Friday, June 21, 2024
Friday, June 21, 2024

HomeFact CheckViralവാടകയ്ക്ക് താമസിക്കുന്നവർക്ക് 18% GST? തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം  വൈറലാകുന്നു

വാടകയ്ക്ക് താമസിക്കുന്നവർക്ക് 18% GST? തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം  വൈറലാകുന്നു

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

(ഈ പോസ്റ്റ് ആദ്യം ഫാക്ട് ചെയ്തത് ഞങ്ങളുടെ ഇംഗിഷ്  ഫാക്ട് ചെക്ക് ടീമിലെ കുശാൽ എച്ച് എം ആണ്. അത് ഇവിടെ വായിക്കാം)

വാടകയ്ക്ക് താമസിക്കുന്നവർക്ക് വീട്ടുവാടകയുടെ   18% GST സർക്കാർ ചുമത്തി. നിരവധി  ഉപയോക്താക്കൾ ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്ന. ഒരു അവകാശവാദം ഇങ്ങനെയാണ്. “സ്വന്തമായി കിടക്കാൻ വീടില്ലാതെ വാടക കൊടുത്ത് ജീവിക്കുന്നവർക്ക് വാടക തുകയുടെ മുകളിൽ 18% GST ചുമത്താൻ പ്ലാനിടുന്നവർ വെള്ളം കിട്ടാതെ ചാകണേ,”ഈ പോസ്റ്റുകൾ പറയുന്നു.

വേടത്തി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 119 ഷെയറുകൾ ഉണ്ട്.

വേടത്തി ‘s Post

ഞങ്ങൾ കാണുമ്പോൾ Abdul Khader എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് 23 ഷെയർ ചെയ്തിട്ടുണ്ട്.

Abdul Khader‘s Post

Sarasu MK ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 6 പേർ ഷെയർ ചെയ്തിട്ടുണ്ട്.

Sarasu MK‘s Post

Fact Check/Verification

ന്യൂസ്‌ചെക്കർ “GST  18% rent”, “GST 18% house rent” എന്നീ പദങ്ങൾ ഉപയോഗിച്ച്  ഒരു കീവേഡ് തിരയൽ നടത്തി. ഈ  വിഷയത്തിലെ ആശയക്കുഴപ്പം ഇല്ലാതാക്കാൻ ശ്രമിച്ച ഒന്നിലധികം വാർത്താ റിപ്പോർട്ടുകൾ നിരത്തി.

ഒരു  NDTV റിപ്പോർട്ട് പ്രകാരം, “ജിഎസ്ടിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു വാടകക്കാരൻ, ജൂലൈ 18 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ  GST നിയമങ്ങൾ അനുസരിച്ച്, ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി വാടകയ്‌ക്കെടുക്കുന്നതിന് 18 ശതമാനം ചരക്ക് സേവന നികുതി നൽകേണ്ടതുണ്ട്. GST ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത വാടകക്കാർക്ക് മാത്രമേ18 ശതമാനം  നികുതി  ബാധകമാകൂ. നേരത്തെ, വാടകയ്‌ക്കോ പാട്ടത്തിന്  നൽകിയ ഓഫീസുകൾ അല്ലെങ്കിൽ റീട്ടെയിൽ സ്‌പെയ്‌സ് പോലുള്ള വാണിജ്യ വസ്‌തുക്കൾ മാത്രമാണ് GST  പരിധിയിൽ വരുന്നത്. കോർപ്പറേറ്റ് ഹൗസുകൾക്കോ  വ്യക്തികൾക്കോ,  താമസിക്കാൻ എടുക്കുന്ന വീടിന്  വാടകയ്‌ക്കോ പാട്ടത്തിനോ GST  ഉണ്ടായിരുന്നില്ല”. വാടകയ്ക്ക് താമസിക്കുന്നവർക്ക്  GST ബാധകമല്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

