ഒരു സ്ത്രീ വാൾ പയറ്റ് പരിശീലിക്കുന്നത് കാണിക്കുന്ന 1:52 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്. ഡൽഹിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ആ സ്ത്രീയെന്നാണ് വീഡിയോ ഷെയർ ചെയ്യുന്നവർ പറയുന്നത്.
“ആർഎസ്‌എസ് പ്രവർത്തകയും ഇപ്പോൾ ഡൽഹി മുഖ്യമന്ത്രിയുമായ രേഖ ഗുപ്തയുടെ പഴയ വീഡിയോ” ആണെന്ന് അവകാശപ്പെട്ട് ഒന്നിലധികം, ഫേസ്ബുക്ക് ഉപയോക്താക്കൾ, വീഡിയോ പങ്കിട്ടിട്ടുണ്ട്.

ഷാലിമാർ ബാഗിൽ നിന്ന് ആദ്യമായി എംഎൽഎയായ ഗുപ്ത വ്യാഴാഴ്ച (ഫെബ്രുവരി 20) ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സജീവ ആർ.എസ്.എസ് അംഗമായി അറിയപ്പെടുന്ന അവർ ആർ.എസ്.എസ് വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1996 ൽ ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ കൗൺസിലറായി മൂന്ന് തവണ ഗുപ്ത തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇവിടെ വായിക്കുക:നിലമ്പൂർ രാധ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്ത്യം: പോസ്റ്ററിന്റ സത്യാവസ്ഥ എന്താണ്?
Fact Check/Verification
വൈറൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്ത്രീയുടെ ദൃശ്യം പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡൽഹി മുഖ്യമന്ത്രിയുടെ ഫോട്ടോയുമായി താരതമ്യം ചെയ്തപ്പോൾ, അവർ തമ്മിൽ യാതൊരു സാമ്യവും കണ്ടെത്താൻ കഴിഞ്ഞില്ല, അവർ വ്യത്യസ്ത വ്യക്തികളാണെന്ന് ഇതിൽ നിന്നും ഞങ്ങൾ മനസ്സിലാക്കി.

തുടർന്ന് ഞങ്ങൾ ഗൂഗിൾ ലെൻസിൽ വൈറൽ ക്ലിപ്പിന്റെ കീഫ്രെയിമുകൾ പരിശോധിച്ചു. അത് നടി പായൽ ജാദവ് 2025 ഫെബ്രുവരി 19-ന് എഴുതിയ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലേക്ക് നയിച്ചു. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്, “… ഛത്രപതി ശിവാജി മഹാരാജിന്റെ മഹത്തായ നേട്ടങ്ങൾക്ക് സല്യൂട്ട്. മഹാനായ രാജാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള എന്റെ ചെറിയ ശ്രമമാണിത്…” (മറാത്തിയിൽ നിന്ന് വിവർത്തനം ചെയ്തത്).

ആ അക്കൗണ്ടിൽ വീഡീയയിൽ കാണുന്ന സ്ത്രീ ആയോധനകല പരിശീലിക്കുന്ന സമാനമായ മറ്റൊരു വീഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരിയിലെ മറ്റൊരു പോസ്റ്റിൽ വൈറൽ ക്ലിപ്പിൽ കാണുന്നതുപോലെയുള്ള വസ്ത്രധാരണത്തിലാണ് ജാദവിനെ കാണിച്ചത്.

ന്യൂസ്‌ചെക്കർ ജാദവിനെ ബന്ധപ്പെട്ടു. വൈറൽ വീഡിയോയിൽ ജാദവ് തന്നെയാണ് ഉള്ളതെന്ന് അവർ സ്ഥിരീകരിച്ചു. ഛത്രപതി ശിവാജി മഹാരാജ് ജയന്തി ദിനത്തിലാണ് ഇത് പോസ്റ്റ് ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.
‘ബാപ്ല്യോക്’, ‘ത്രീ ഓഫ് അസ്’, 2024 ലെ വെബ് സീരീസ് ‘മൻവത് മർഡേഴ്സ്’ തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ പ്രശസ്തയായി തീർന്ന അഭിനേത്രിയാണ് ജാദവ്. ലളിത് കലാ കേന്ദ്രത്തിൽ നിന്ന് ഭരതനാട്യത്തിൽ അവർ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
Conclusion
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത വാൾ പയറ്റ് പരിശീലിക്കുന്നുവെന്ന് പേരിൽ നടി പായൽ ജാദവ് വാൾ പയറ്റ് അവതരിപ്പിക്കുന്ന ഒരു വീഡിയോ വ്യാജമായി പങ്കിടുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമാണ്. )
ഇവിടെ വായിക്കുക:ഹൈദരാബാദിലെ 156 കിലോമീറ്റർ നീളമുള്ള റിംഗ് റോഡിന്റെ പടം ഐഐ ജനറേറ്റഡ് ആണ്
Sources
Instagram Post By @i_mpayal, Dated February 19, 2025
Conversation With Payal Jadhav On February 21, 2025