Claim
ഗുജറാത്തിലെ ഗോധ്രയില്‍ നടന്ന ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി റഫീഖ് ഹുസൈന്‍ ബട്ടുക്കിന്റേത് എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

ഇവിടെ വായിക്കുക: Fact Check: അമ്മ മാറോടണച്ചപ്പോള്‍ ചാപിള്ളയായി ജനിച്ച ശിശുവിന് ജീവന്‍ കിട്ടിയോ?
Fact
ഗുജറാത്ത് കലാപത്തിന് കാരണമായ ഗോധ്ര ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി റഫീഖ് ഹുസൈന്‍ ബട്ടൂക്കിനെ കുറിച്ച് ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. 19 വര്‍ഷമായി ഒളിവിലായിരുന്ന ഇയാളെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്ത വാർത്ത 2022 ജൂലൈ നാലിന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ വാർത്തയിൽ പ്രതിയുടെ ചിത്രം കൊടുത്തിട്ടുണ്ട്. എന്നാൽ വാർത്തയിലുള്ള പ്രതിയുടെ ചിത്രം ഇപ്പോൾ വൈറലായ പടമല്ല.

തുടർന്ന്, ഞങ്ങൾ ഈ ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഇതേ ചിത്രം പ്രതിയുടേത് എന്ന പേരിൽ ധാരാളം പേർ പങ്ക് വെച്ചതായും കണ്ടെത്തി.
19 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതിക്ക് ജീവപര്യന്തം തടവ് ലഭിച്ചപ്പോള്‍ ANI നൽകിയ ജൂലൈ 2,2022ലെ എക്സ് പോസ്റ്റിൽ (മുൻപ് ട്വിറ്റർ) ഈ പടമായിരുന്നു. പ്രതിയെയും പ്രോസിക്യൂട്ടറെയും കുറിച്ച് വാർത്തയിൽ പരാമർശം ഉണ്ടായിരുന്നു. അതിൽ ആരുടേതാണ് പടം എന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ANI നല്‍കിയ ചിത്രം പ്രതിയുടേത് എന്ന പേരിൽ തെറ്റായി പലരും പങ്ക് വെച്ചതോടെ 2024 ഫെബ്രുവരി 16ന് അവര്‍ എക്‌സില്‍ വിശദീകരണം നല്‍കിയത് ഞങ്ങൾ ഒരു റിവേഴ്‌സ് ഇമേജ് സെർച്ചിൽ കണ്ടെത്തി. ചിത്രത്തിൽ കേസിലെ പ്രതി റഫീഖ് ഹുസൈന്‍ ബട്ടൂക്ക് അല്ലെന്നും കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന ആര്‍സി കൊഡേക്കർ ആണെന്നും വിശദീകരണത്തിൽ ANI പറയുന്നു.

പോരെങ്കിൽ, 2002-ലെ ഗോധ്ര ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രോസിക്യൂട്ടർ ആർസി കോഡേക്കർ, തന്നെ പ്രതിയായി തെറ്റായി ചിത്രീകരിക്കുന്ന പോസ്റ്റുകൾക്ക് എതിരെ സൈബർ ക്രൈം പോലീസിൽ പരാതി നൽകിയതായുള്ള, 2024 ഫെബ്രുവരി 10-ന് പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യയുടെവാർത്തയും ഞങ്ങൾക്ക് കിട്ടി.
ഇതിൽ നിന്നെല്ലാം ഫോട്ടോയിൽ ഉള്ളത് റഫീഖ് ഹുസൈന്‍ ബട്ടുക്കല്ല, പ്രോസിക്യൂട്ടർ ആർസി കോഡേക്കർ ആണെന്ന് വ്യക്തമായി.
Result: False
ഇവിടെ വായിക്കുക: Fact Check: അബുദാബി ക്ഷേത്രത്തിൽ കെ ടി ജലീലിനൊപ്പമുള്ളത് ഉത്തർപ്രദേശ് ബിജെപി നേതാവല്ല
Sources
X post by ANI on February 16, 2024
Report by Times of India on February 10, 2024
Report by Hindustan Times on July 4, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.