Screenshot of NDTV article

Mintലെ ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു, “നികുതി വിദഗ്ധരുടെ അഭിപ്രായത്തിൽ, 2022 ജൂലൈ 17 വരെ, ഒരു വാണിജ്യ വസ്തുവിന്റെ വാടകയ്ക്ക് GST ബാധകമായിരുന്നു. എന്നാൽ 2022 ജൂലൈ 18 മുതൽ, GST-പ്രകാരം രജിസ്‌ട്രേഡ് വ്യക്തി അത്തരം താമസസ്ഥലം വാടകയ്‌ക്കെടുക്കുകയോ പാട്ടത്തിനെടുക്കുകയോ ചെയ്‌താൽ GST ഈടാക്കും. 47-ാമത്  GSTകൗൺസിൽ യോഗത്തിൽ ശുപാർശ ച പ്രകാരം, വാടകക്കാരൻ റിവേഴ്സ് ചാർജ് അടിസ്ഥാനത്തിൽ (RCM) 18 ശതമാനം ജിഎസ്ടി നൽകണം. എന്നിരുന്നാലും, ജിഎസ്ടി റിട്ടേണുകളിൽ വിൽപ്പന നികുതി അടയ്ക്കുമ്പോൾ അവർക്ക് ഈ മൂല്യം കിഴിവായി ക്ലെയിം ചെയ്യാം.

ഏതെങ്കിലും സാധാരണ മാസ ശമ്പളക്കാരൻ വാടകയ്‌ക്കോ  താമസസ്ഥലമോ ഫ്‌ളാറ്റോ എടുത്തിട്ടുണ്ടെങ്കിൽ, അവർ GST നൽകേണ്ടതില്ലെന്ന് എല്ലാ വാർത്തകളും വ്യക്തമാക്കി. ഒരു GST രജിസ്‌റ്റർ ചെയ്‌ത വ്യക്തി, ഒരു ബിസിനസോ  തൊഴിലോ നടത്തുന്നയാൾ ഉടമയ്‌ക്ക് നൽകുന്ന വാടകയ്‌ക്ക് 18% ജിഎസ്‌ടി നൽകണമെന്ന്  എല്ലാ റിപ്പോർട്ടുകളും പറയുന്നു.

നിങ്ങൾ ഒരു മാസ ശമ്പളമുള്ള ജീവനക്കാരനാണെങ്കിൽ, വാടകയ്ക്ക് ഫ്ലാറ്റ് എടുത്തിട്ടുണ്ടെങ്കിൽ, റിസർവ് ചാർജ് മെക്കാനിസത്തിന് കീഴിൽ അടുത്തിടെ  പ്രാബല്യത്തിൽ വന്ന  18% ചരക്ക് സേവന നികുതി നിങ്ങൾക്ക് ബാധകമല്ല,” Times of India  ലേഖനം പറയുന്നു.

47-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ ശുപാർശകളെ കുറിച്ച് ധനമന്ത്രാലയത്തിന്റെ ഒരു പത്രക്കുറിപ്പ് ന്യൂസ്‌ചെക്കർ കണ്ടെത്തി. അതിൽ ബിസിനസ് സ്ഥാപനങ്ങൾ (രജിസ്റ്റർ ചെയ്ത വ്യക്തികൾക്ക്) റെസിഡൻഷ്യൽ വാസസ്ഥലം വാടകയ്‌ക്കെടുക്കുമ്പോഴുള്ള  ഇളവ് പിൻവലിച്ചതായി പറയുന്നുണ്ട്.

