Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
എൻഐഎ അറസ്റ്റ് ചെയ്ത 16 ഭീകരപ്രവർത്തകരിൽ ഒരാൾ എന്ന പേരിൽ ദേഹം മുഴുവൻ ബോംബ് കെട്ടിയ ഒരു ചാവേർ ഭടൻറെ ചിത്രം.
ഇവിടെ വായിക്കുക:റിയാസ് ശിലാഫലകങ്ങൾ മാത്രം ഉദ്ഘാടനം ചെയ്യുന്നു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം എന്ത്?
ഞങ്ങൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ, ചിത്രം 2010 മുതൽ വൈറലാണെന്ന് ഞങ്ങൾ കണ്ടെത്തി.
നവംബർ 10, 2010ലെ barchinnte വാർത്താ റിപ്പോർട്ട് പ്രകാരം, വൈറൽ ചിത്രത്തിലുള്ളയാൾ ഒരു താലിബാൻ ചാവേർ ബോംബറായിരുന്നു. ഫറാ പ്രവിശ്യയിൽ നിന്ന് അഫ്ഗാൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
നവംബർ 6, 2010ലെ mehrnewsന്റെ റിപ്പോർട്ടിലും ഈ ഫോട്ടോ ഉണ്ട്. ” അഫ്ഗാൻ പോലീസ് ഇന്ന് ഉച്ചകഴിഞ്ഞ് ഫറാ നഗരത്തിൽ ഒരു ചാവേർ ബോംബറെ അറസ്റ്റ് ചെയ്തതായി പ്രഖ്യാപിച്ചു,,” എന്നാണ് വാർത്ത.
നവംബർ 8, 2010ലെ tabnak എന്ന വാർത്ത വെബ്സൈറ്റിലെ ഈ ഫോട്ടോയുള്ള റിപ്പോർട്ട് പറയുന്നത്, “ഫറാ പ്രവിശ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ചാവേർ ആക്രമണം ആസൂത്രണം ചെയ്യുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി പ്രഖ്യാപിച്ചു. ചാവേർ ബോംബർ ആരെയാണ് അല്ലെങ്കിൽ എവിടെയാണ് ലക്ഷ്യമിട്ടത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.”
ഈ മൂന്ന് റിപ്പോർട്ടുകളും പേർഷ്യൻ ഭാഷയിലാണ്.
“ഡൽഹിയിലെ സീലംപൂരിലും യുപിയിലെ അംരോഹയിലും ഡൽഹി, യുപി പോലീസിന്റെ സഹായത്തോടെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇന്നലെ രാത്രി റെയ്ഡ് നടത്തി 16 പേരെ അറസ്റ്റ് ചെയ്തു,” എന്ന പോസ്റ്റിലെ അവകാശവാദം ഞങ്ങൾ ഒരു കീവേഡ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചു.
അപ്പോൾ ഇത്തരം ഒരു വാർത്ത അടുത്ത ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തതു കണ്ടില്ല. ഡൽഹിയിലെ സീലംപൂരിലും യുപിയിലെ അംരോഹയിലും എൻഐഎ റെയ്ഡ് നടന്നതായുള്ള വാർത്ത വന്നത് 2018 ജനുവരിയിലാണ് എന്നും ഞങ്ങൾ കണ്ടെത്തി. അതിൽ നിന്നും ഇപ്പോൾ പ്രചരിക്കുന്ന അവകാശവാദം വ്യാജമാണ് എന്ന് അതിൽ നിന്നും മനസ്സിലായി.
Sources
News report by barchin.info on November 10,2010
News report by mehrnews.com on November 6,2010
News report by tabnak.ir on November8,2010
Kushel Madhusoodan
September 24, 2024
Sabloo Thomas
June 24, 2024
Sabloo Thomas
January 28, 2022