ബിജെപി പ്രവർത്തകയായ ഒരു സ്ത്രീയുടെ വീട്ടിൽ എത്തിയ ബിജെപി നേതാവ് സന്ദീപ് വാര്യരെ ഒരു സംഘം ബിജെപി പ്രവർത്തകർ മർദ്ധിച്ചുവെന്ന രീതിയിൽ ഒരു പ്രചരണം ഫേസ്‌ബുക്കിൽ നടക്കുന്നുണ്ട്. വിവിധ ഐഡികളിൽ നിന്ന് അദ്ദേഹത്തിൻറെ പേര് പറഞ്ഞു പറയാതെയും ഈ പ്രചരണം നടക്കുന്നുണ്ട്.
Fact Check/Verification
സന്ദീപ് വാര്യരെ സഹപ്രവർത്തകർ മർദ്ദിച്ച് ആശുപത്രിയിലാക്കിയെന്ന് സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിന്റെ പിറ്റേ ദിവസം മാതൃഭൂമി ന്യൂസ് സംവാദത്തിൽ അദ്ദേഹം ഉണ്ടായിരുന്നു. അതിനർത്ഥം അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ലായെന്നാണ്. ആ വീഡിയോയിൽ മർദ്ദനമേറ്റ ലക്ഷണമൊന്നും കണ്ടില്ല.
തുടർന്ന് ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ ഇതിനെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ എഴുതിയ കുറിപ്പ് കണ്ടു.“അപ്പോൾ പിന്നെ ആശുപത്രിയിലായ ചിത്രം എങ്ങനെ വന്നെന്ന് അന്വേഷിച്ചു.ചിത്രം ഫേക്ക് അല്ല. ശബരിമല യുവതീപ്രവേശത്തിൽ പ്രതിഷേധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഗുരുവായൂരിൽ സന്ദീപ് ഉൾപ്പടെയുള്ള യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ച ഒരു സംഭവം ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ എടുത്ത ചിത്രമാണത്,”ശ്രീജിത്ത് പണിക്കർ പറഞ്ഞു. ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് കേരളം കൗമുദിയും ഈസ്റ്റ് കോസ്റ്റ് ഡെയിലിയും വാർത്ത ആക്കിയിട്ടുണ്ട്.
ഈ വിഷയത്തെ കുറിച്ച് സന്ദീപ് വാര്യരുടെ പരിചയക്കാരനും കേരളാ കോൺഗ്രസ്സ് നേതാവുമായ എ എച്ച് ഹാഫീസ് വിശദമായ പോസ്റ്റും ഇട്ടിരുന്നു. ഹാഫിസിന്റെ പോസ്റ്റിൽ നിന്ന്: `തൃശൂരിൽലെ ബിജെപി യുടെ നേതാവും നഗരസഭ കൗൺസിലറുമായ ഒരു വനിതാ നേതാവ് ഭർത്താവിൽ നിന്ന് അനുഭവിക്കുന്ന പീഡനംമൂലം കോടതിയിൽ വിവാഹ മോചനം ആവശ്യപ്പെട്ടു കേസ് ഫയൽ ചെയ്തു. അതോടെ ബി ജെ പി നേതാവായ സന്ദീപ് വാര്യരുടെ മധ്യസ്ഥതയിൽ ഒത്തു തീർപ്പിന് ശ്രമം നടന്നിരുന്നു.മദ്യപാനിയും സഹപ്രവർത്തകരായ അദ്ധ്യാപകരെ പോലും സംശയിച്ച് കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യുന്ന ഒരുവനുമായി യോജിച്ചുള്ള ഒരു നീക്കത്തിനും തയ്യാറല്ലെന്നും ആ സ്ത്രീ പറഞ്ഞു.അവർ അദ്ധ്യാപികയാണ്. പുതിയ അധ്യയന വർഷം ആരംഭിച്ചിട്ട് അവരുടെ മകളുടെ പുസ്തകങ്ങൾ എടുക്കാൻ പോലും ഭർത്താവ് അനുവദിക്കുന്നില്ല.അത് മാത്രം വാങ്ങി കൊടുത്താൽ മതിയെന്ന് അവർ പറഞ്ഞു. ഏതാനും ദിവസം മുമ്പ് സന്ദീപ് വാര്യർ എന്നെ വിളിച്ചിരുന്നു. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ സമയത്ത് ബാലാവകാശ കമ്മീഷനിൽ സിറ്റിംഗ് ഉണ്ടോയെന്ന് അറിയാനാണ് പ്രാദേശിക പ്രവർത്തകരുടെ താല്പര്യപ്രകാരം അദ്ദേഹം എന്നെ ബന്ധപ്പെട്ടത്. ബാലവാകാശ കമ്മീഷൻ വഴി കുഞ്ഞിന്റെ പാഠപുസ്തകം വീണ്ടെടുക്കാൻ കഴിയുമോ എന്നതായിരുന്നു ലക്ഷ്യം.പക്ഷേ പോലീസ് ഇടപെട്ടു ആ കുഞ്ഞിന്റെ പാഠപുസ്തകം വീണ്ടെടുത്ത് കൊടുത്തു.ആ പ്രശ്നം അവസാനിപ്പിച്ചു.എന്നാൽ പൊലീസ് ഇടപെടലിന് പിന്നിൽ സന്ദീപ് വാര്യർ ആണന്ന സംശയത്തിൽ അയാൾ മദ്യപിച്ചു സന്ദീപിൻറ്റെ വസതിയിൽ എത്തി ബഹളം വച്ചു. ആ സമയം സന്ദീപ് വാര്യർ അവിടെ ഉണ്ടായിരുന്നില്ല. സന്ദീപിന്റെ സെക്രട്ടറി മാത്രമേ ഉണ്ടായിരുന്നുള്ളൂ.അയാൾ മദ്യപാനിയെ പുറത്താക്കി വാതിലടച്ചു. അതിനിടയിൽ കതകനിടയിൽ പെട്ട് ബഹളമുണ്ടാക്കിയ ആളുടെ കൈ മുറിഞ്ഞു.സെക്രട്ടറി അറിയിച്ചതനുസരിച്ച് സന്ദീപ് പോലീസിൽ വിവരമറിയിച്ചു.മദ്യപാനിയെ സ്ഥലത്ത് നിന്ന് നീക്കി. പിന്നീട് സന്ദീപ് വാര്യർ അവിടെ എത്തി, ഹഫീസ് തന്റെ പോസ്റ്റിൽ പറഞ്ഞു.
അതിനു ശേഷം സന്ദീപിനെ ഞങ്ങൾ നേരിട്ട് വിളിച്ചു. ഇത്തരം പ്രചാരണങ്ങൾക്കെതിരെ നിയമനടപടി എടുക്കും എന്ന് സന്ദീപ് പറഞ്ഞു. പോസ്റ്റിനൊപ്പമുള്ള ആശുപത്രിയിലായ ചിത്രം 2019 ലേതാണ്. ശബരിമല യുവതീപ്രവേശത്തിൽ പ്രതിഷേധിച്ച് അന്നത്തെ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഗുരുവായൂരിൽ ഞാൻ ഉൾപ്പടെയുള്ള യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. അതിനു ശേഷം എനിക്ക് മർദ്ദനം ഏറ്റു. തുടർന്ന് ഞാൻ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ എടുത്ത ചിത്രമാണത്,അദ്ദേഹം പറഞ്ഞു.
Conclusion
സന്ദീപ് വാര്യർക്കെതിരെ സദാചാര പോലീസിംഗ് നടക്കുകയും അദ്ദേഹത്തിന് മർദ്ദനം ഏൽക്കുകയും ചെയ്‌തെന്ന വാർത്ത കളവാണ്.
Result: False
Our Sources
https://keralakaumudi.com/news/news.php?id=566354&u=sreejith-paniker-on-sandeep-warrier
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.