന് സൂചിപ്പിക്കുന്നു. സൈറ്റ് എഞ്ചിൻ എന്ന ടൂൾ വഴി പരിശോധിച്ച ക്ലിപ്പിന്റെ സ്ക്രീൻഷോട്ട് പരിശോധനയും ഈ സൂചന തന്നെയാണ് നൽകുന്നത്. വീഡിയോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതായിരിക്കാനുള്ള 90% സാധ്യത ഈ ടൂളും പറയുന്നു.

“ചന്ദ്രപൂർ കടുവ ആക്രമണം” എന്ന കീവേഡ് സേർച്ച് നടത്തിയപ്പോൾ ഇത്തരമൊരു സംഭവത്തെക്കുറിച്ച് വിശ്വസനീയമായ മാധ്യമ റിപ്പോർട്ടുകൾ ഒന്നും ലഭിച്ചില്ല. കൂടാതെ, ബ്രഹ്മപുരി വന ഡിവിഷനിൽ കടുവ ആക്രമണം നടന്നിട്ടില്ലെന്ന് ചന്ദ്രപൂർ വനം വകുപ്പ് ജില്ലാ ഓഫീസ് സ്ഥിരീകരിച്ചു. വീഡിയോ പ്രചരണം വകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊഫ.) ആർ.എം. രാമാനുജം പറഞ്ഞു. എഐയുടെ സഹായത്തോടെയാണ് വീഡിയോ സൃഷ്ടിച്ചതെന്ന് ചന്ദ്രപൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് എക്സിൽ വ്യക്തമാക്കി.
വൈറൽ ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും യഥാർത്ഥ സിസിടിവി ചിത്രീകരണമല്ലെന്നും വ്യക്തമാക്കിയ പിഐബി മഹാരാഷ്ട്രയും അവകാശവാദം തള്ളി. അതിനാൽ, ചന്ദ്രപൂരിൽ ഒരു കാവൽക്കാരനെ കടുവ ആക്രമിക്കുന്നതായി അവകാശപ്പെടുന്ന വൈറൽ വീഡിയോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും യഥാർത്ഥ സിസിടിവി റെക്കോർഡിംഗല്ലെന്നും ഞങ്ങൾ കണ്ടെത്തി.

വെള്ളിയാഴ്ച മൈസൂരു ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ ഒരു കർഷകൻ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് വീഡിയോ വൈറലായത് . കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മേഖലയിലെ (ബന്ദിപ്പൂർ-നാഗരഹോള വനമേഖലയിൽ) മൂന്നാമത്തെ മരണമാണിത് . 2025 ജനുവരി മുതൽ ജൂൺ വരെ വിവിധ കടുവ സംരക്ഷണ കേന്ദ്രങ്ങൾക്കോ ദേശീയോദ്യാനങ്ങൾക്കോ സമീപം കുറഞ്ഞത് 43 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. 2024 ജനുവരി മുതൽ ജൂൺ വരെ 44 പേരും കടുവകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.2022 ലും 2023 ലും യഥാക്രമം 110 ഉം 82 ഉം പേർ കടുവ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. (ഡാറ്റാഫുളിലെ പൂർണ്ണ ഡാറ്റാസെറ്റ് ഇവിടെ.)
(ഈ അവകാശവാദം ആദ്യ ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം)
ഇവിടെ വായിക്കുക: മുസ്ലിം വനിതാ സ്ഥാനാർഥിയുടെ ചിത്രത്തിന് പകരം ഭർത്താവിന്റെ ചിത്രം? വൈറൽ ഫ്ലക്സ് സിനിമയിലെ ദൃശ്യമാണ്
Sources
Hive Moderation Website
SightEngine Website
X Post By District Information Office, Chandrapur, Dated November7, 2025
X Post By PIB Maharashtra, Dated November 7, 2025
Dataful By Factly
Sabloo Thomas
November 15, 2025
Sabloo Thomas
August 11, 2025
Sabloo Thomas
March 6, 2025