Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
തമിഴ്നാടൻ ഉൾവനങ്ങളിൽ കാണപ്പെടുന്ന ഓധ് പാവയ് എന്ന ചെടിയുടേത് എന്ന പേരിൽ ഒരു വിഡിയോ വൈറലാവുന്നുണ്ട്.
“ഇത് ഒരു അത്ഭുത ചെടിയാണ്. നിങ്ങൾ കണ്ടിട്ടുണ്ടോ? പേര് ഓധ് പാവയ്. ഇത് കണ്ടത് തമിഴ്നാടൻ ഉൾവനങ്ങളിൽ. കണ്ടുനോക്കു അതിന്റെ പ്രവർത്തനം. ദൈവത്തിന്റെ ഓരോ സൃഷ്ടികൾ.” എന്ന വരികളോടെയാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്.
Navas M Muhammed എന്ന ആൾ NOSTALGIA നൊസ്റ്റാള്‍ജിയ എന്ന ഗ്രൂപ്പിൽ, ഷെയർ ചെയ്ത ഫോട്ടോയ്ക്ക് ഞങ്ങൾ കാണുമ്പോൾ, 813 റീഷെയറുകൾ ഉണ്ടായിരുന്നു.
Archived link of the post in Nostalgia group
Akhil Ams എന്ന ആൾ ആ പോസ്റ്റിൽ ഇങ്ങനെ ഒരു കമന്റിട്ടു:
“എന്തറിഞ്ഞിട്ടാണ് ഇത് share ചെയുന്നത് എന്ന് മനസിലാകുന്നില്ല. ഇങ്ങനെ ഒരു സംഭവം കാണുമ്പോൾ അതിന്റെ സത്യാവസ്ഥയെ കുറിച്ച് ഒന്ന് അന്വേഷിക്കുന്നത് വളരെ നന്നായിരിക്കും. ഇത് Luke Pentry എന്ന artist ചെയ്ത ഒരു വർക്ക് ആണ്. Jungle pipe എന്ന് പേരിട്ടിരിക്കുന്ന ഈ വർക്ക് അദ്ദേഹത്തിന്റെ twitter accountൽ ഉണ്ട്. നോക്കേണ്ടവർക്ക് നോക്കാം. ഇതിന്റെ കൂടെ screenshot ഇടുന്നുണ്ട്.”
തുടർന്ന് Akhil Ams Luke pentryയുടെ twitter acയുടെ screenshot ഷെയർ ചെയ്തു. പോരെങ്കിൽ ഞങ്ങൾ നോക്കുമ്പോൾ വിഡിയോയിൽ Luke pentry എന്ന വാട്ടർ മാർക്ക് കാണാൻ കഴിഞ്ഞു.
ഇന്റർനെറ്റിലെ തിരച്ചിലിൽ Luke pentryയുടെ linkedin പ്രൊഫൈൽ ഞങ്ങൾ കണ്ടെത്തി.അതിൽ അദ്ദേഹത്തിന്റെ ട്വീറ്ററിലേക്കുള്ള ലിങ്ക് ഉണ്ട്.
3D/Motion Generalist, Abstract Nature Artist, Verified on Rarible & Foundation എന്നാണ് അദ്ദേഹത്തിന്റെ ട്വിറ്റർ പ്രൊഫൈൽ പറയുന്നത്.
അതിൽ നിന്നും അദ്ദേഹം ഒരു 3D ചിത്രങ്ങൾ തയ്യാറാക്കുന്ന കലാകാരനാണ് എന്ന് മനസിലായി.കൂടുതൽ തിരച്ചിലിൽ ഇത് അദ്ദേഹത്തിന്റെ Jungle Pipes എന്ന ചിത്രമാണ് എന്ന് മനസിലായി.
വായിക്കാം:വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിൽക്കുന്നത് മോൻസൺ മാവുങ്കലിനൊപ്പമോ?
ഞങ്ങളുടെ അന്വേഷണത്തിൽ ഈ പടം ഓധ് പാവയ് എന്ന ചെടിയുടേതല്ല. Luke pentry എന്ന കലാകാരന്റെ ഒരു കലാസൃഷ്‌ടിയാണ്.
Our Sources
Luke pentry’s twitter account
Luke pentry’s linkedin account
Jungle Pipes photo in Luke pentry’s twitter account
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.