Sunday, September 15, 2024
Sunday, September 15, 2024

HomeFact Checkവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിൽക്കുന്നത് മോൻസൺ മാവുങ്കലിനൊപ്പമോ?

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിൽക്കുന്നത് മോൻസൺ മാവുങ്കലിനൊപ്പമോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. ഷീബ രാമചന്ദ്രൻ,കൊണ്ടോട്ടി പച്ചപ്പട എന്നീ അക്കൗണ്ടുകളിൽ നിന്നും പോസ്റ്റ് ചെയ്ത ഫോട്ടോകൾ ഇപ്പോൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

Image going viral in social media

എന്നാൽ, Pratheesh R Eezhavan തുടങ്ങിയ ഐഡികളിൽ നിന്നും ആ പോസ്റ്റ് വീണ്ടും ഷെയർ ചെയ്യപ്പെടുന്നുണ്ട്.ഈ ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 2 .5 k ഷെയറുകൾ ഉണ്ട്.

Archived link of the post of Pratheesh R Eezhavan

Fact Check/Verification

ഈ പോസ്റ്റിലെ പടത്തിൽ വിദ്യാഭ്യാസ മന്ത്രിയോടപ്പമുള്ള ആളുടെ ശരീര ഘടന  മോൻസൺ മാവുങ്കലിൻറെതിൽ നിന്നും വ്യത്യസ്തമാണ് എന്ന് ഒറ്റ നോട്ടത്തിൽ മനസിലാവും.മോൻസൺ കാഴ്ചയിൽ ഒരല്പം തടിച്ചിട്ടാണെങ്കിൽ, ഫോട്ടോയിൽ ശിവൻകുട്ടിയ്‌ക്കൊപ്പം ഉള്ള ആൾ അധികം തടിയില്ലാത്ത ശരീര പ്രകൃതിയുള്ള ആളാണ്.

തുടർന്ന് ഞങ്ങൾ ശിവൻകുട്ടി  മോൻസൺ മാവുങ്കൽ എന്ന് സേർച്ച് ചെയ്തപ്പോൾ ഈ ഇമേജ് കൃത്രിമമാണ് എന്ന് പറയുന്ന വാർത്തകളുടെ ലിങ്കുകൾ കിട്ടി. 

Result of Keyword search on the subject

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ കൂടെയുള്ളത് ബൈജു  

തുടർന്നുള്ള തിരച്ചിലിൽ ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പേജിൽ നിന്നും ശരിയായ  ഇമേജ് കിട്ടി.നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ ബൈജു സന്തോഷ് വീട്ടിൽ വന്നപ്പോഴുള്ള ഫോട്ടോ ആണത്.

ഈ പോസ്റ്റിൽ മന്ത്രി ഇങ്ങനെ പറയുന്നു:“ തെരഞ്ഞെടുപ്പുകാലത്ത് നടൻ ബൈജു വീട്ടിൽ എത്തിയപ്പോൾ ഞങ്ങൾ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോർഫ് ചെയ്ത് മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.ഷീബ രാമചന്ദ്രൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഞാൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.”

തുടർന്ന് പോസ്റ്റിട്ട ഷീബ രാമചന്ദ്രൻറെ ഫേസ്ബുക്ക് പ്രൊഫൈൽ സേർച്ച് ചെയ്തു. അവിടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത ശേഷം ഇങ്ങനെ ഒരു പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്.

അവർ പോസ്റ്റിൽ പറയുന്നു: ”എനിക്ക് അയച്ചു കിട്ടിയ Photo Genuine ആണ് എന്ന് കരുതി Post ചെയ്തു. അത് Fake ആണ് എന്ന് രമേശ് സഖാവ് ശ്രദ്ധയിൽ പെടുത്തിയ വഴി ഏതാനും മിനിട്ടുകൾക്ക് അകം Post പിൻവലിച്ചിട്ടുണ്ട് – (Seen by Me Only) ചെയ്തിട്ടുണ്ട്. Delete ചെയ്തു എന്ന് ഞാൻ കമന്റിലൂടെ അറിയിച്ചിട്ടും ഞാനാണ് മോർഫിങ് നടത്തിയത് എന്ന് പറഞ്ഞു പരത്തുന്ന ആരോപണം ഞാ മുഖവിലക്ക് എടുക്കുന്നു. യഥാർത്ഥത്തിൽ ചെയ്ത് ആരാണ് എന്ന് കണ്ടെത്തണം എന്ന് സൈബർ സെല്ലിനോട് ആധികാരികമായി ഈ പോസ്റ്റു വഴി പബ്ലിക്കായി ആവശ്യപ്പെടുന്നു”

തുടർന്നുള്ള തിരച്ചിലിൽ ബൈജുവിന്റെ ഒറിജിനൽ പോസ്റ്റ് കിട്ടി.നിയമസഭാ തിരഞ്ഞെടുപ്പ്  വേളയിൽ ശിവന്കുട്ടിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് നടന്‍ ബൈജു പ്രസിദ്ധീകരിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു. 

വായിക്കാം: Amarinder, Shahയെ കണ്ട ചിത്രം പഴയത്

Conclusion

ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകൾ അനുസരിച്ച്, ഫോട്ടോയിൽ ഉള്ളത് നടൻ ബൈജുവാണ്. നിയമസഭാ തിരഞ്ഞെടുപ്പ്  വേളയിൽ ശിവന്കുട്ടിക്ക് വോട്ട്   അഭ്യര്‍ത്ഥിച്ചുള്ള പോസ്റ്റിൽ മോന്‍സണ്‍ മാവുങ്കലിന്‍റെ തല എഡിറ്റ് ചെയ്തു വെച്ചാണ് പ്രചരണം നടത്തുന്നത്.

Result: False

Our Sources

Education Minister V Sivankutty’s post
Actor Baiju’s Post
Sheeba ramachandran’s post

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular