Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
ഊട്ടിയിലെ യുവതിയുടെ കൊലപാതകത്തിന് പിന്നിൽ ലൗ ജിഹാദ്.
Fact
കൊല്ലപ്പെട്ട യുവതിയും കേസിൽ അറസ്റ്റിലായവരും മുസ്ലിം മതസ്ഥരാണ്.
“സ്വന്തം മാതാപിതാക്കളെ ഉപേക്ഷിച്ച് ജിഹാദിയുടെ കൂടെ ഇറങ്ങിപ്പോയതാണ്,” എന്ന വിവരണത്തോടെ ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് ഉൾപ്പെടുന്ന ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൊല്ലപ്പെട്ട യുവതിയുടെയും അറസ്റിലായവരുടെയും ഫോട്ടോയും സ്ക്രീൻ ഷോട്ടിൽ കാണാം.
“ഊട്ടിയിൽ യുവതിയെ സയനൈഡ് നൽകി കൊലപ്പെടുത്തി; ഭർത്താവ് അടക്കം നാലുപേർ അറസ്റ്റിൽ,” എന്നാണ് പോസ്റ്റിനൊപ്പമുള്ള സ്ക്രീൻ ഷോട്ട് പറയുന്നത്.
“കൊല്ലപ്പെട്ട ആഷിക അറസ്റ്റിലായ ഇമ്രാൻ ഖാൻ, യാസ്മിൻ, മുക്താർ, ഖാലിഫ്,” എന്ന വിവരണവും സ്ക്രീൻഷോട്ടിലെ ഫോട്ടോകളുടെ താഴെ കാണാം. പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടിൽ 03 സെപ്റ്റംബർ 2024 എന്ന തീയതി ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിരിക്കുന്നത് വ്യക്തമായി കാണാം.
ഇവിടെ വായിക്കുക: Fact Check: ജങ്ക് ഫുഡ് കഴിച്ച കുട്ടിയുടെ വയറ്റില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്ന ദൃശ്യമല്ലിത്
പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് ഞങ്ങൾ ആദ്യം റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ, ഇതേ സ്ക്രീൻ ഷോട്ടിൽ കാണുന്ന 03 സെപ്റ്റംബർ 2024ലെ വാർത്ത മാതൃഭൂമിയുടെ ഓൺലൈൻ എഡിഷനിൽ നിന്നും കിട്ടി.
“ഊട്ടി: യുവതിയെ സയനൈഡ് നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ്, ഭര്‍ത്തൃമാതാവ്, ഭര്‍ത്താവിന്റെ സഹോദരന്, ഇവരുടെ സുഹൃത്ത് എന്നിവര്‍ അറസ്റ്റിലായി. ഊട്ടി കാന്തലിലാണ് സംഭവം. കാന്തലിലെ ഇമ്രാന് ഖാന്റെ ഭാര്യ ആഷിക പര്‍വീനാണ് (22) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഇമ്രാന് ഖാന്, സഹോദരന് മുക്താര്‍, മാതാവ് യാസ്മിന്, കൂട്ടാളിയായ ഖാലിഫ് എന്നിവരാണ് അറസ്റ്റിലായത്,” എന്നാണ് വാർത്ത പറയുന്നത്.
“സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 2021-ലാണ് ആഷികയും ഇമ്രാന് ഖാനും വിവാഹിതരാരായത്. ഇവര്‍ക്ക് രണ്ടുവയസ്സുള്ള ആണ്‍കുട്ടിയുണ്ട്,”എന്നും വാർത്ത പറയുന്നു. എന്നാൽ വാർത്തയിൽ ചിത്രത്തിലെ കൊല്ലപ്പെട്ട ഊട്ടിയിലെ യുവതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
തുടർന്നുള്ള തിരച്ചിലിൽ, 01 സെപ്റ്റംബർ 2024ലെ ഹിന്ദു തമിഴ് വെബ്സൈറ്റിലെ ഈ വിഷയത്തിലുള്ള വാർത്ത കിട്ടി. “ഊട്ടി: ഊട്ടിയിൽ യുവതി കാപ്പിയിൽ വിഷം കലർത്തി കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവും അമ്മായിയമ്മയും ഭർത്താവിൻ്റെ ഇളയ സഹോദരനും സയനൈഡ് വാങ്ങിയ മുഖ്യപ്രതിയും ഉൾപ്പെടെ 4 പേർ അറസ്റ്റിൽ,” എന്നാണ് തമിഴിലുള്ള വാർത്തയുടെ മലയാളം പരിഭാഷ.
“ഊട്ടി വണ്ടിച്ചോലയിൽ താമസിക്കുന്ന അബ്ദുൾ സമദിൻ്റെയും നിലോഫർ നിസ യുടെയും മകൾ ആഷിക പർവീനും (22) ഇമ്രാനും കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. തുടർന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തു,” എന്നാണ് വാർത്ത പറയുന്നത്. ഇതിൽ നിന്നും ആഷിക് പര്‍വീനും മുസ്ലിം കുടുംബത്തിലാണ് ജനിച്ചതെന്ന് വ്യക്തമായി.
നീൽഗിരിസ് ജില്ലാ പോലീസിന്റെ 02 സെപ്റ്റംബർ 2024ലെ എക്സ്പോസ്റ്റിലും, “പോസ്റ്റ് തെറ്റായ സന്ദേശമാണ്, ഈ സ്ത്രീയും അവളുടെ കുടുംബവും മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരാണ്,” എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്നാട് സർക്കാരിന്റെ ഫാക്ട് ചെക്കിങ്ങ് വിഭാഗമായ ടിഎൻ ഫാക്ട്ചെക്കിന്റെ 02 സെപ്റ്റംബർ 2024ലെ എക്സ്പോസ്റ്റിലും പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
“നീലഗിരിയിൽ മതം മാറാൻ വിസമ്മതിച്ച ഹിന്ദു പെൺകുട്ടി യാഷികയെ ഭർതൃമാതാവ് കൊലപ്പെടുത്തിയതായുള്ള ഒരു ടിവി വാർത്തയുടെ വീഡിയോ സഹിതം ഒരു വാർത്ത ഷെയർ ചെയ്യപ്പെടുന്നു. ഇത് തികച്ചും തെറ്റായ വിവരമാണ്. കൊല്ലപ്പെട്ട യുവതിയുടെ പേര് യാഷിക എന്നല്ല, ആഷിക പർവീൻ എന്നാണ്. ഊട്ടി സ്വദേശി അബ്ദുൾ സമദ്, നിലോഫർ നിസ എന്നിവരുടെ മകളാണ്. ഈ കേസിലെ പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. ഇവർ രണ്ട് മതങ്ങളിൽ ഉള്ളവരല്ല. നിർബന്ധിത മതപരിവർത്തനം ഈ സംഭവത്തിൽ നടന്നിട്ടില്ല,” എന്നാണ് ടിഎൻ ഫാക്ട്ചെക്കിന്റെ ഇംഗ്ലീഷിൽ ഉള്ള പോസ്റ്റിന്റെ മലയാള പരിഭാഷ.
ഇവിടെ വായിക്കുക: Fact Check: നടി ചാർമിള നടത്തിയ വെളിപ്പെടുത്തലിൽ മോഹൻലാലിന്റെ പടം ഏഷ്യാനെറ്റ് ഉപയോഗിച്ചിട്ടില്ല
കൊല്ലപ്പെട്ട ഊട്ടിയിലെ യുവതിയും കേസിൽ അറസ്റ്റിലായവരും മുസ്ലിം മതസ്ഥരാണ് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായത്. സംഭവത്തിൽ വർഗീയമായ പ്രശ്നങ്ങളില്ല.
ഇവിടെ വായിക്കുക: Fact Check: ഇപി ജയരാജൻ പിണറായി വിജയന് താക്കീത് നൽകുന്ന വീഡിയോ അല്ലിത്
Sources
News Report in Mathtrubhumi online on September 3,2024
News Report in Hindu Tamil on September 1,2024
X post by @NilgirisPolice on September 2,2024
X post by @tn_factcheck on September 2,2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
April 26, 2025
Sabloo Thomas
April 25, 2025
Sabloo Thomas
April 21, 2025