Saturday, April 27, 2024
Saturday, April 27, 2024

HomeFact CheckPolitics6 കഞ്ചാവ് തൈകൾ വെച്ച് പിടിപ്പിക്കാൻ അനുമതി നൽകുന്ന ബില്ലിൽ രാഷ്ട്രപതി ...

6 കഞ്ചാവ് തൈകൾ വെച്ച് പിടിപ്പിക്കാൻ അനുമതി നൽകുന്ന ബില്ലിൽ രാഷ്ട്രപതി ഒപ്പ് വെച്ചുവെന്ന പ്രചാരണം തെറ്റാണ്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

“ഇനി മുതൽ സ്വന്തം വീട്ടിലും 6 കഞ്ചാവ് തൈകൾ  വെച്ച് പിടിപ്പിക്കാൻ അനുമതിയുള്ള ബില്ലിൽ രാഷ്ട്രപതി ഒപ്പ് വെച്ചു. ഇനി നിയമം നടപ്പാക്കിയാൽ മതി. ഇത് മോദി സർക്കാരിന്റെ വിജയം. ജയ് സംഘ ശക്തി.” ഇത്തരം ഒരു ആമുഖത്തോടെ 24 ന്യൂസിന്റെ ഒരു വീഡിയോയ്‌ക്കൊപ്പം ഛോട്ടാ മുംബൈ എന്ന മോഹൻ ലാൽ ചിത്രത്തിലെ ഒരു സീൻ എഡിറ്റ് ചെയ്തു ചേർത്ത ഒരു പോസ്റ്റ്  ഫേസ്ബുക്കിൽ പങ്ക് വെക്കുന്നുണ്ട്.

സംഘപരിവാറിനെ കളിയാക്കി കൊണ്ടാണ് പോസ്റ്റുകൾ ആക്ഷേപഹാസ്യ രൂപത്തിൽ ഷെയർ ചെയ്യുന്നത്. കഞ്ചാവ് തൈകൾ  വെച്ച് പിടിപ്പിക്കാൻ അനുമതി  മോദി സർക്കാരിന്റെ വിജയമായി സംഘ ശക്തികൾ  കാണുന്നുവെന്ന തരത്തിലാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്.

ഞങ്ങൾ കാണുമ്പോൾ Jayaprakesh Kodiyeri എന്ന ഐഡിയിൽ നിന്നുള്ള ഈ പോസ്റ്റിന്  88 ഷെയറുകൾ ഉണ്ട്.

Screenshot of Jayaprakesh Kodiyeri’s post

Archived link of Jayaprakesh Kodiyeri’s post

AL A NA  എന്ന ഐഡിയിൽ നിന്നുള്ള ഈ  പോസ്റ്റിന്  36· ഷെയറുകൾ ഉണ്ട്.

Screenshot of AL A NA’s post

Archived link of AL A NA’s post

ബിജു തടിക്കാട് എന്ന ഐഡിയുടെ പോസ്റ്റ് 25 പേർ ഷെയർ ചെയ്തു.

Screenshot of ബിജു തടിക്കാട്’s post

Archived link of ബിജു തടിക്കാട്’s post

Factcheck/Verification

ആദ്യമായി പോസ്റ്റിനു ഒപ്പമുള്ള വീഡിയോ ഞങ്ങൾ പരിശോധിച്ചു. അതിൽ രാഷ്ട്രപതി എന്നല്ല ഗവർണ്ണർ എന്നാണ് പറയുന്നത്. തുടർന്ന് ഇൻറർനെറ്റിൽ 6 കഞ്ചാവ് തൈകൾ  വെച്ച് പിടിപ്പിക്കാൻ അനുമതി എന്ന് സെർച്ച് ചെയ്തപ്പോൾ 24 ന്യൂസിന്റെ  ഏപ്രിൽ 1, 2021ലെ വാർത്ത കിട്ടി. അത് എഡിറ്റ് ചെയ്താണ് ചേർത്തിരിക്കുന്നത് എന്ന് മനസിലായി.

Screenshot of 24News video

6 കഞ്ചാവ് തൈകൾ വെച്ച് പിടിപ്പിക്കാൻ അനുമതി നൽകിയത് ന്യൂയോർക്കിൽ 

 24 ന്യൂസിന്റെ വാർത്തയിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്: ”ന്യുയോര്‍ക്കില്‍ കഞ്ചാവിന്റെ ഉപയോഗത്തിനും വില്‍പനക്കും അനുമതി നല്‍കി കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു. ഒരു വീട്ടില്‍ ആറു തൈകള്‍ വരെ ഇനി മുതല്‍ നിയമപരമായി വളര്‍ത്താം. നേരത്തെ സ്റ്റേറ്റ് അസംബ്ലിയില്‍ അവതരിപ്പിച്ച ബില്‍ പാസായിരുന്നു.”

ന്യൂയോര്‍ക്ക് സംസ്ഥാനത്തെ സാമ്പത്തികമായി ഉത്തേജിപ്പിക്കുന്ന ചരിത്രപരമായ ദിനമാണ് ഇതെന്ന് ബില്‍ ഒപ്പുവച്ചതിന് ശേഷം ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ പറഞ്ഞു,”  24 ന്യൂസിന്റെ വാർത്ത പറയുന്നു.

ടൈംസ് ഓഫ് ഇന്ത്യ ഏപ്രിൽ 1, 2021ൽ ഇതേ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്ത പറയുന്നു: “21 വയസ്സിനു മുകളിലുള്ള ന്യൂയോർക്ക് നിവാസികൾക്ക് ഇപ്പോൾ 3 ഔൺസ് വരെ പരസ്യമായി കൈവശം വയ്ക്കാനും ഉപയോഗിക്കാനും കഴിയുന്ന നിയമനിർമ്മാണ ബിൽ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ ഒപ്പിട്ടു.”

Screenshot of Times of India’s news report

CNNയുടെ മാർച്ച് 31നുള്ള വാർത്ത ഇങ്ങനെയാണ്:”സംസ്ഥാന സെനറ്റും അസംബ്ളിയും വോട്ടെടുപ്പിലൂടെ 21 വയസ്സിനു മുകളിലുള്ളവർക്ക് വിനോദ ആവശ്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കാൻ അനുമതി നൽകിയയിരുന്നു. അതിനെ തുടർന്ന് ബില്ലിൽ ന്യൂയോർക്ക് ഗവർണർ ആന്‍ഡ്രൂ ക്വോമോ ഒപ്പിട്ടു.”

Screenshot of CNN’s news report

ന്യൂയോർക്ക്യു ടൈംസിന്റെ  മാർച്ച് 31നുള്ള വാർത്ത ഇങ്ങനെയാണ്: “ന്യൂയോർക്ക് സംസ്‌ഥാനം വിനോദ ആവശ്യങ്ങൾക്കുള്ള  മരിജുവാനയുടെ ഉപയോഗം നിയമവിധേയമാക്കുന്നു. വംശീയ നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്‌. നിയമപ്രകാരം, കഞ്ചാവിൽ നിന്നുള്ള നികുതി വരുമാനത്തിന്റെ 40 ശതമാനം, ജനസംഖ്യ അനുപാതം കണക്കാക്കുമ്പോൾ  കഞ്ചാവ്  കേസുകളിൽ കൂടുതലായി അറസ്റ്റ് ചെയ്യപ്പെടുന്ന,  ന്യൂനപക്ഷ സമുദായങ്ങൾക്കായി മാറ്റി വെക്കും.”

Screenshot of New York Times’s News report

വായിക്കാം:കേരളത്തിൽ ഈ അടുത്ത ദിവസങ്ങളിൽ സൈക്ളോൺ ജാഗ്രത നിർദേശം നൽകിയിട്ടുണ്ടോ?

Conclusion

ഞങ്ങളുടെ അന്വേഷണത്തിൽ 24 ന്യൂസിന്റെ വാർത്ത എഡിറ്റ് ചെയ്താണ് ഷെയർ ചെയ്യപ്പെടുന്നത്. അത് സംപ്രേക്ഷണം ചെയ്തത് ഏപ്രിൽ 1,2021നാണ്. ന്യുയോര്‍ക്കില്‍ കഞ്ചാവിന്റെ ഉപയോഗത്തിനും വില്‍പനക്കും അനുമതി നല്‍കി കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചുവെന്നാണ് വാർത്ത. ഇത് പ്രകാരം ഇനി മുതൽ ന്യൂയോർക്കിൽ സ്വന്തം വീട്ടിലും 6 കഞ്ചാവ് തൈകൾ  വെച്ച് പിടിപ്പിക്കാൻ അനുമതി ഉണ്ട്. രാഷ്ട്രപതി ഒപ്പ് വെച്ചുവെന്ന് 24 ന്യൂസിന്റെ വിഡീയോയിൽ ഒരിടത്തും പറയുന്നില്ല.

Result: Partly False

Our sources

24 News

CNN

Times of India

New York Times

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular