Wednesday, March 26, 2025

Fact Check

Fact Check: ചന്ദ്രയാൻ അയച്ച ചന്ദ്രന്റെ വീഡിയോ അല്ലിത് 

banner_image

Claim

ചന്ദ്രയാൻ അയച്ച ചന്ദ്രന്റെ ചിത്രങ്ങൾ എന്ന പേരിൽ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Video we received for fact checking

ഇവിടെ വായിക്കുക: Fact Check: ഈ നീരാളിയുടെ വീഡിയോ അനിമേഷനാണ്

Fact

ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി വിഭജിച്ചു. എന്നിട്ട്, റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ രണ്ടു ദൃശ്യങ്ങൾ ഒരുമിച്ച് എഡിറ്റ് ചെയ്തു നിർമിച്ചതാണ് വീഡിയോ എന്ന് മനസ്സിലായി.

ചന്ദ്രയാൻ അയച്ച ചന്ദ്രന്റെത് എന്ന പേരിലുള്ള ആദ്യ ദൃശ്യം 

റിവേഴ്‌സ് ഇമേജ് സെർച്ചിൽ 2022 ഫെബ്രുവരി 19-ന് പെർസെവറൻസ് റോവറിന്റെ ഒരു ഫോട്ടോ എക്‌സിൽ (മുൻപ് ട്വീറ്റർ)  നാസ ആസ്‌ട്രോബയോളജിയുടെ ഔദ്യോഗിക ഹാൻഡിൽ അപ്‌ലോഡ് ചെയ്‌തത്  ഞങ്ങൾ കണ്ടു. പെർസെവറൻസ് ചൊവ്വയിൽ ഇറങ്ങിയതിന്റെ ഒരു വർഷം തികയുന്നതിനെ അനുസ്മരിച്ചു കൊണ്ടാണ് പോസ്റ്റ്.

Tweet by NASA Astrobiology on February 19, 2022
Tweet by NASA Astrobiology on February 19, 2022

നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെ ഔദ്യോഗിക ചാനൽ 2021 ഡിസംബർ 29-ന് അപ്‌ലോഡ് ചെയ്‌ത ‘നാസയുടെ പെർസെവറൻസ് മാർസ് റോവർ നാഴികക്കല്ലുകൾ – 2021 ഇയർ ഇൻ റിവ്യൂ’ എന്ന പേരിൽ ഒരു വീഡിയോയും ഞങ്ങൾ കണ്ടെത്തി. അതിന്റെ 0.33 മിനിറ്റിൽ ഈ ദൃശ്യം ഉണ്ടായിരുന്നു. 

Youtube video by NASA Jet Propulsion Laboratory
Youtube video by NASA Jet Propulsion Laboratory

ചന്ദ്രന്റെത് എന്ന പേരിലുള്ള രണ്ടാം ദൃശ്യം 

ചില ദൃശ്യങ്ങളുടെ റിവേഴ്സ് ഇമേജ് സെർച്ച്, നാസയുടെ പെർസെവറൻസ് മാർസ് റോവറിന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ ഫെബ്രുവരി 15,2023 ൽ  പങ്കിട്ട ഒരു പോസ്റ്റിലേക്ക് ഞങ്ങളെ നയിച്ചു. റോവർ ചൊവ്വയിൽ നിക്ഷേപിച്ച 10 സാമ്പിൾ ട്യൂബുകളുടെ ഫോട്ടോയായിരുന്നു പോസ്റ്റ്.

Tweet by NASA's Perseverance Mars Rover
Tweet by NASA’s Perseverance Mars Rover

ഇതേ വീഡിയോ നാസയുടെ ഫെബ്രുവരി 14,2023 ന് ഔദ്യോഗിക വെബ്‌സൈറ്റും പ്രസീദ്ധീകരിച്ചിട്ടുണ്ട്. നാസയുടെ പെർസെവറൻസ് മാർസ് റോവർ പ്രസിദ്ധീകരിച്ച ചൊവ്വയുടെ ചിത്രങ്ങളാണിത് എന്ന് അതിൽ നിന്നെല്ലാം മനസ്സിലായി.

Official website of NASA
Official website of NASA

Result: False

ഇവിടെ വായിക്കുക:Fact Check: വാട്ട്സ്ആപ്പ് ഉപഭോക്തക്കൾക്കുള്ള കേരള പോലീസ് നിർദ്ദേശമല്ല വീഡിയോയിൽ

Sources
Tweet by NASA Astrobiology on February 19, 2022
Youtube video by NASA Jet Propulsion Laboratory on December 29,2021
Tweet by NASA’s Perseverance Mars Rover on February 15,2023
Photo in the Official website of NASA on February 14,2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്. 

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,571

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.