കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനില്‍ പോയി ഐ. എസില്‍ ചേര്‍ന്ന ആൾക്കാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോരാളികള്‍ എന്ന അർഥം വരുന്ന ഫൈറ്റേഴ്സ് എന്ന് വിളിച്ചതായി ഒരു പ്രചരണം ട്വിറ്ററിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്നുണ്ട്. ഓപ് ഇന്ത്യ എന്ന പേജിൽ നിന്നാണ് ഇത് ഉത്ഭവിച്ചത്.
Fact Check/Verification
ഞങ്ങൾ ഈ പ്രചാരണത്തിന്റെ വസ്തുത പരിശോധിച്ചു. പി ടി ഐയുടെ ട്വിറ്ററിൽ അവരാണ് ആദ്യമായി മുഖ്യമന്ത്രി ഐ എസ് ഭീകരരെ പോരാളികൾ (Fighters) എന്ന് വിശേഷിപ്പിച്ചതായി ആദ്യമായി പറഞ്ഞത്.അത് മുഖ്യമന്ത്രി ഈ തിങ്കളാഴ്ച് നടത്തിയ പത്രസമ്മേളനത്തെ അടിസ്ഥാമാക്കിയ വർത്തയെ കുറിച്ചുള്ള ട്വീറ്റിലാണ് അവർ അങ്ങനെ അവകാശപ്പെട്ടത്. ആ പത്രസമ്മേളനത്തിന്റെ നാല്പത്തിനാലാം മിനിറ്റിൽ വന്ന ഒരു ചോദ്യത്തിന് അദ്ദേഹം മറുപടി പറയുകയായിരുന്നു.ചോദ്യവും മറുപടിയും താഴെ കൊടുത്തിരിക്കുന്നു.
ചോദ്യം : സി.എമ്മേ.ഈ ഐ.സില്‍ പോയ ചിലര്‍.മലയാളികള്‍ അടക്കമുള്ള ചിലര്‍…ഇപ്പൊള്‍ അഫ്ഗാന്‍ ജയിലിലുണ്ട്, അവരെ തിരികെ കൊണ്ട് വരില്ല എന്ന് കേന്ദ്രം പ്രഖ്യാപിച്ചു. എന്താണ് സംസ്ഥാനത്തിന്‍റെ നിലപാട്?”
ഉത്തരം :ഈ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര ഗവർമെന്റ് ആണ്. കാരണം നമ്മുടെ രാജ്യത്തിന്‍റെ പ്രശ്നമാണ്, രാജ്യത്തിന്‍റെ ഭാഗമായി അവര്‍ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. അപ്പോ അതിന്‍റെ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് വരുന്നത് കുടുതല്‍ മനസിലാക്കേണ്ടത് ആയിട്ടുണ്ട്. ഈ പറയുന്നവര്‍ അവിടെത്തെ ജയിലിലാണ്. അവര്‍ ഇങ്ങോട്ട് വരാന്‍ തയ്യാറുണ്ടോ? അതേ പോലെ തന്നെ. കുടുംബത്തിന്‍റെ അഭിപ്രായം അറിയാന്‍ തയ്യാറാകണം. അങ്ങനെയൊക്കെ കൂടി ഒരു പൊതുവായ നിലപാട് ഈ കാര്യത്തില്‍ സ്വീകരിക്കുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാറിന് ഇതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഇതില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര ഗവർമെന്റ് ആണ്. കേന്ദ്ര ഗവർമെന്റ് ഈ കാര്യങ്ങള്‍ എല്ലാം പരിശോധിച്ച് ആയിരിക്കണം ഒരു നിലപാട് സ്വീകരിക്കുന്നത്.
ഈ ഉത്തരത്തിൽ ഒരിടത്തും പോരാളികൾ (Fighters) എന്ന് ഉപയോഗിച്ചിട്ടില്ല.ഇത്തരം പ്രചരണങ്ങൾ മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി സെക്രട്ടറി പി എം മനോജിന്റെ ശ്രദ്ധയിൽകൊണ്ടു വന്നു. ഇവ ഗൗരവമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Conclusion
മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിലെ ഒരു ചോദ്യത്തിന്റെ ഉത്തരമാണ് ഈ പോസ്റ്റുകൾ ആധാരം. എന്നാൽ അതിൽ ഒരിടത്തും മുഖ്യമന്ത്രി പോരാളികൾ (Fighters) എന്ന് പറഞ്ഞിട്ടില്ല.
Result: False
Our Sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.