Fact Check
പ്രളയത്തിൽ മുങ്ങിപോയ വീടിന്റെ ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളതല്ല
Claim
പ്രളയത്തിൽ മുങ്ങിപോയ വീടിന്റെ ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളത് എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. വീട് സാധനങ്ങള്‍ എടുത്തുകൊണ്ട് ഒരു വീട്ടമ്മയെയും ഗൃഹനാഥനും നിൽക്കുന്നതാണ് വീഡിയോ. വീഡിയോയിൽ, നിർദിഷ്‌ട കെ-റെയിൽ, വാട്ടർ മെട്രോ പദ്ധതികൾ നിലവിലെ മെട്രോ റെയിൽ പദ്ധതിയുമായി സമന്വയിപ്പിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ഒരു പ്രസംഗത്തിന്റെ ഓഡിയോ ചേർത്തിട്ടുണ്ട്.

Fact
സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുകയും ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ കൂടുതൽ വെള്ളം തുറന്ന് വിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പോസ്റ്റുകൾ വ്യാപകമാവുന്നത്.
ഞങ്ങൾ ഈ ചിത്രം ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വിവിധ കീ ഫ്രേമുകളാക്കി.തുടർന്ന് അതിൽ ഒരെണ്ണം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ എബിപി ലൈവ് മറാത്തി നല്‍കിയ ഒരു വാര്‍ത്തയില്‍ നിന്നും ഈ വീഡിയോ കണ്ടെത്തി. ‘Gujarat model in flood, video showing dire situation’ എന്ന വിവരണത്തോടെ ജൂലൈ 14, 2022ന് നല്‍കിയ റിപ്പോര്‍ട്ട് ആണിത് .
പിഎന്‍ ന്യൂസ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ജൂലൈ 12 2022,ന് ഗുജറാത്തിൽ നിന്നും എന്ന പേരിൽ ഈ വീഡീയോ ഷെയർ ചെയ്തിട്ടുണ്ട്. ഇതിൽ നിന്നെല്ലാം പ്രളയത്തിൽ മുങ്ങിപോയ വീടിന്റെ ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളതല്ല എന്ന് വ്യക്തം. ആ ദൃശ്യങ്ങൾ ഗുജറാത്തിലെ പ്രളയത്തിന്റെതാണ്.

Result:False
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.