Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
സിപിഎം നേതാവും കേരളാ സംസ്ഥാന യുവജന കമ്മീഷൻ ചെയർ പേഴ്സണുമായ ചിന്ത ജെറോം ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചുവെന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. രണ്ടു ഫോട്ടോകൾക്ക് ഒപ്പമാണ് പോസ്റ്റ്.
“ഇന്ന് വണ്ടൂരിൽ നടന്ന ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യമാണം Dr. Chintha Jerome കൂലിയും വേലയും ഇല്ലാത്ത ഇവൾക്ക് എന്തിനാണ് നമ്മുടെ ഇടതുസർക്കാർ ശമ്പളം കൊടുക്കുന്നത് പ്രതിഷേധിക്കുക,” എന്നാണ് പോസ്റ്റ്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് (സെപ്റ്റംബർ 29 വെളിയാഴ്ച) അവസാനിക്കും. 19 ദിവസത്തെ കേരളത്തിലെ യാത്രയ്ക്ക് ശേഷം കര്‍ണാടകയിലേക്കാണ് യാത്ര പ്രവേശിക്കുക. സെപ്റ്റംബര്‍ 30ന് ഗുണ്ടല്‍പേട്ടയില്‍ നിന്ന് 21 ദിവസത്തെ കര്‍ണാടക പര്യടനം ആരംഭിക്കും. വ്യാഴാഴ്ച വണ്ടൂരിടക്കമുള്ള മലപ്പുറം ജില്ലയിലെ പ്രദേശങ്ങളിലൂടെയാണ് യാത്ര കടന്ന് പോയത്. ഈ സാഹചര്യത്തിലാണ് പോസ്റ്റ്.
എന്നാൽ ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ, ഞങ്ങൾക്ക് ഇതേ ഫോട്ടോകൾ ചിന്ത ജെറോമിന്റെ ഫേസ്ബുക്കിൽ നിന്നും കിട്ടി.
”ഇനി ക്രിക്കറ്റ് ആരവത്തിൻ്റെ നിമിഷങ്ങൾ,” എന്നാണ് പോസ്റ്റ് പറയുന്നത്. ഇൻസ്റ്റാഗ്രാമിലും ആ ഫോട്ടോ ചിന്ത ജെറോം പങ്ക് വെച്ചിട്ടുണ്ട്.
ഇന്നലെ തിരുവനന്തപുരത്ത് കാര്യവട്ടത്ത് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള പരമ്പരയിലെ ആദ്യ ട്വൻറി ട്വൻറി മത്സരം നടന്നിരുന്നു. മത്സരം ഇന്ത്യ എട്ടു വിക്കറ്റിന് ജയിച്ചു. ആ മത്സരം കാണാൻ പോയ ചിന്ത ജെറോം ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും പങ്ക് വെച്ചതാണ് ഈ ചിത്രങ്ങൾ. അതാണ് ഭാരത് ജോഡോ യാത്രയുമായി ബന്ധിപ്പിച്ച് പ്രചരിപ്പിക്കുന്നത്.
Sources
Facebook Post of Chintha Jerome on September 28,2022
Instagram post of Chintha Jerome on September 28,2022
Scorecard of South Africa-India, 1st T20 International at Thiruvananthapuram on September 28, 2022
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
May 29, 2021
Sabloo Thomas
June 1, 2022
Sabloo Thomas
February 3, 2023