Claim
ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നിസ്‌കരിക്കണം എന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ യുവാവിനെ കയ്യേറ്റം ചെയ്യുന്ന മുൻ ബോക്‌സിങ്ങ് താരം ജൂലിയസ് ഫ്രാൻസിസിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്.

Fact
ഞങ്ങൾ വീഡിയോയെ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രെയിമുകളായി വിഭജിച്ചു. തുടർന്ന് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു.അപ്പോൾ മുൻ ബ്രിട്ടീഷ് ഹെവി വെയ്റ്റ് ചാമ്പ്യൻ ജൂലിയസ് ഫ്രാൻസിസ് നിസ്‌കരിക്കണം എന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ യുവാവിനെ കയ്യേറ്റം ചെയ്യുന്നുവെന്ന് പേരിൽ ഇപ്പോൾ വൈറലാവുന്ന വീഡിയോ @gloryglorytott എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നും കിട്ടി.
തുടർന്നുള്ള അന്വേഷണത്തിൽ, ജൂൺ 23ന് ഇന്ത്യൻ എക്സ്പ്രസ്സ് പത്രം കൊടുത്ത ഈ വീഡിയോയിലെ ദൃശ്യങ്ങൾ ഉള്ള ഒരു റിപ്പോർട്ട് കിട്ടി. റിപ്പോർട്ട് പ്രകാരം, സന്ദർശകരെയും ജീവനക്കാരെയും ഒരു സംഘം അടിക്കുകയും തുപ്പുകയും ചെയ്തു. ഇവരെ തടയാൻ ജൂലിയസും സുരക്ഷാ സംഘവും ശ്രമിച്ചപ്പോൾ സംഘത്തിലെ ഒരാൾ ഒരു സെക്യൂരിറ്റി ജീവനക്കാരനെ കൈയ്യേറ്റം ചെയ്തു. ഇതേ തുടർന്നാണ് ജൂലിയസ് അയാളെ ഇടിച്ചത്. ജൂലിയസ് അമേരിക്കൻ വാർത്താ മാധ്യമമായ TMZമായുള്ള ഇൻർവ്യൂവിലും ഇത് വ്യക്തമാക്കുന്നുണ്ട്.
വെംബ്ലി സ്റ്റേഡിയത്തിൽ അല്ല അതിന് സമീപമുള്ള ബോക്സ്പാർക്ക് എന്ന ഫുഡ്,കൾച്ചർ ആൻഡ് സോഷ്യൽ ഹബിന്റെ മുൻപിലാണ് സംഭവമുണ്ടായത്.
Result: False Context/ False
Our Sources
Tweet by @gloryglorytott on June 14,2022
News report by Indian Express on June 23,2022
News report on TMZ on June 21,2022
‘
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.