വാടകയ്ക്ക് താമസിക്കുന്നവർക്ക് 18% GST എന്ന അവകാശവാദം തെറ്റാണ് എന്ന് വിശദിക്കരിക്കുന്ന PIBയുടെ ഒരു ട്വീറ്റും ന്യൂസ്‌ചെക്കർ കണ്ടെത്തി. “ബിസിനസ് സ്ഥാപനത്തിന് വാടകയ്‌ക്ക് നൽകുമ്പോൾ മാത്രമേ റെസിഡൻഷ്യൽ യൂണിറ്റിന്റെ വാടകയ്‌ക്ക് മേൽ നികുതി ബാധകമാകൂ. വ്യക്തിഗത ഉപയോഗത്തിനായി സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് നൽകുമ്പോൾ GST ഇല്ല; സ്ഥാപനത്തിന്റെ ഉടമയോ പങ്കാളിയോ സ്വകാര്യ ആവശ്യത്തിനായി താമസസ്ഥലം വാടകയ്‌ക്കെടുത്താലും GST ഇല്ല,” ട്വീറ്റിൽ പറയുന്നു.

Screenshot of tweet by @PIBFactCheck

ആഗസ്റ്റ് 12-ന് Mint മറ്റൊരു റിപ്പോർട്ട് നൽകി. അതിൽ  പിഐബിയുടെ ട്വീറ്റിനെ പരാമർശിച്ച്, ഒരു ബിസിനസ് സ്ഥാപനത്തിന് വാടകയ്ക്ക് നൽകുമ്പോൾ മാത്രമേ റെസിഡൻഷ്യൽ യൂണിറ്റുകൾ വാടകയ്ക്ക് നൽകുന്നതിന് നികുതി നൽക്കേണ്ടതുള്ളൂ  എന്ന് സർക്കാർ പറഞ്ഞതായി വ്യക്തമാക്കി.

പൂനെ ആസ്ഥാനമായുള്ള ചാർട്ടേർഡ് അക്കൗണ്ടന്റ്  പ്രീതം മഹുറെ ( സിഎ പ്രീതം മഹുറെ ആൻഡ് അസോസിയേറ്റ്‌സിന്റെ സ്ഥാപകൻ)മായും ഞങ്ങൾ ബന്ധപ്പെട്ടു: “GST യിൽ  രജിസ്റ്റർ ചെയ്ത സ്ഥാപനത്തിന് വാടകയ്ക്ക് നൽകുന്ന റെസിഡൻഷ്യൽ പ്ലോട്ടിന്  ടാക്സ്  ബാധകമാണ്. GST ആ കമ്പനി സർക്കാരിലേക്ക് നേരിട്ട് അടയ്‌ക്കേണ്ടതാണ്. എന്നാൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് GST ബാധകമല്ല. ലളിതമായി പറഞ്ഞാൽ, ഒരു GST പ്രകാരം രജിസ്‌റ്റർ ചെയ്‌ത സ്ഥാപനത്തിന് വാടകയ്‌ക്ക് ഒരു റെസിഡൻഷ്യൽ വാസസ്ഥലം നൽകുമ്പോൾ മാത്രമേ GST  നൽകേണ്ടതുള്ളൂ. പ്രോപ്പർട്ടി ഉടമയല്ല, GST യിൽ രജിസ്‌റ്റർ ചെയ്‌ത സ്ഥാപനമാണ് അത് നൽകേണ്ടത്,”അദ്ദേഹം വ്യക്തമാക്കി.

നികുതി ഫയലിംഗ് സഹായ കമ്പനിയായ ക്ലിയറിന്റെ സ്ഥാപകനും സിഇഒയുമായ അർച്ചിത് ഗുപ്തയുമായി ന്യൂസ്‌ ചെക്കർ  തുടർന്നു ബന്ധപ്പെട്ടു. “2022 ജൂലൈ 17 വരെ, റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാടകയ്‌ക്കെടുക്കുന്നതിനോ പാട്ടത്തിനെടുക്കുന്നതിനോ GST  ഈടാക്കിയിരുന്നില്ല. എന്നിരുന്നാലും, 2022 ജൂലൈ 18 മുതൽ, അത്തരം താമസസ്ഥലം GST-രജിസ്‌ട്രേഡ് വ്യക്തി വാടകയ്‌ക്കെടുക്കുകയോ പാട്ടത്തിന് എടുക്കുകയോ ചെയ്‌താൽ GST ഈടാക്കും. ഇതിനർത്ഥം നിങ്ങൾ ഇതിനകം തന്നെ GSTക്ക് കീഴിൽ രജിസ്റ്റർ ചെയ്യുകയും നിങ്ങൾ വാടകയ്‌ക്കോ പാട്ടത്തിനോ ഒരു സ്ഥലം എടുത്തിട്ടുണ്ടെങ്കിൽ (അത്തരമൊരു വ്യക്തി ഇതിനകം ഒരു ബിസിനസോ തൊഴിലോ ചെയ്യുന്നതിനാൽ GST പരിധിയിൽ ഉൾപ്പെട്ടിരിക്കണം. അല്ലെങ്കിൽ GST രജിസ്ട്രേഷൻ  നിയമം ബാധകമായ ആൾ  ആയിരിക്കണം),  RCM അടിസ്ഥാനത്തിൽ നികുതി നൽകേണ്ടി വന്നേക്കാം. മറ്റൊരു പ്രശ്‌നം അത്തരം GST അടച്ച വസ്തുക്കൾക്ക് മുകളിൽ  ITC  ലഭിക്കുമോ എന്നതാണ്. അത് സർക്കാർ പ്രത്യേകം വ്യക്തമാക്കേണ്ടതായിട്ടുണ്ട്,” അർച്ചിത് ഗുപ്ത പറഞ്ഞു.

വിതരണക്കാരന് പകരം ചരക്കുകളുടെയോ സേവനങ്ങളുടെയോ സ്വീകർത്താവ് GST അടയ്‌ക്കാൻ ബാധ്യസ്ഥനാകുന്ന റിവേഴ്‌സ് ചാർജ് മെക്കാനിസത്തെയാണ് RCM സൂചിപ്പിക്കുന്നത്. ITC  ഇൻപുട്ട് ടാക്സ് ക്രെഡിറ്റിനെ സൂചിപ്പിക്കുന്നു. അതായത് ഔട്ട്പുട്ടിൽ നികുതി അടയ്ക്കുന്ന സമയത്ത്, ഇൻപുട്ടുകൾക്ക് നിങ്ങൾ ഇതിനകം അടച്ച നികുതി കുറയ്ക്കുകയും ബാക്കി തുക അടയ്ക്കുകയും ചെയ്യാം.   വാടകയ്ക്ക് താമസിക്കുന്നവർക്ക് ഇത് ബാധകമല്ലെന്ന് അതിൽ നിന്നും വ്യക്തമാണല്ലോ.   

Conclusion

 GSTയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും ബിസിനസ് ആവശ്യങ്ങൾക്കായി റെസിഡൻഷ്യൽ പ്രോപ്പർട്ടി ഉപയോഗിക്കുന്നവർക്കും പുതിയ നിയമം ബാധകമായതിനാൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് 18%  GST ചുമത്തുമെന്ന വൈറൽ അവകാശവാദം ഭാഗികമായി തെറ്റാണെന്ന് കണ്ടെത്തി. സ്വകാര്യ വ്യക്തിക്ക് വ്യക്തിഗത ആവശ്യങ്ങൾക്കായി വീട് വാടകയ്ക്ക് നൽകുമ്പോൾ  GST ഇല്ല. 

Result: Partly false

Our sources

PIB, Recommendations of 47th GST Council Meeting, June 29, 2022

NDTV, 18% GST (Tax) On House Rent: See Who Will Pay, August 12, 2022

Mint, New GST rule on house rent: Do you have to pay 18% tax?, August 5, 2022

Times of India, Explained: When is 18% GST applicable for renting of residential properties, July 21, 2022

Telephonic conversation with Pritam Mahure (founder, CA Pritam Mahure and Associates)

E-mail with Archit Gupta, Founder and CEO, Clear


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular