Monday, November 25, 2024
Monday, November 25, 2024

HomeFact Checkതാലിബാന്‍റെ വാഹനത്തിന്‍റെ എഡിറ്റ്‌ ചെയ്ത ചിത്രം ഉപയോഗിച്ച് കേരള പോലീസിനെതിരെ  പ്രചരണം

താലിബാന്‍റെ വാഹനത്തിന്‍റെ എഡിറ്റ്‌ ചെയ്ത ചിത്രം ഉപയോഗിച്ച് കേരള പോലീസിനെതിരെ  പ്രചരണം

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

താലിബാന്‍റെ വാഹനത്തിന്‍റെത് എന്ന് അവകാശപ്പെടുന്ന ഒരു ഫോട്ടോ ഉപയോഗിച്ച് സമുഹ മാധ്യമങ്ങളില്‍ ഒരു  പ്രചരണം നടക്കുന്നുണ്ട്. താലിബാന്‍ ഉപയോഗിക്കുന്ന  വാഹനങ്ങളിൽ  കാണുന്ന അടയാളം  കേരളത്തിലെ പോലീസ് വാഹനങ്ങളില്‍ കാണാം  എന്ന രീതിയിൽ  താലിബാന്‍ തീവ്രവാദികളുടെ വാഹനം എന്ന പേരിൽ ഷെയർ ചെയ്യുന്ന ഒരു ഫോട്ടോയും  കേരളത്തിലെ ഒരു പോലീസ് വാഹനത്തിന്റെ ഫോട്ടോയും ചേർന്ന ഒരു കൊളാഷ് ഉപയോഗിച്ചാണ് പ്രചരണം.

അത്തരം പോസ്റ്റുകളിൽ ഇങ്ങനെയാണ് വിവരണം.: “മുകളിലേത് താലിബാന്‍ പോലീസ്.  താഴത്തേത്   കേരളാ പോലീസ്” കുടാതെ ചില പോസ്റ്റുകളിൽ  അടികുറിപ്പായി “കേരള പോലീസിലെ പച്ച വെളിച്ചം തെളിയുന്നു,” എന്ന വിവരണവും ചേർത്തിട്ടുണ്ട്.

Baiju Krishnadas എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ  179 ഷെയറുകൾ ഉണ്ടായിരുന്നു.

Baiju Krishnadas ‘s Post

Bhagath kumar എന്ന ഐഡിയിൽ നിന്നും 154 പേർ ഞങ്ങൾ കാണും വരെ  ഈ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. 

Bhagath kumar ‘s Post

BJP വണ്ടാഴി പഞ്ചായത്ത് എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് 58 പേർ ഷെയർ ചെയ്തതായി ഞങ്ങളുടെ പരിശോധനയിൽ തെളിഞ്ഞു.

BJP വണ്ടാഴി പഞ്ചായത്ത്‘s Post

Fact Check/Verification

താലിബാന്‍റെ വാഹനത്തിന്‍റെത് എന്ന പേരിൽ പ്രചരിക്കുന്ന  ചിത്രം ഞങ്ങൾ റിവേഴ്‌സ് ഇമേജില്‍ സെര്‍ച്ച് ചെയ്തു. അപ്പോൾ ഇതിന്റെ ഒറിജിനൽ ചിത്രം ഓഗസ്റ്റ് 12 2021ൽ Cbc.Ca  എന്ന  വെബ്സടൈറ്റിൽ നിന്നും കിട്ടി.

Screen grab of Picture that appeared in Cbc.Ca‘s Website

താലിബാന്‍റെ വാഹനത്തിന്‍റെ  ഈ ചിത്രം എഡിറ്റ്‌ ചെയ്തതാണ് ഇപ്പോൾ പ്രചരണം നടക്കുന്നത്. ചിത്രത്തിൽ കൊടുത്തിരിക്കുന്ന അടിക്കുറിപ്പ് പറയുന്നത്, അസ്സോസിയ്റ്റ്ഡ് പ്രസ്സിന്  വേണ്ടി ഫോട്ടോഗ്രാഫര്‍ മൊഹമ്മദ്‌ അസിഫ് ഖാൻ എടുത്തതാണ് ഈ ചിത്രം എന്നാണ്.  ഫാറാ നഗരത്തില്‍ പട്രോളിംഗ് നടത്തുന്ന  താലിബാൻ സംഘത്തിന്റെ ചിത്രം എന്നാണ് അതിലെ വിവരണം പറയുന്നത്.ടൈംസ്‌ ഓഫ് ഇന്ത്യയും ഓഗസ്റ്റ് 11 2021ൽ   ഈ ചിത്രം കൊടുത്തിട്ടുണ്ട്.

Screengrab of picture appearing in Times of India

 വൈറല്‍ ചിത്രത്തെ ഞങ്ങൾ  യഥാര്‍ത്ഥ ചിത്രവുമായി നമ്മള്‍ തരാതമ്യം ചെയ്തു. അപ്പോൾ വൈറല്‍ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് ബോധ്യമായി. 

വായിക്കാം:ഫരീദാബാദിലെ മെട്രോ സ്‌റ്റേഷനിൽ നിന്ന് ഒരു ഭീകരനെ പിടികൂടിയെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ മോക്‌ഡ്രിലിന്റേത്

Conclusion

താലിബാന്‍റെ വാഹനത്തിന്‍റെത് എന്ന പേരിൽ പ്രചരിക്കുന്ന പടത്തിന്റെ ഒറിജിനലിൽ  കേരളാ പോലീസ് വാഹനത്തിന്റെ പ്രചരിക്കുന്ന പടത്തിൽ  കാണുന്ന അടയാളമില്ല. അതിനാൽ ,വൈറൽ ചിത്രത്തിൽ. അത് എഡിറ്റ് ചെയ്തു ചേർത്തതാണ് എന്ന് ഞങ്ങളുടെ പരിശോധനയിൽ ബോധ്യമായി.

Result: Altered Photo

Sources

Photo appearing in CBC website on August 12,2021

Photo appearing in Times of India on August 11,2021

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular