Sunday, April 28, 2024
Sunday, April 28, 2024

HomeFact CheckFact Check: ഉദ്യോഗസ്ഥർ ആടിനെ മോഷ്‌ടിക്കുന്ന വീഡിയോ ആണോ ഇത്?

Fact Check: ഉദ്യോഗസ്ഥർ ആടിനെ മോഷ്‌ടിക്കുന്ന വീഡിയോ ആണോ ഇത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
ഉത്തരേന്ത്യയിൽ ഉദ്യോഗസ്ഥർ ആടിനെ മോഷ്‌ടിക്കുന്ന വീഡിയോ.
Fact
അനധികൃതമായി അറക്കാൻ കൊണ്ട് വന്ന ആടുകളെ കണ്ടുകെട്ടുന്നു.

“ഉത്തരേന്ത്യയിൽ മുസ്ലിം വീടുകളിൽ  പരിശോധനയ്‌ക്കെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ വരുന്നു. ആടുകളെ കട്ട് കൊണ്ട് പോവുന്നുവെന്ന,” കുറിപ്പിനൊപ്പം  ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

ഒരു വണ്ടി തടഞ്ഞ് ആടുകളെ ഇറക്കി വിട്ടുകയും ഉദ്യോഗസ്ഥന്റെ ഐഡി കാർഡ് പരിശോധിക്കുകയും ചെയ്യുന്നത് വിഡിയോയിൽ ഉണ്ട്. വണ്ടി തടയുന്ന ആളുകൾ ഉദ്യോഗസ്ഥർ  ആടുകളെ മോഷ്‌ടിച്ചു കൊണ്ട് പോവുകയാണ് എന്ന് ആരോപിക്കുകയും ചെയ്യുന്നുണ്ട്.

 Unais Thayal എന്ന ഐഡിയിൽ നിന്നുള്ള ഈ വിഷയത്തിലുള്ള റീൽസിന് ഞങ്ങൾ കാണുമ്പോൾ 31 k ഷെയറുകൾ ഉണ്ടായിരുന്നു.

Unais Thayal's Post
Unais Thayal’s Facebook Post 

Riyas Mannalathil Kozikkode എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് കാണുമ്പോൾ അതിന് 46 ഷെയറുകൾ ഉണ്ടായിരുന്നു.

Riyas Mannalathil Kozikkode's Post
Riyas Mannalathil Kozikkode’s Post


Shaji S Cochin എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 16 ഷെയറുകൾ ഉണ്ടായിരുന്നു.

Shaji S Cochin's Post 
Shaji S Cochin’s Post 


ഇവിടെ വായിക്കുക: Fact Check:തമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷിയാണോ ഇത്?

Fact Check/Verification

ഞങ്ങൾ ആദ്യം വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. അപ്പോൾ അതിൽ മുംബൈ മെട്രോ എന്ന് എഴുതിയ ഒരു ബോർഡ് കണ്ടു. അതിൽ നിന്നും മുംബൈയിൽ നടന്ന സംഭവമാണിത് എന്ന് മനസ്സിലായി.

Board of Mumbai Metro in the viral video
Board of Mumbai Metro in the viral video

തുടർന്ന്,ഞങ്ങൾ ഈ വീഡിയോ കീ ഫ്രേമുകളായി വിഭജിച്ച് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, ഇതേ വീഡിയോയുടെ ദീർഘമായ പതിപ്പ് കിട്ടി. അതിൽ വാഹനത്തിന്റെ സൈഡിൽ ഹിന്ദിയിൽ ബ്രിഹൻമുംബൈ എന്ന് ഹിന്ദിയിൽ എഴുതിയിരിക്കുന്നത് കണ്ടു. കുർളയെന്നും മറ്റൊരിടത്ത് ബോർഡിൽ കണ്ടു. വാഹനത്തിൽ ഇംഗ്ലീഷിൽ MCGM എന്ന് കൊടുത്തിരിക്കുന്നതും കാണാം. മുൻസിപ്പൽ കോർപറേഷൻ ഓഫ് ഗ്രെയ്റ്റർ മുംബൈ എന്നതിന്റെ ചുരുക്ക പേരാണിത്.

Hashtag Mumbai News എന്ന ഐഡിയിൽ നിന്നുള്ള ജൂൺ 20,2023 ലെ വിഡിയോയിൽ പറയുന്നത്, ‘ആടുകളെ ചൊല്ലി ബിഎംസി സ്റ്റാഫും ആട് വില്പനക്കാരനും തമ്മിലുള്ള വിവാദം’ എന്നാണ്. ബിഎംസി എന്നാൽ ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപറേഷൻ എന്നാണ്.

തുടർന്ന് കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, മിഡ്‌ഡേയിൽ നിന്നും ജൂൺ 21,2023ൽ പ്രസിദ്ധീകരിച്ച ഇത് സംബന്ധിച്ച വാർത്തയും കിട്ടി.  “ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ, മാനദണ്ഡങ്ങൾ ലംഘിച്ച് താത്കാലിക ചന്തകളിലേക്ക് കൊണ്ടുവന്ന ആടുകളെ പിടികൂടുന്നത് തടഞ്ഞുവെന്നാരോപിച്ച് ആട് വിൽപ്പനക്കാരനെതിരെ മുംബൈ പോലീസ് ബുധനാഴ്ച കേസെടുത്തു. കുർളയിൽ നടന്ന സംഭവത്തിൽ ഉദ്യോഗസ്ഥർ നടപടി എടുക്കുന്നത്  തടയാൻ വിൽപ്പനക്കാരൻ ശ്രമിച്ചു. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്തു. പ്രഥമ വിവര റിപ്പോർട്ട് പ്രകാരം ബിഎംസി വാനിൽ നിന്ന് ആടുകളെ ഇയാൾ ബലമായി പിടിച്ചുകൊണ്ടുപോയി,” റിപ്പോർട്ട് പറയുന്നു.

ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണർ സോൺ 5 മനോജ് പാട്ടീൽ പറഞ്ഞെന്നും റിപ്പോർട്ടിൽ ഉണ്ട്. “നിയമപ്രകാരം ഒരു ആടിന് കോർപറേഷന് ₹ 169 കൊടുക്കണം. ഇത് കൊടുക്കാത്തതിനാണ് കേസെന്ന്,” റിപ്പോർട്ട് ട്ടിച്ചേർത്തു. ഇതേ വാർത്ത പ്രിന്റും പ്രസീദ്ധീകരിച്ചിട്ടുണ്ട്.

Screen shot of Midday's report
Screen shot of Midday’s report

കേസിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ മുംബൈയിലെ പത്രപ്രവർത്തകനായ ജിതേന്ദ്ര പാട്ടീലിനെ ഞങ്ങൾ വിളിച്ചു. “നിയമപ്രകാരം മുംബയിൽ വിൽക്കാൻ കൊണ്ട് വരുന്ന ആടുകൾക്ക് കോർപറേഷൻ ഒരു എൻട്രി ഫീ നിശ്ചയിച്ചിട്ടുണ്ട്. അത് നൽകാൻ വില്പനക്കാരൻ വിസമ്മതിച്ചു. ആടുകളെ കോർപറേഷൻ അധികാരികൾ കണ്ടുകെട്ടിയപ്പോൾ, ഒരു കൂട്ടം ആളുകളെ കൂടി അത് തടഞ്ഞു. ആടുകളെ കടത്തി കൊണ്ട് പോവുന്നുവെന്ന് പറഞ്ഞു ഒരു വീഡിയോയും ഷൂട്ട് ചെയ്തു. അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

ഇവിടെ വായിക്കുക:Fact Check:മോദിയെ അശ്‌ളീല ആംഗ്യം കാണിക്കുന്ന യുവതിയുടെ ഫോട്ടോ എഡിറ്റഡാണ്

Conclusion

നിയമ ലംഘനം നടത്തിയ ആടു വില്പനക്കാരന്റെ കയ്യിൽ നിന്നും കണ്ടു കെട്ടിയ ആടുകളുമായി  ഉദ്യോഗസ്ഥർ പോവുമ്പോൾ അയാൾ വണ്ടി തടയുന്ന ദൃശ്യങ്ങൾ ആണിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഉദ്യോഗസ്ഥർ തടയുന്ന വീഡിയോ അയാൾ തന്നെ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. അല്ലാതെ വൈറൽ പോസ്റ്റിൽ ആരോപിക്കുന്നത് പോലെ, ‘ഉത്തരേന്ത്യയിൽ മുസ്ലിം വീടുകളിൽ നിന്നും ഉദ്യോഗസ്ഥർ ആടിനെ മോഷ്‌ടിക്കുന്ന വീഡിയോ,’ അല്ലിതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False

ഇവിടെ വായിക്കുക:Fact Check:  2023 ജൂലൈ 1 മുതൽ റെയിൽവേയുടെ 10 നിയമങ്ങൾ മാറൂമോ?

(With Inputs from Prasad Prabhu)

Sources
News report by Midday on June 21,2023
News report by Print on June 21,2023
Facebook post by Hashtag Mumbai News on June 20,2023
Self Analysis
Telephone Conversation with Journalist Jithendra Patil


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular