Friday, December 6, 2024
Friday, December 6, 2024

HomeFact Checkവിദേശി റോഡിലൂടെ നീന്തുന്ന വീഡിയോ 2014ലേത് 

വിദേശി റോഡിലൂടെ നീന്തുന്ന വീഡിയോ 2014ലേത് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ഒരു വിദേശി റോഡിലൂടെ നീന്തുന്ന വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.”ടൂറിസവും ഗതാഗതവും ഒരു കുടക്കീഴിൽ നമ്പർവൺ കേരളത്തിൽ,” എന്ന വിവരണത്തോടെയാണ് വീഡിയോ വൈറലാവുന്നത്.

ഞങ്ങൾ കാണുമ്പോൾ, Indira Gandhi Centre എന്ന ഐഡി ഷെയർ ചെയ്ത വീഡിയോ 622 പേർ വീണ്ടും ഷെയർ ചെയ്തു.

, Indira Gandhi Centre ‘s Post

Kumar S  എന്ന ഐഡിയിൽ നിന്നുളള ഞങ്ങൾ വീഡിയോ കാണുമ്പോൾ  വീഡിയോ 604 പേർ വീണ്ടും ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

Kumar S‘s Post

Jayakrishnan K Mglm എന്ന ഐഡിയിൽ നിന്നും ഈ വീഡിയോ 358 ഷെയർ ചെയ്തതായി ഞങ്ങൾ കണ്ടു.

Jayakrishnan K Mglm ‘s Post

Kumar Madhav എന്ന ഐഡിയിൽ നിന്നും 125 പേർ വീഡിയോ ഷെയർ ചെയ്തതായി ഞങ്ങളുടെ ശ്രദ്ധയിൽ വന്നു.

Kumar Madhav‘s Post

കേരളത്തിൽ കാലവർഷം എത്തിയ സാഹചര്യത്തിലാണ് ഈ വീഡിയോ വൈറലാവുന്നത്. ഇപ്പോൾ നേരിയ തോതിൽ മഴയുണ്ടെങ്കിലും കേരളത്തിൽ കാലവർഷം ഇനിയും ശക്തമായിട്ടില്ല എന്നതാണ് വസ്തുത. ഈ മാസം ഏഴിന് ശേഷമാണ് കേരളത്തിൽ കാലവർഷം ശക്തമാകുകയെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. കരയിൽ വ്യാപകമായി കയറാൻ പര്യാപ്തമായ നിലയിൽ പടിഞ്ഞാറൻ കാറ്റ് സ്ഥിരത പാലിക്കാത്തതാണ് കാലവർഷ  ലഭ്യത കുറവിന് കാരണം.

ഈ സാഹചര്യമായത് കൊണ്ട് തന്നെ വിദേശി റോഡിലൂടെ നീന്തുന്ന വീഡിയോ  ഇപ്പോൾ നടന്നതാണോ എന്ന് പരിശോധിക്കാൻ  ഞങ്ങൾ തീരുമാനിച്ചു.

Fact Check/Verification

”Man swims in the road kerala,” എന്ന കീ വേർഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്തപ്പോൾ യൂട്യൂബിൽ നിന്നും mithun kallingapuram എന്ന ആൾ പോസ്റ്റ് ചെയ്തിരുന്ന ഓഗസ്റ്റ് 7, 2014 ലെ വിദേശി റോഡിലൂടെ നീന്തുന്ന ഇതേ വീഡിയോ ഞങ്ങൾക്ക് ലഭിച്ചു.

mithun kallingapuram’s Video

ഓഗസ്റ്റ് 6 , 2014 ൽ  Foreigner Swimming in Road – Kerala എന്ന കാപ്ഷ്നോടെ IndVideos ഇതേ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതും ഞങ്ങൾ കണ്ടു. ആലപ്പുഴ ചങ്ങനാശേരി റോഡിൽ നിന്നുള്ളതാണ് വിദേശി റോഡിലൂടെ നീന്തുന്ന ഈ ദൃശ്യമെന്നാണ് IndVideos എന്ന ഐഡിയുടെ വീഡിയോയ്‌ക്കൊപ്പമുള്ള വിവരണത്തിൽ പറയുന്നത്.

IndVideos’s Video

തുടർന്നുള്ള തിരച്ചിലിൽ  ഓഗസ്റ്റ് 7, 2014ലെ ഇന്ത്യ ടുഡേ റിപ്പോർട്ടിൽ ഇതേ വീഡിയോയുടെ ചില കീ ഫ്രേമുകൾ ഞങ്ങൾ കണ്ടെത്തി. ഒപ്പം അവർ ഈ വീഡിയോയും ആ റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്.

Screen grab of India Today’s report

”കായലുകൾക്കും മഴക്കാലത്തിനും പേരുകേട്ടതാണ് കേരളം. എന്നാൽ ഈ വിദേശ വിനോദസഞ്ചാരി വെള്ളപ്പൊക്കവും  കായലും തിരിച്ചറിയാത്ത വിധം  ആശയക്കുഴപ്പത്തിലാണ് എന്ന്  തോന്നുന്നു. നോം ഓഫ്ഫ്രേ തന്റെ ഹോട്ടലിന് പുറത്ത് വെള്ളക്കെട്ടുള്ള റോഡ് കണ്ട നിമിഷം തന്നെ  ഷർട്ട് അഴിച്ച് റോഡിന് നടുവിൽ നീന്താൻ തുടങ്ങി എന്ന്  ഒരു പത്രം റിപ്പോർട്ട് ചെയ്യുന്നുവെന്നാണ്,” ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പറയുന്നത്.

ഡെക്കാൻ ക്രോണിക്കളും വിദേശി റോഡിലൂടെ നീന്തുന്ന ഇതേ വീഡിയോയുടെ കീ ഫ്രേമുകൾ ഉള്ള ഒരു റിപ്പോർട്ട്  ഓഗസ്റ്റ് 8 , 2014ൽ പ്രസീദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യ ടുഡേയെ പോലെ റോഡിൽ നീന്തുന്ന വിദേശ സഞ്ചാരിയുടെ പേര്   നോം ഓഫ്ഫ്രേ എന്നാണ് എന്ന്  ഡെക്കാൻ ക്രോണിക്കളിന്റെ റിപ്പോർട്ടിലും പറയുന്നു.അവരും  ഈ വീഡിയോ ആ റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്.

ആലപ്പുഴയിൽ നിന്നുള്ളതാണ് ഈ ദൃശ്യം എന്നാണ്  ഓഗസ്റ്റ് 8 , 2014ൽ മനോരമ പത്രത്തെ ഉദ്ധരിക്കുന്ന റിപ്പോർട്ടിൽ സ്ക്രോൾ പറയുന്നത്.

വായിക്കാം: സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ 4 റാങ്കുകൾ പെൺകുട്ടികൾക്കല്ല

Conclusion

 വിദേശി കേരളത്തിലെ റോഡിൽ നീന്തുന്ന ദൃശ്യം 2014ലേതാണ്. അത് പുതിയ ദൃശ്യമാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഷെയർ ചെയ്യപ്പെട്ടുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False Context/Missing Context

Sources

Youtube video by Mithun Kallingapuram on August 7,2014

Youtube video by IndVideos on August 6,2014

News Report by India Today on August 7,2014

News Report by Deccan Chronicle on August 8,2014

News report by Scroll on August 6,2014

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular