Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
യുഎസിലെ ഒരു കടയിൽ നിന്ന് മോഷണം നടത്തുന്നതിനിടെ ഇന്ത്യൻ സ്ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുന്ന വൈറൽ വീഡിയോ.
വൈറൽ വീഡിയോ മെക്സിക്കോയിൽ നിന്നുള്ളതാണ്. ഇല്ലിനോയിസ് സംഭവവുമായി ബന്ധപ്പെട്ടതല്ല.
യുഎസിൽ മോഷണം നടത്തിയ ഇന്ത്യൻ സ്ത്രീയെ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ എന്ന പേരിൽ ഒരു മിനിറ്റ് 17 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
വൈറല് വീഡിയോയ്ക്കൊപ്പം കാവി നിറത്തിലുള്ള തൊപ്പി ധരിച്ച ഇതേ സ്ത്രീയുടെ ചിത്രം എന്ന അവകാശവാദത്തോടെ ഫോട്ടോയായി സൂപ്പർഇമ്പോസ് ചെയ്തിട്ടുണ്ട്.
അനയ അവ്ലാനി സന്ദർശക വിസയിൽ അമേരിക്കയിൽ എത്തിയ ആളാണ്.
അവിടെ ഒരു Shopൽ സാധനങ്ങൾ വാങ്ങിക്കാൻ കയറിയ അനയ അവിടെനിന്നും 1,300 ഡോളർ വിലവരുന്ന അഥവാ 1 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ മോഷണം നടത്തി പിടിയിലായി, എന്ന് പോസ്റ്റ് പറയുന്നു.
“മോഷണവസ്തുക്കൾ എല്ലാം തിരികെ ഇട്ട ശേഷം സംഘിണിയുടെ നില്പ് കണ്ടൊ. എന്തൊരു അഭിമാനത്തോടെയാണ് തലയുയർത്തി കൈയും കെട്ടിയുള്ള ആ നില്പ്. ഭാരതത്തിന് ഒരു മെഡൽ നേടിക്കൊടുത്ത ഭാവത്തിലാണ്,” എന്ന് പോസ്റ്റ് തുടരുന്നു.
“മിത്രങ്ങൾക്ക് അഭിമാനിക്കാം. സംഘത്തിൻ്റെയും ഭാരതത്തിൻ്റെയും യശസ്സുയത്തിയ ഈ സംഘപുത്രിയെ ഓർത്ത്,” പോസ്റ്റ് കൂട്ടിച്ചേർക്കുന്നു.

ഇവിടെ വായിക്കുക:യുപിയിൽ മുസ്ലിം ബൈക്ക് യാത്രികൻ വിദ്യാർത്ഥികളെ ലൈംഗികമായി ഉപദ്രവിക്കുന്നതാണോ വീഡിയോയിൽ?
“യുഎസ് സ്റ്റോറിൽ നിന്ന് മോഷ്ടിക്കുന്ന ഇന്ത്യൻ സ്ത്രീ” എന്ന് ഞങ്ങൾ ഒരു ഒരു കീവേഡ് സേർച്ച് നടത്തി. അത്, യുണൈറ്റഡ് സ്റ്റേറ്റ്സ് സന്ദർശിക്കുന്ന ഒരു ഇന്ത്യൻ സ്ത്രീ ഒരു ടാർഗെറ്റ് സ്റ്റോറിൽ മോഷണം നടത്തിയതായി ആരോപിക്കുന്ന നിരവധി റിപ്പോർട്ടുകളിലേക്ക് ഞങ്ങളെ നയിച്ചു.
“ഏഴു മണിക്കൂറിലധികം ഇല്ലിനോയിസ് സ്റ്റോറിൽ ചിലവഴിച്ച അവരുടെ സംശയാസ്പദമായ പെരുമാറ്റം ജീവനക്കാരിൽ സംശയം സൃഷ്ടിച്ചു. അവർ അധികൃതരുമായി ബന്ധപ്പെട്ടു. റീട്ടെയിൽ ശൃംഖലയിൽ നിന്ന് ഏകദേശം 1,300 ഡോളർ വിലമതിക്കുന്ന സാധനങ്ങൾ അവർ മോഷ്ടിച്ചതായി സംശയിക്കുന്നതായി അധികൃതർ അവകാശപ്പെടുന്നു. പോലീസ് ബോഡിക്യാം ഫൂട്ടേജുകൾ, അവർ സ്റ്റോറിൽ മണിക്കൂറുകൾ ചെലവഴിച്ചതായും ഒരു വണ്ടി നിറയെ സാധനങ്ങളുമായി പോകാൻ ശ്രമിച്ചതായും ആരോപിക്കുന്ന ദൃശ്യങ്ങൾ കാണിക്കുന്നു,” 2025 ജൂലൈ 16 ലെ ഒരു NDTV റിപ്പോർട്ട് പറയുന്നു. സ്ത്രീയെ കസ്റ്റഡിയിലെടുത്തതായി കാണിക്കുന്ന ബോഡിക്യാം ഫൂട്ടേജിന്റെ സ്ക്രീൻഷോട്ട് റിപ്പോർട്ടിനൊപ്പം പങ്കിട്ടിട്ടുണ്ട്.

“യുഎസ് വിസയ്ക്ക് അപേക്ഷക്കുന്നവർക്കായി ഒരു പുതിയ അഡ്വവൈസറി പുറത്തിറക്കിയിട്ടുണ്ട്,” എന്ന് ഒരു എക്സ് പോസ്റ്റ് വഴി ഇന്ത്യയിലെ യുഎസ് എംബസി പറയുന്നു.
“യുണൈറ്റഡ് സ്റ്റേറ്റ്സിലായിരിക്കുമ്പോൾ ആക്രമണം, മോഷണം അല്ലെങ്കിൽ കവർച്ച എന്നിവയിൽ ഏർപ്പെടുന്നതിനെതിരെ എംബസി വ്യക്തികൾക്ക് മുന്നറിയിപ്പ് നൽകി. BodyCamEdition, എന്ന സ്വതന്ത്ര യൂട്യൂബ് ചാനൽ പുറത്തിറക്കിയ വൈറൽ വീഡിയോ പ്രകാരം, വിനോദസഞ്ചാരി ₹1.1 ലക്ഷം ($1000) വിലമതിക്കുന്ന സാധനങ്ങൾ കടയിൽ നിന്ന് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. 2025 ജൂലൈ 17 ലെ Hindustan Times റിപ്പോർട്ടിലും സമാനമായ വിവരണം കാണാം. സമാനമായ റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും കാണാം. എല്ലാ റിപ്പോർട്ടുകളും ഇന്ത്യൻ ടൂറിസ്റ്റിനെ “അവ്ലാനി” എന്ന് തിരിച്ചറിയുന്നു.

“2025 മെയ് 1 ന്, ഒരു സ്ത്രീ മണിക്കൂറുകളോളം കടയ്ക്കുള്ളിൽ സാധനങ്ങൾ മോഷ്ടിക്കുകയും ഒടുവിൽ ആയിരക്കണക്കിന് ഡോളർ അടയ്ക്കാത്ത സാധനങ്ങളുമായി പുറത്തിറങ്ങാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് പോലീസിനെ ടാർഗെറ്റിലേക്ക് വിളിപ്പിച്ചു. തുടർന്നുണ്ടായ സംഭവങ്ങളുടെ ദൃശ്യങ്ങളാണിത്,” 2025 ജൂലൈ 14 ന് BodyCamEdition, എന്ന യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയുടെ വിവരണം പറയുന്നു. സ്ത്രീയുടെ പേര് അനയ ആണെന്നും ഇന്ത്യക്കാരിയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ പറയുന്നത് വീഡീയോയിൽ പറയുന്നു.
എന്നാലും, BodyCamEdition ദൃശ്യങ്ങളിലും വാർത്താ റിപ്പോർട്ടുകളിലുമുള്ള സ്ത്രീ വൈറൽ വീഡിയോയിലുള്ള അതേ വ്യക്തിയല്ലെന്ന് നമുക്ക് വ്യക്തമായി മനസിലാക്കാൻ കഴിയും. ഇത് വൈറൽ വിഡിയോയിൽ ഉള്ളത് ഈ ദൃശ്യങ്ങളുമായി ബന്ധമില്ലാത്ത ഒരു സംഭവമാണെന്ന് സൂചന നൽകി.
തുടർന്ന് ഞങ്ങൾ വൈറൽ വീഡിയോയുടെ കീഫ്രെയിമുകളുടെ ഒരു റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അത് 2025 മെയ് 1 ന് സ്പാനിഷ് ഭാഷയിൽ “ഗർഭിണിയാണെന്ന് നടിക്കുന്ന സ്ത്രീ പ്ലാസ പാറ്റിയോയിൽ കടയിൽ മോഷണം നടത്തിയതിന് അറസ്റ്റിലായി” എന്ന തലക്കെട്ടുള്ള ഒരു യൂട്യൂബ് വീഡിയോയിലേക്ക് ഞങ്ങളെ നയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ മെക്സിക്കൻ മാധ്യമമായ സോക്കലോ അപ്ലോഡ് ചെയ്ത ആ വാർത്താ റിപ്പോർട്ടിന്റെ 1:23 മാർക്ക് മുതൽ കാണാൻ കഴിയും, വൈറൽ വീഡിയോയിലുള്ള അതേ സ്ത്രീ തന്നെയാണെന്ന് നിങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയും.

സമാനമായ ഒരു റിപ്പോർട്ട് ഇവിടെ കാണാം. “കഴിഞ്ഞ ചൊവ്വാഴ്ച മെക്സിക്കോയിലെ ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോറിലാണ് സംഭവം നടന്നത്. ഒരു പെൺകുട്ടിയെ അറസ്റ്റ് ചെയ്ത സംഭവം വീഡിയോ കാണിക്കുന്നു. “ഒറ്റനോട്ടത്തിൽ, എന്താണ് സംഭവിക്കുന്നതെന്നോ അവളുടെ ഗർഭം കാരണം അവർ അവളെ സഹായിക്കാൻ ശ്രമിക്കുകയാണോ എന്നോ വ്യക്തമല്ല, ഒരു ഗാർഡ് അവളെ തടയാൻ സഹായം ആവശ്യപ്പെടുന്നതുവരെ. എന്നാൽ അവൾ കണ്ടെത്തപ്പെട്ടു എന്ന് മനസ്സിലായപ്പോൾ, തന്റെ വസ്ത്രം ഉയർത്തി കോപ്പലിന്റെ കടയിൽ നിന്ന് എടുത്ത വലിയ കൊള്ളമുതൽ പുറത്തെടുക്കുകയല്ലാതെ അവൾക്ക് മറ്റ് മാർഗമില്ലായിരുന്നു. വളരെ പുരോഗമിച്ച ഗർഭം എന്ന് എല്ലാവരും കരുതിയത് ശരിക്കും ഒരു മിനി സ്റ്റോറേജായി മാറി. അവിടെ അവൾ ഒമ്പത് ജോഡി പാന്റുകളും നിരവധി ഷർട്ടുകളും സൂക്ഷിച്ചിരുന്നു. ക്യാമറകൾ കറങ്ങിക്കൊണ്ടിരിക്കുമ്പോൾ, അവൾ അടിവസ്ത്രത്തിൽ നിന്ന് മോഷ്ടിച്ചതെല്ലാം പുറത്തെടുത്തു,” 2025 മെയ് 1 ലെ ഒരു മെക്സിക്കൻ മാധ്യമ റിപ്പോർട്ട് വ്യക്തമാക്കുന്നു.
മെക്സിക്കോയിൽ നിന്നുള്ള Excelsior എന്ന ദിനപത്രത്തിൽ 2025 മെയ് 2-ന് പ്രസിദ്ധീകരിച്ച ഈ സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഞങ്ങൾ കണ്ടു.

മെക്സിക്കോയിൽ നിന്നുള്ള Excelsior എന്ന ദിനപത്രത്തിൽ 2025 മെയ് 2-ന് പ്രസിദ്ധീകരിച്ച ഈ സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഞങ്ങൾ കണ്ടു. മെക്സിക്കോയിലെ കൊവാഹുയിലയിലെ സാൾട്ടില്ലോയിലുള്ള പ്ലാസ പാറ്റിയോയ്ക്കുള്ളിലെ ഒരു കോപ്പൽ സ്റ്റോറിൽ 2025 ഏപ്രിൽ 29-ന് ഇത് സംഭവിച്ചു എന്നാണ് അതിൽ പറയുന്നത്. വീഡിയോയിലെ സ്ത്രീ ഇന്ത്യക്കാരിയാണെന്ന് ഒരു റിപ്പോർട്ടും പറയുന്നില്ല. ഇത് യുഎസിൽ ഒരു ഇന്ത്യൻ സ്ത്രീ ഉൾപ്പെട്ട സമീപകാല കട മോഷണ സംഭവവുമായി ബന്ധമില്ലാത്ത ഒരു വീഡിയോയാണിതെന്ന് വ്യക്തമായി സ്ഥിരീകരിച്ചു.

വീഡിയോയ്ക്കൊപ്പം കാവി നിറത്തിലുള്ള തൊപ്പി ധരിച്ച സ്ത്രീ യുഎസ് സ്റ്റോറിൽ നിന്നും മോഷണം നടത്തിയ ആൾ തന്നെയാണോ എന്ന് ന്യൂസ്ചെക്കർ ഉൾപ്പെടുന്ന മിസ്ഇൻഫർമേഷൻ കോംബാറ്റ് അലയൻസിന്റെ (എംസിഎ) ഡീപ്ഫേക്ക്സ് അനാലിസിസ് യൂണിറ്റും (ഡിഎയു) വിശകലനം ചെയ്തു. സംശയാസ്പദമായ സ്ത്രീയുടെ ചിത്രത്തെക്കുറിച്ച് കോൺട്രെയിൽസ് എന്ന ടൂളിൽ നിന്നുള്ള ഉള്ള റിപ്പോർട്ട് ഡിഎയുവിന് ലഭിച്ചു.
സംശയാസ്പദമായ ചിത്രത്തിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്ന ദൃശ്യ ഘടകങ്ങളെ എടുത്തുകാണിക്കുന്ന രണ്ട് സ്ക്രീൻഷോട്ടുകൾ അവർ ഞങ്ങൾക്ക് ഷെയർ ചെയ്തു.
അപ്ലോഡ് ചെയ്ത ചിത്രം എഐ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതോ ജനറേറ്റ് ചെയ്തതോ ആണെന്ന് ഇത് സൂചിപ്പിക്കുന്നത്.
ഇടതുവശത്തും വലതുവശത്തും താമരയുടെ ഘടന പരസ്പരം വ്യത്യസ്തമായി കാണപ്പെടുന്നു. പച്ച സ്കാർഫിലെ ‘B’ എന്ന പ്രതീകം എഐ ഉപയോഗിച്ചുള്ള കൃത്രിമത്വത്തിന്റെ സവിശേഷതയായ ചെരിഞ്ഞ സ്വഭാവം കാണിക്കുന്നു.


ഇമേജ് അല്ലെങ്കിൽ അതിന്റെ ഒരു പ്രധാന ഭാഗം എഐ ആണ് സൃഷ്ടിച്ചതെന്ന് തികച്ചും ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നാണ് എഐ ഓർനോട്ട് ടൂൾ പറഞ്ഞത്, എന്ന് അവർ വിശദീകരിച്ചു.
യുഎസ് സ്റ്റോറിൽ നിന്ന് നിന്ന് ഒരു ഇന്ത്യൻ സ്ത്രീ മോഷണം നടത്തിയതിന് പിടിക്കപ്പെടുന്നതായി അവകാശപ്പെടുന്ന ഒരു വൈറൽ വീഡിയോ, യഥാർഥത്തിൽ, മെക്സിക്കോയിൽ നടന്ന സംഭവവുമായി ബന്ധമില്ലാത്ത മറ്റൊരു സംഭവത്തിന്റേതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
(ഈ വീഡിയോ ആദ്യം ഫാക്ട്ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം)
Sources
Youtube video, BodyCamEdition, July 14, 2025
Youtube video, Zocalo, May 1, 2025
Excelsior report, May 2, 2025
AI or Not Website
DAU’s analysis
This article was update on 23/07/2025 to include the findings of the AI detection tools.
Kushel Madhusoodan
April 12, 2025
Kushel Madhusoodan
February 5, 2025
Sabloo Thomas
October 3, 2023