Fact Check
ഷാരൂഖ് ഖാന്‍റെ മകനെ കുറിച്ച് കോടിയേരി ഒന്നും പറഞ്ഞിട്ടില്ല
”മക്കളെ നല്ല രീതിയിൽ വളർത്തുന്നതില്‍ ഷാരൂഖ്ഖാൻ പരാജയപ്പെട്ടു. ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണൻ.” ഷാരൂഖ്ഖാന്റെ മകൻ ആര്യന്‍ ഖാനെ ലഹരി മരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ ഷെയർ ചെയ്യുന്ന ഒരു പോസ്റ്റിലെ വരികളാണ് ഇത്.

ട്രോളല്ല എന്ന കാപ്ഷനോടൊപ്പം അഘോരി എന്ന ഐഡിയിൽ നിന്നുമാണ് പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്.
ഞങ്ങൾ കാണുമ്പോൾ പോസ്റ്റിന് 1 K റിയാക്ഷനുകളും 112 ഷെയറുകളും ഉണ്ടായിരുന്നു.
Archived links of അഘോരി’s post
Fact check/ Verification
ഞങ്ങൾ കോടിയേരിയുമായി ബന്ധപ്പെട്ടു. ഇത് വ്യാജപ്രചാരണമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.
”ഞാൻ അങ്ങനെ പോസ്റ്റിട്ടിട്ടുമില്ല. അങ്ങനെ പറഞ്ഞിട്ടുമില്ല. അങ്ങനെ പറയുകയുമില്ല,” അദ്ദേഹം പറഞ്ഞു.
തുടർന്ന്, ഞങ്ങൾ കോടിയേരി ബാലകൃഷ്ണന്റെ വെരിഫൈഡ് ഫേസ്ബുക്ക് പ്രൊഫൈലിൽ നോക്കി. അതിൽ അദ്ദേഹം അവസാനം പോസ്റ്റ് ചെയ്തിരിക്കുന്നത് സെപ്റ്റംബർ 25നു ആണ്. അതായത് ആര്യൻ ഖാൻ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം അദ്ദേഹം ഫേസ്ബുക്കിൽ കമന്റ് ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ വെരിഫൈഡ്ട് ട്വിററ്റർ പ്രൊഫൈലിൽ ആവട്ടെ അവസാന ട്വീറ്റ് ഓഗസ്റ്റ് 18നും. അതിനർത്ഥം അവിടെ ഒന്നും അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല എന്നാണ്.
ഇൻറർനെറ്റിൽ സേർച്ച് ചെയ്തപ്പോൾ, മുഖ്യധാര മാധ്യമങ്ങളിൽ ഒന്നും ഈ വിഷയത്തിൽ അദ്ദേഹം എന്തെങ്കിലും പറഞ്ഞതായി വാർത്ത വന്നിട്ടുമില്ല.
വായിക്കാം: ഗ്ലാസുകളിലും നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കണം എന്ന നിയമം MVD കൊണ്ട് വന്നോ?
Conclusion
ഇത്തരം ഒരു പ്രസ്താവന കോടിയേരി ബാലകൃഷ്ണൻ നടത്തിയിട്ടില്ല എന്ന് ഞങ്ങളുടെ അന്വേഷണം തെളിയിക്കുന്നു.
Result: False
Our Sources
Telephone Conversation with Kodiyeri Balakrishnan
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.