Friday, November 22, 2024
Friday, November 22, 2024

HomeFact Check വീഡിയോയിൽ  കാണുന്നത്  കുടകിൽ കളക്‌ടറായ മലയാളിയല്ല 

 വീഡിയോയിൽ  കാണുന്നത്  കുടകിൽ കളക്‌ടറായ മലയാളിയല്ല 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

കുടകിൽ കളക്‌ടറായ മലയാളിയുടേത് എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്.മുൻപ് 2020ൽ  ഹത്രാസിൽ പീഡനത്തിന് ഇരയായ പെണ്കുട്ടിയുടേത് എന്ന പേരിൽ ഇതേ വീഡിയോ വൈറലായിരുന്നു. അന്ന് ഞങ്ങള്ഫ്ര ബംഗ്ല ഫാക്ട് ചെക്ക് ടീമിലെ പരോമിത ദാസ് ഇതേ വീഡിയോ ഫാക്ട് ചെക്ക് ചെയ്തിരുന്നു. അത് ഇവിടെ വായിക്കാം.

”ഈ കുട്ടി മലയാളിയാണ്.BSc നഴ്സുമായിരുന്നു.IAS എടുത്ത് കളക്ടറായി കർണ്ണാടക കുടകിൽ  വർക്ക് ചെയ്യുമ്പോഴാണ് കോവിഡ് വരുന്നത്.ഇ കുട്ടിയുടെ കഴിവു കൊണ്ട്,കോവിഡിനെ അവിടന്ന് തുരത്തി,അതിന് ആ നാട്ടുകാർ കൊടുക്കുന്ന ആദരവാണ് വിഡിയോയിൽ കാണുന്നത്.”

വേടത്തി എന്ന ഐഡിയിൽ നിന്നുള്ള വീഡിയോ ഞങ്ങൾ കാണുമ്പോൾ അതിന് 11 ഷെയറുകൾ ഉണ്ടായിരുന്നു.

വേടത്തി‘s post

Ente changathy എന്ന ഐഡിയിൽ നിന്നും ഇതെ വീഡിയോ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.

Ente changathy ‘s Post

CK MEDIA എന്ന ഐഡിയിൽ നിന്നും ഇതേ വിവരണത്തോടെ വീഡിയോ ഷെയർ ചെയ്യപ്പെട്ടു.

CK MEDIA ‘s Post

Symo Syed എന്ന ഐഡിയിൽ നിന്നും ഇതേ  വീഡിയോ ഞങ്ങൾ ഫേസ്ബുക്കിൽ കണ്ടെത്തി.

Fact check / Verification

ഇൻവിഡ് ടൂളിന്റെ സഹായത്തോടെ  കുടകിൽ കളക്‌ടറായ മലയാളിയുടേത് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയെ ചില കീ  ഫ്രെയിമുകളായി വിഭജിച്ച് ഞങ്ങൾ Yandexൽ  തിരഞ്ഞു.അപ്പോൾ  മുഹമ്മദ് ആദിൽ ഫയാസിന്റെ പേരിലുള്ള ഫെബ്രുവരി ,20 , 2020-ലെ ഒരു YouTube ലിങ്ക് ഞാൻ കണ്ടെത്തി.

Youtube video by MD ADIL FAYAZ

വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ് – എംഡി ആദിൽ ഫയാസ് എംബിഎൻആർ ഗോ ഡയമണ്ട് റോയൽ ടൈഗർ ടീം മഹബൂബ്‌നഗർ.  ഡയമണ്ട് റോയൽ ടൈഗർ ടീം മഹബൂബ്‌നഗർ എന്ന കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞതിന് ശേഷം സേഫ് ഷോപ്പിന്റെ ഫേസ്ബുക്ക് പേജ് കണ്ടെത്തി.അത് ഒരു മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയാണ്. സേഫ്  ഷോപ്പിന്റെ  പേര് ഗൂഗിളിൽ ടൈപ്പ് ചെയ്‌തപ്പോൾ നാസിയ ബീഗം എന്ന സ്ത്രി സേഫ്ഷോപ്പ് വഴിയുണ്ടാക്കിയ നേട്ടങ്ങളെ കുറിച്ചുള്ള  യൂട്യൂബ് ലിങ്കുകൾ  കണ്ടെത്തി. ഈ വീഡിയോയിലുള്ള പെൺകുട്ടി തന്നെയാണ് അവർ എന്ന്  മനസിലായി.

Youtube video by SHUBHAM KUMAR
Youtube video by Infi World’s video

തുടർന്ന് കുടകിൽ കളക്‌ടറായ മലയാളിയുണ്ടോ എന്ന് തിരഞ്ഞു. അപ്പോൾ കുടക്   ഡെപ്യൂട്ടി കമ്മിഷണർ ആനീസ്‌ കണ്‍മണി ജോയിയുടെ വിവരം കിട്ടി. 

ആനീസ്‌ കണ്‍മണി എൻഡിടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ തിരുവനന്തപുരം മെഡിക്കല്‍  കോളേജില്‍ നിന്ന് ഒന്നാം ക്ലാസോടെ നഴ്സിംഗ് ബിരുദം കരസ്ഥമാക്കിയ വ്യക്തിയാണ് എന്ന് മനസിലായി. ആദ്യമായി സിവിൽ സർവിസ് നേടുന്ന ആദ്യ നേഴ്‌സ്  ആനീസ്‌ കണ്‍മണി ആണ്  എന്ന്   എൻഡിടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അവർ  പറയുന്നുണ്ട്.

News report by NDTV

തുടർന്നുള്ള തിരച്ചിലിൽ  കോവിഡ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് നാട്ടുകാർ അനുമോദിക്കുന്ന  കുടകിൽ കളക്‌ടറായ മലയാളി എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത് താനല്ല എന്ന് ന്യൂസ് മിനിറ്റിന് 2020 കൊടുത്ത ഇന്റർവ്യൂവിൽ  ആനീസ് കണ്‍മണി ജോയി പറയുന്നത് ഞങ്ങൾ കണ്ടെത്തി.

newsminutes’s report

വായിക്കാം:നാവികസേന പതാകയില്‍ നിന്ന് ഒഴിവാക്കിയ സെന്‍റ് ജോര്‍ജ് കുരിശ് തിരിച്ചു  കൊണ്ടുവന്നപ്പോൾ വാജ്‌പേയ് ആയിരുന്നു പ്രധാനമന്ത്രി

Conclusion

കുടകിൽ കളക്‌ടറായ മലയാളി എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയായ സേഫ് ഷോപ്പിലെ ഏറ്റവും നേട്ടം ഉണ്ടാക്കിയ  ജീവനക്കാരിലൊരാളായ നാസിയ ബീഗമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

Sources

Youtube video by MD ADIL FAYAZ on   Feb 20, 2020  

Youtube video by SHUBHAM KUMAR on June 27, 2021

Youtube video by Infinity Entrepreneur on January 22, 2020

News report in NDTV on May 15, 2012  

News report in News Minute on October 27,2020

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular