Sunday, March 16, 2025
മലയാളം

Fact Check

Fact Check: അട്ടപ്പാടിയിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവല്ല ചിത്രത്തിൽ

banner_image

Claim: അട്ടപ്പാടിയിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവിന്റെ ചിത്രം.

Fact:ഹ്രസ്വ ചിത്രത്തിൽ മധുവിൻ്റെ വേഷമിട്ട നടന്റെ പടം.

അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവിനെ മോഷണം ആരോപിച്ച് ആൾകൂട്ടം തല്ലി കൊന്ന കേസ് ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. മോഷണ കുറ്റം ആരോപിച്ചായിരുന്നു ആൾകൂട്ടം ആ യുവാവിനെ മർദ്ദിച്ച് കൊന്നത്. ആ യുവാവിന്റെ മരണവും ഇപ്പോൾ നടക്കുന്ന ബാങ്ക് തട്ടിപ്പ് കേസും തമ്മിൽ ബന്ധിപ്പിച്ച് ഫേസ്ബുക്കിൽ ഒരു പ്രചരണം നടക്കുന്നുണ്ട്. 

“വിശപ്പ് സഹിക്കാൻ കഴിയാതെ ഒരു നേരത്തെ അന്നത്തിനുവേണ്ടി കഞ്ഞി വെക്കാൻ അരി കട്ടവനെ കെട്ടിയിട്ട് അടിച്ചു കൊന്നു.കോടികൾ കട്ട കൊള്ളക്കാർ നെഞ്ചു വിരിച്ചു നടക്കുന്നുണ്ട് നമ്മുടെ കേരളത്തിൽ ദൈവത്തിന്റെ സ്വന്തം നാട്,” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ. ആ പോസ്റ്റിനൊപ്പം മധുവിന്റേത് എന്ന പേരിൽ ഒരു പടം കൊടുത്തിട്ടുണ്ട്.

Deepak Nair എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 446 ഷെയറുകൾ ഉണ്ടായിരുന്നു.

Deepak Nair's Post 
Deepak Nair’s Post 

Rajesh Puthusseri എന്ന ഐഡിയിട്ട പോസ്റ്റിന് ഞങ്ങൾ കാണും വരെ 108 ഷെയറുകൾ ഉണ്ടായിരുന്നു.

Rajesh Puthusseri's Post
Rajesh Puthusseri’s Post

Palappooru Shaijith Raj എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റിന് 39 ഷെയറുകൾ ഉണ്ടായിരുന്നു,

Palappooru Shaijith Raj's Post
Palappooru Shaijith Raj’s Post

അട്ടപ്പാടിയിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധു 

ആദിവാസി യുവാവായ മധുവിനെ അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് പ്രതികൾ മർദ്ദിച്ചുകൊന്നെന്നാണ് കേസ്. 2018 ഫെബ്രുവരി 22നായിരുന്നു സംഭവം. വിചാരണക്കോടതി കേസിലെ 13 പ്രതികൾക്ക് ഏഴുവർഷം തടവുശിക്ഷ വിധിച്ചിരുന്നു.

ആൾകൂട്ട ആക്രമണങ്ങളിൽ കേരളത്തിൽ മധു കേസ് അവസാനത്തേത് ആകട്ടെയെന്ന് കോടതി പറഞ്ഞു. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പുറമേ അന്യായമായി സംഘം ചേരല്‍, മര്‍ദനം, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. മധുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതികള്‍ക്ക് ഇല്ലായിരുന്നുവെന്നാണ് കോടതി വിലയിരുത്തിയത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് 

 മുൻ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീതിനടക്കം ആരോപണ വിധേയനായ ഒരു കേസാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ്. 

 300 കോടി രൂപ തട്ടിപ്പാണ് ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നത്. കഴിഞ്ഞ പത്തു ഇരുപത് വർഷങ്ങളായി സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്.

സിപിഎം നേതാവും തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എംകെ കണ്ണൻ സ്വത്ത് വിവരങ്ങൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. എംകെ കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ കോ -ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്.

കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വടക്കാഞ്ചേരി നഗരസഭ  കൗൺസിലറും സിപിഎം പ്രാദേശിക നേതാവുമായ പിആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ്  ചെയ്തിരുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പും മധുവിന്റെ ആൾക്കൂട്ട കൊലപാതകവും ബന്ധിപ്പിച്ചാണ് ഈ ഫോട്ടോ വെച്ച് പ്രചരണം നടക്കുന്നത്.

ഇവിടെ വായിക്കുക:Fact Check: മുല്ലപ്പെരിയാർ ഡാം തുറക്കുന്ന വീഡിയോ 2021ലേത്

Fact Check/Verification

ഞങ്ങൾ വൈറലായചിത്രം റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ ഈ ചിത്രം ഉപയോഗിച്ച് 2022 സെപ്റ്റംബർ 26ന് ദേശാഭിമാനിയിൽ ഒരു വാർത്ത നൽകിയത് കണ്ടെത്തി. ആ വാർത്ത പ്രകാരം  മധുവിൻ്റെ ജീവിതം ആസ്‌പദമാക്കി സജി ചൈത്രം നിർമിച്ച “ഡെത്ത് ഓഫ് ഹങ്ങർ” എന്ന ഹ്രസ്വ ചിത്രത്തിൽ നിന്നുള്ള സ്റ്റിൽ ഫോട്ടോയാണിത്.

“വിശന്നൊട്ടിയ വയറുമായി മല കയറി വന്ന  യുവാവിനെ കള്ളനെന്ന്‌ പറഞ്ഞ്‌ കൈകൾ കെട്ടിയിട്ട്‌ സെൽഫിയെടുക്കുകയും ഒടുവിൽ തല്ലിക്കൊന്നതും മറക്കാനാകാത്തതാണ്‌.  മനുഷ്യത്വം നഷ്‌ടപ്പെടാത്ത ഒരു മനസ്സും അട്ടപ്പാടിയിലെ മധുവിനെ മറക്കില്ല. സുരേന്ദ്രൻ കൂക്കാനം എന്ന കലാകാരനിലൂടെ മധു നമുക്കിടയിൽ വീണ്ടുമെത്തുകയാണ്‌. മധുവിന്റെ ജീവിതം ആസ്‌പദമാക്കി സജി ചൈത്രം നിർമിച്ച ഹ്രസ്വ ചിത്രത്തിലാണ്‌ സുരേന്ദ്രൻ കൂക്കാനം മധുവായി വേഷമിടുന്നത്‌,” എന്നാണ് ദേശാഭിമാനി വാർത്തയിൽ പറയുന്നത്.

Photo appearing in Deshabhimani
Photo appearing in Deshabhimani

അതിൽ നിന്നും ഈ ഹ്രസ്വ ചിത്രത്തിൽ മധുവിൻ്റെ വേഷമിട്ട  സുരേന്ദ്രൻ കൂക്കാനം ആണ് ഫോട്ടോയിൽ ഉള്ളത് എന്ന് മനസ്സിലായി.

സുരേന്ദ്രൻ കൂക്കാനം മധുവായി വേഷമിട്ട “ഡെത്ത് ഓഫ് ഹങ്ങർ” എന്ന ഹ്രസ്വ ചിത്രത്തിൽ നിന്നുള്ള സ്റ്റിൽ മാധ്യമം 2022 നവംബർ 6 ന് ലേഖനത്തിനൊപ്പം പ്രസിദ്ധീകരിച്ചത് ഞങ്ങൾ കണ്ടെത്തി.

Photo appearing in Madhyamam
Photo appearing in Madhyamam

ഒക്ടോബർ 2,2023ന് ഈ ഫോട്ടോയിൽ ഉള്ളത് താന്നാണ് എന്ന് വ്യക്തമാക്കി സുരേന്ദ്രൻ കൂക്കാനം ഒരു പോസ്റ്റിട്ടിട്ടുണ്ട്. മധുവെന്ന പേരിൽ തന്റെ ചിത്രം പ്രചരിപ്പിക്കുന്ന പോസ്റ്റ് ഷെയർ ചെയ്തു കൊണ്ടാണ് സുരേന്ദ്രന്റെ പോസ്റ്റ്.

“ഈ പോസ്റ്റിന് ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് കിട്ടിയത്. അട്ടപ്പാടിയിലെ മധുവിന്റെ ജിവിതവുമായി ബന്ധപ്പെട്ട് സജി ചൈത്രം ചെയ്ത കൊച്ചു സിനമയിൽ മധുവായി ഞാൻ ചെയ്ത വേഷമാണിത്. മധുവിനെക്കുറിച്ചുള്ള തിരാ നൊമ്പരമായിരിക്കാം ഈ പോസ്റ്റിന് ഇത്രയും സ്വീകാര്യത ലഭിച്ചത്. ഏതായാലും ഇനിയൊരു മധു ഉണ്ടാകാതിരിക്കട്ടെ,” എന്നാണ് പോസ്റ്റിന്റെ വിവരണത്തിൽ സുരേന്ദ്രൻ പറയുന്നത്.

Surendran Kookkanam's Post
Surendran Kookkanam’s Post


ഇവിടെ വായിക്കുക:  
Fact Check: ഹിന്ദു മുന്നണി പ്രവർത്തകർ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി പടം 2020ലേത്

Conclusion


മധുവിൻ്റെ ജീവിതം ആസ്‌പദമാക്കി സജി ചൈത്രം നിർമിച്ച “ഡെത്ത് ഓഫ് ഹങ്ങർ” ഹ്രസ്വ ചിത്രത്തിൽ മധുവിൻ്റെ വേഷമിട്ട സുരേന്ദ്രൻ കൂക്കാനമാണ് ഫോട്ടോയിലുള്ളത് എന്ന്  അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഈ ഫോട്ടോ ചിലർ പ്രചരിപ്പിക്കുന്നത് പോലെ ഫോട്ടോയിൽ ഉള്ളത് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവല്ല.

 Result: Partly False 

ഇവിടെ വായിക്കുക:Fact Check: ബലാത്സംഗം ചെയ്യപ്പെട്ട അഞ്ചു വയസ്സുകാരിയുടെ പിതാവല്ല വീഡിയോയിൽ

Sources
Photo in Deshabhimani on September 26, 2022

Photo in Madhyamam on November 6, 2022
Facebook post by Surendran Kookkanam on October 2, 2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്. 

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.