Fact Check
210 വയസ്സുള്ള ഉമ്മയുടെ വീഡിയോ അല്ലിത്

Claim
210 വയസ്സുള്ള ഉമ്മയുടേത് എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുകയാണ്.

Fact
കീ വേഡ് സെർച്ചിൽ ഞങ്ങൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതയെ 2022 ഏപ്രിൽ 25 ന് ഗിന്നസ് ലോക റെക്കോർഡിന്റെ ട്വീറ്റിൽ നിന്നും കണ്ടെത്തി. 118 വയസ്സും 73 ദിവസവും പ്രായമുള്ള സിസ്റ്റർ ആന്ദ്രേ ആണ് ഏറ്റവും പ്രായം കൂടിയ വനിത. ഫോട്ടോയിലുള്ളത് സിസ്റ്റർ ആന്ദ്രേ അല്ല. ഗിന്നസ് ലോക റെക്കോർഡിന്റെ ട്വീറ്റിൽ പറയുന്നത്,”1904 ഫെബ്രുവരി 11 ന് ലൂസിൽ റാൻഡൻ എന്ന പേരിൽ ജനിച്ച സിസ്റ്റർ ആന്ദ്രേ, ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീയും COVID-19 അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയുമാണെന്നാണ്.”

kids.guinnessworldrecords.com എന്ന വെബ്‌സൈറ്റ് 2022 ഏപ്രിൽ 29-ന് ,118 വയസും 73 ദിവസവും പ്രായമുള്ള സിസ്റ്റർ ആന്ദ്രേയാണ് ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് വ്യക്തമാക്കുന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം ഈ വിഡിയോയിൽ കാണുന്ന ആൾക്ക് 210 വയസായി എന്ന അവകാശവാദം തെറ്റാണ് എന്ന് മനസിലാവും.

ഞങ്ങൾ പ്രചരിക്കുന്ന വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകൾ ആക്കി. അതിൽ ഒരു കീ ഫ്രെയിം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, ജനുവരി 16,2022 ന് bakhridin001 എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് പ്രചരിക്കുന്ന വീഡിയോ കണ്ടെത്തി. ആ വീഡിയോയ്ക്ക് ഒപ്പം വിവരങ്ങൾ ഒന്നും ചേർത്തിരുന്നില്ല. വീഡിയോയിൽ മാ എന്ന വാക്ക് സൂപ്പർഇമ്പോസ് ചെയ്തതിട്ടുണ്ട്. പോരെങ്കിൽ അതിൽ ഓഡിയോ ആയുള്ളത് സംഗീതം മാത്രമാണ്. ഞങ്ങൾക്ക് എന്നാൽ വീഡിയോയുടെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല.

Result: False
Sources
Tweet by Guinness world records on April 25,2022
Article by kids.guinnessworldrecords.com also published on April 29,2022
Instagram post of bakhridin001 posted on January 16,2022
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.