സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ കൂട്ടത്തല്ല് എന്ന പേരിൽ ഒരു വീഡിയോ ഫേസ് ബുക്കിൽ പ്രചരിക്കുന്നുണ്ട്.
ഗായത്രി ഉണ്ണികൃഷ്ണൻ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 32 ഷെയറുകളും 1 K വ്യൂവുകളും ഉണ്ടായിരുന്നു.
Akhilesh Adattuparambil എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 37 ഷെയറുകളും 1.6 K വ്യൂവുകളും ഉണ്ടായിരുന്നു.
Factcheck/ Verification
ഞങ്ങൾ സി പി എം വർക്കല ഏരിയ സമ്മേളനത്തിൽ സംഘർഷം എന്ന് കീ വേർഡ് സെർച്ച് ചെയ്തു. അപ്പോൾ സമ്മേളനത്തിൽ സംഘർഷം ഉണ്ടായി എന്ന് ബോധ്യപ്പെട്ടു.

ഏരിയ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് തമ്മിലടിയിൽ കലാശിച്ചത് . സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വി ജയകുമാറിൻ്റെയും കടകംപള്ളി സുരേന്ദ്രൻ്റെയും സാന്നിധ്യത്തിലായിരുന്നു കൈയാങ്കളി എന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നവംബർ 20 നു നടന്ന വർക്കല ഏരിയ സമ്മേളനത്തിലായിരുന്നു സംഘർഷം.
കൂട്ടത്തല്ല് സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തിൽ നിന്നുള്ളതല്ല
എന്നാൽ ഈ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ ഒരു വർക്കല ഏരിയ സമ്മേളനത്തിൽ സംഘർഷവുമായി ബന്ധപ്പെട്ട വാർത്തയിലും കണ്ടില്ല. തുടർന്ന് ഞങ്ങൾ ഈ ദൃശ്യങ്ങളിൽ കണ്ട V4 news എന്ന ലോഗോ ശ്രദ്ധിച്ചു. അത് വെച്ച് ഫേസ്ബുക്കിൽ സേർച്ച് ചെയ്തപ്പോൾ നവംബർ 20 തിയതി അവർ കൊടുത്ത ഈ വീഡിയോ അവരുടെ ഫേസ്ബുക്ക് പേജിൽ നിന്നും കിട്ടി.NCPപ്രവർത്തകർ തമ്മിൽ കൂട്ടത്തല്ലും അസഭ്യവർഷവും കുളത്തൂപ്പുഴ ജംഗ്ഷനിലാണ് സംഭവം എന്ന വിവരണതോടെയാണ് വാർത്ത കൊടുത്തിരിക്കുന്നത്.
V4 news’s Post
തുടർന്ന് അവരുടെ ചാനലിന്റെ ഫേസ്ബുക്ക് അഡ്രസ്സിൽ നിന്നും അവർ കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ഒരു പ്രാദേശിക ചാനലാണ് എന്ന് ബോധ്യപ്പെട്ടു.
തുടർന്ന് ചാനലിന്റെ ചീഫ് റിപ്പോർട്ടർ റോയ് കുഞ്ഞുകുട്ടിയെ വിളിച്ചു. ആ വീഡിയോ കുളത്തുപ്പുഴയിൽ NCPപ്രവർത്തകർ തമ്മിലുള്ള കൂട്ടത്തലിന്റേതാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക പ്രശ്നങ്ങളാണ് NCP അംഗങ്ങൾ തമ്മിലുള്ള തല്ലിന് കാരണം, അദ്ദേഹം പറഞ്ഞു.
Conclusion
സി പി എം വർക്കല ഏരിയ സമ്മേളനത്തിൽ കൂട്ടത്തല്ല് ഉണ്ടായി എന്ന് മാധ്യമ വാർത്തകളിൽ നിന്നും മനസിലായി. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ കുളത്തുപ്പുഴയിൽ NCPപ്രവർത്തകർ തമ്മിലുള്ള കൂട്ടത്തലിന്റേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: Misleading/Partly False
Sources
Telephone conversation with V4 news Chief reporter Roy Kunjukutty
ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു