Thursday, September 19, 2024
Thursday, September 19, 2024

HomeFact Checkമർക്കസ് വെയ്‌സ്‌ജോർബെർ RCH871ന്റെ പൈലറ്റ് അല്ല

മർക്കസ് വെയ്‌സ്‌ജോർബെർ RCH871ന്റെ പൈലറ്റ് അല്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

RCH871 വിമാനത്തിന്റെ പൈലറ്റ് മർക്കസ് വെയ്‌സ്‌ജോർബെർ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. അഫ്‌ഗാനിസ്ഥാനിലെ അമേരിക്കൻ രക്ഷ ദൗത്യത്തിന് നേതൃത്വം നൽകിയത് അദ്ദേഹമാണ് എന്ന് പോസ്റ്റ് അവകാശപ്പെടുന്നു.

പോസ്റ്റിലെ അവകാശവാദം ഇങ്ങനെയാണ്:

‘യൂ.എസ്സ് എയർ‍ഫോഴ്സ്സിന്‍റെ, RCH871ലെ പൈലറ്റാണ് മർക്കസ് വെയ്‌സ്‌ജോർബെർ’.

തന്‍റെ വിമാനത്തിന്‍റെ പരമാവധി ശേഷിയുടെ അഞ്ച് മടങ്ങിലധികം ആളുകൾ ‍ തിങ്ങി നിറഞ്ഞ വിമാനം എന്ത് ധൈര്യത്തിലാണ് ‘മർക്കസ്’ മുന്നോട്ട് എടുത്തത്.?

വർ‍ദ്ധിത ഭാരത്താൽ,വിമാനം തകർന്നാൽ താൻ ‍ഉൾപ്പെടെ എല്ലാവരും മരണപ്പെടും എന്ന് അറിയാഞ്ഞിട്ടല്ല മാർ‍ക്കസ് ആ ആകാശനൗഖ പറത്തിയത്. ആ വിമാനത്തിൽ ‍ കയറി പറ്റിയവരുടെ കാഴ്ച. അവരുടെ ദയനീയമായ നോട്ടങ്ങൾ‍, നിലവിളികൾ , അതിൽ ‍ പലരും പിന്നാലെ വരുന്ന ശത്രുവിനെ കണ്ട്, മരണം കണ്ട് ഓടിയതാണ്.

അഞ്ചാള്‍ ഉയരമുള്ള വിമാനത്താവളത്തിന്‍റെ സുരക്ഷ മതിലൊന്നും അവര്‍ക്കൊരു വിഷയമേ ആയിരുന്നില്ല. അതും ചാടികടന്ന് വിമാനത്തിൽ‍ കയറി പറ്റിയതാണവർ.

തന്‍റെ കോക്പിറ്റിലിരുന്ന് വിമാനത്തിന്‍റെ അകത്തേക്ക് നോക്കി, എല്ലാം നഷ്ടപ്പെട്ടവരുടെ മുഖങ്ങൾ ‍ ഒന്നിച്ച് തന്റെ മൊബൈൽ ‍ ക്യാമറയിൽ ‍ പകർത്തി വർദ്ധിച്ച ആത്മ ധൈര്യത്തോടെ, നിശ്ചലമായ ചിറകുകളുളള, യാന്ത്രികോർ‌ജ്ജത്താൽ പ്രവർത്തിക്കുന്ന, വായുവിനേക്കാൾ ഭാരം കൂടിയ ആ ആകാശനൗകയെ ‘മർക്കസ് വെയ്‌സ്‌ജോർബെർ’ RCH871 നീലാകാശത്തേക്ക് ഉയർ‍ത്തി ധീരതയോടെ.

അതിലേറെ ആത്മവിശ്വാസത്തോടെ.ആ യാത്രയിൽ ‍താൻ ‍ തന്‍റെ മൊബൈലിൽ ‍ പകർ‍ത്തിയ ആ ചിത്രം ഇടക്കൊക്കെ എടുത്ത് നോക്കിയിരുന്നെന്നും.

അറിയാതെ തന്‍റെ കണ്ണുകൾ ‍ നിറഞ്ഞൊഴുകിയത് എന്തിനായിരുന്നെന്ന് എനിക്ക് മനസിലായിരുന്നില്ലെന്ന് മാര്‍ക്കസ് തന്‍റെ ട്വിറ്ററിൽ‍ കുറിച്ചു.കൂടെ ഇങ്ങനെയും.

”ആ യാത്രക്കാരിൽ ,ഞാൻ ‍ എന്‍റെ മകനെ കണ്ടു. എന്‍റെ അമ്മയേയും, സഹോദരിയേയും ഭാര്യയേയും കണ്ടു.”

അങ്ങനെ,760.പേരെയാണ്,താലിബാൻ ‍തോക്കിന്‍ മുനയിൽ ‍ നിന്ന് ‘മർക്കസ് വെയ്‌സ്‌ജോർബെർ’ ജീവിതത്തിന്‍റെ നീലാകാശത്തിലേക്ക് രക്ഷിച്ച് പറത്തിവിട്ടത്.

ഞങ്ങൾ പരിശോധിക്കുമ്പോൾ  The Gangs Of Thrissur എന്ന ഗ്രൂപ്പിൽ  Anvar Thrissur ഷെയർ ചെയ്ത പോസ്റ്റിനു 112 റീഷെയറുകൾ ഉണ്ടായിരുന്നു.

ആർക്കൈവ്ഡ് ലിങ്ക്

Saju Josephന്റെ പോസ്റ്റിനു 115 ഷെയറുകൾ ഉണ്ടായിരുന്നു.

ആർക്കൈവ്ഡ് ലിങ്ക്

ചില പോസ്റ്റുകളിൽ ർക്കസ് വെയ്‌സ്‌ജോർബെർ എന്ന പേരിൽ ഒരു ഫോട്ടോ കൊടുത്തിട്ടുണ്ട്. പൈലറ്റിന്റെ പടത്തിനു പകരം മറ്റ് പടങ്ങൾ ഉപയോഗിച്ചും ഈ പോസ്റ്റ് ഷെയർ ചെയ്യുന്നുണ്ട്.

Rahman Fazal Hassanന്റെ അത്തരം ഒരു പോസ്റ്റിനു 101 ഷെയറുകൾ ഉണ്ട്.

ആർക്കൈവ്ഡ് ലിങ്ക്

നസീർ മുളമൂടന്റെ പോസ്റ്റിനു 141 ഷെയറുകൾ ഉണ്ട്.

ആർക്കൈവ്ഡ് ലിങ്ക്

Fact Check/Verification

അമേരിക്കൻ രക്ഷ ദൗത്യത്തെ കുറിച്ച് American rescue operation in Afghanisthan എന്ന് കീ വേർഡ് സേർച്ച് ചെയ്തപ്പോൾ ബിബിസി തുടങ്ങിയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ കിട്ടി.

ബിബിസി റിപ്പോർട്ട് പറയുന്നത് ഇങ്ങനെയാണ്:

ആഗസ്റ്റ് 15 -ന്, താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ച ദിവസം, യുഎസ് വ്യോമസേന വിമാനം,183 കുട്ടികൾ ഉൾപ്പെടെ, 823 അഫ്ഗാൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.

ബോയിംഗ് C-17 ഗ്ലോബ്‌മാസ്റ്റർ III വിമാനത്തെ സംബന്ധിച്ച് ഇതൊരു റെക്കോർഡായിരുന്നു. ഈ നാല് എൻജിനുകളുള്ള ഗതാഗത വിമാനം,ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള രക്ഷ ദൗത്യത്തിന്റെ പ്രധാന ഘടകമായിരുന്നു.

ആരായിരുന്നു RCH871ന്റെ പൈലറ്റ്?

ഇതേ വാർത്ത airforcemag.com എന്ന വെബ്‌സൈറ്റും കൊടുത്തിട്ടുണ്ട്. C-17 വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ വിമാനം REACH871 (RCH871)  എന്നാണ് അറിയപ്പെടുന്നത് എന്ന് ആ വാർത്ത പറയുന്നു.

യുഎസ്‌ എയർ ഫോഴ്‌സിന്റെ  Air Mobility Command രണ്ട് ട്വീറ്റുകളിൽ ഈ ദൗത്യത്തെ കുറിച്ച് പറയുന്നുണ്ട്.


ആഗസ്റ്റ് 18ന് ആയിരുന്നു ആദ്യത്തെ ട്വീറ്റ്.


ആഗസ്റ്റ് 20ന് ആയിരുന്നു രണ്ടാമത്തെ ട്വീറ്റ് വന്ന.

ഇതിന് ശേഷം ഞങ്ങൾ airforcemag.comന്റെ വാർത്ത ഒന്നും കൂടി പരിശോധിച്ചു. അതിൽ ഈ ദൗത്യത്തിൽ പങ്കെടുത്ത എല്ലാവരുടെയും പേരുണ്ട്.

എല്ലാവരും ഡിക്സ്-ലേക്ക്ഹർസ്റ്റിലുള്ള ജോയിന്റ് ബേസ് മക്ഗയറിലെ സിക്സ്ത് എയർലിഫ്റ്റ് സ്ക്വാഡ്രനിൽ നിന്നുള്ള ജീവനക്കാർ. അവരുടെ വിശദാംശങ്ങൾ ഇങ്ങനെയാണ്:

എയർക്രാഫ്റ്റ് കമാൻഡർ ലെഫ്. കേണൽ എറിക് കുട്ട്, ക്യാപ്റ്റൻ കോറി ജാക്സൺ, ഫസ്റ്റ് ലെഫ്. മാർക്ക് ലോസൺ, ലോഡ്മാസ്റ്റർ ടെക്. സർജന്റ് ജസ്റ്റിൻ ട്രയോള, ലോഡ്മാസ്റ്റർ എയർമാൻ ഫസ്റ്റ് ക്ലാസ് നിക്കോളാസ് ബാരൺ, സ്റ്റാഫ് സർജന്റ്. ഡെറിക് ലോറന്റ്, സീനിയർ എയർമാൻ റിച്ചാർഡ് ജോൺസൺ.

അതിൽ മർക്കസ് വെയ്‌സ്‌ജോർബെർ എന്ന പേരുള്ള ഒരാൾ ഇല്ല.അപ്പോൾ പിന്നെ മർക്കസ് വെയ്‌സ്‌ജോർബെർ ആരാണ് എന്ന അന്വേഷണമായി.

അതിനായി Marcus Weisgerber എന്ന കീ വേർഡ് സേർച്ച് ചെയ്തു. അതിൽ നിന്നും മർക്കസ് വെയ്‌സ്‌ജോർബെറിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ കിട്ടി.

ആ പ്രൊഫൈലിൽ നിന്നും ഇപ്പോൾ പോസ്റ്റുകളിൽ പൈലറ്റ് എന്ന വിശേഷണത്തോടെ, പ്രചരിപ്പിക്കപ്പെടുന്ന വിമാനത്തിനൊപ്പമുള്ള, അദ്ദേഹത്തിന്റെ ഫോട്ടോ കിട്ടി.

തുടർന്ന് അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിൽ കണ്ടെത്താനായി. അതിൽ നിന്നും അയാൾ DefenseOne എന്ന വാർത്ത മാധ്യമത്തിന്റെ Global Business Editor ആണ് എന്ന് മനസിലായി.

അതിൽ രക്ഷ ദൗത്യത്തിൽ ഏർപ്പെടുന്ന RCH 871വിമാനത്തിനുള്ളിൽ നിന്നും ഉള്ള ഫോട്ടോ കൊടുത്തിട്ടുണ്ട്.


വായിക്കുക
:താലിബാൻ തീവ്രവാദികൾ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പഴയതാണ്

Conclusion 

വീഡിയോയിൽ ഉള്ള ആൾ രക്ഷ ദൗത്യത്തിൽ ഏർപ്പെടുന്ന വിമാനത്തിന്റെ പൈലറ്റല്ല. ദൗത്യം റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകനാണ്.

Result: Misleading

Our Sources

Marcus Weisgerber’s Facebook Profile

Marcus Weisgerber’s Twitter Page

Air Mobility Command’s Twitter Page

www.airforcemag.com


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular