Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
ഭാരത് ജോഡോ യാത്രയ്ക്ക് വന്നവർ ചായക്കടയിൽ പൈസ കൊടുക്കാതെ മുങ്ങിയ സംഭവം എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.120 സുഖിയന്‍, 20 ഉഴുന്നുവട, 40 ചായ എന്നിവ കഴിച്ചിട്ട് പോയ കോണ്‍ഗ്രസുകാര്‍ പൈസ ചോദിച്ച ചായക്കടകരനോട് അത് ” എന്ന് പറഞ്ഞിട്ട് പോയെന്നാണ് ആരോപണം. എല്ലാവരും വെള്ളഷര്‍ട്ട് ധരിച്ചിരുന്നതുകൊണ്ട് ‘ഏത് അണ്ണന്‍’ ആണ് കാശ് തരുന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും വീഡിയോയിൽ പറയുന്നു.”ജോഡോ മോൻ നയിക്കുന്ന കണ്ടെയ്നർ യാത്ര കടന്നു പോകുന്ന വഴികളിൽ ചായക്കട തുറക്കാത്ത അവസ്ഥയാണ്,” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്ര ഇപ്പോൾ എറണാകുളം ജില്ലയിൽ പ്രവേശിച്ചിരിക്കുകയാണ്. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച പദയാത്ര ഇതിനോടകം 285 കിലോമീറ്റര്‍ പിന്നിട്ടു. 13 ദിവസം കൊണ്ടാണ് ഈ ദൂരം കടന്നത്. ഈ സന്ദർഭത്തിലാണ് ഈ പ്രചരണം.
Ramesh Nair എന്ന ഐഡി പോസ്റ്റ് ചെയ്ത വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 2.9k ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കണ്ടപ്പോൾ Ajith Krishnan Kutty എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 276 ഷെയറുകൾ ഉണ്ടായിരുന്നു.

ആയുഷ്മാൻ ഭാരത് എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 181 ഷെയറുകൾ ഉണ്ടായിരുന്നു.

Ramesh Ramesh എന്ന ഐഡിയിൽ നിന്നും 23 പേർ ഞങ്ങൾ കാണുമ്പോൾ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

ഞങ്ങൾ വീഡിയോയുടെ കീ ഫ്രയിം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ സമാനമായ ദൃശ്യങ്ങൾ ഉള്ള വീഡിയോ 2019 ജൂലൈ 25 ന് ന്യൂസ് 18 കേരളം സംപ്രേക്ഷണം ചെയ്തത് അവരുടെ ഫേസ്ബുക്ക് പേജിൽ ഞങ്ങൾ കണ്ടെത്തി. അവർ സംപ്രേക്ഷണം ചെയ്യുന്ന PushPull എന്ന പരിപാടിയുടെ പ്രോമോ വീഡിയോ ആണിത്.

‘ചായേടെ പൈസ അണ്ണൻ തരും,’ എന്ന അടിക്കുറിപ്പോടെയാണ് ചായക്കടയിൽ പൈസ കൊടുക്കാതെ മുങ്ങിയ സംഭവത്തെ കുറിച്ചുള്ള ന്യൂസ് 18 കേരളത്തിന്റെ ഈ പരിപാടി ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
‘ചായേടെ പൈസ അണ്ണൻ തരും,’ എന്ന ഈ വാക്കുകൾ ഉപയോഗിച്ച് ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ പ്രസ് ക്ലബ് ക്യാന്‍റീനില്‍ നിന്നും ചെറുകടികള്‍ ആവശ്യത്തിന് വാങ്ങി കഴിച്ച ശേഷം പണം നല്‍കാതെ യുത്ത് കോൺഗ്രസുകാർ മുങ്ങിയതെന്ന് 2019 ജൂലൈ 24 ന് കൗമുദി ടിവി നൽകിയ വാർത്ത കിട്ടി. സംഭവത്തിലെ അതെ ദൃശ്യങ്ങളല്ല ആ വാർത്തയിൽ ഉള്ളത് എങ്കിലും വാർത്തയിൽ യൂത്ത് കോൺഗ്രസുകാർ പണം നല്‍കാതെ മുങ്ങിയെന്ന് ആരോപണം ഉന്നയിക്കുന്ന വ്യക്തി ന്യൂസ് 18 കേരളത്തിന്റെ വീഡിയോയിൽ കണ്ട അതെ ആളാണ് എന്ന് മനസിലായി.

യൂണിവേഴ്സിറ്റി കോളേജിൽ സമരം നടത്താൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രസ്സ് ക്ലബ്ബിനടുത്തുള്ള ദിലീപേട്ടന്റെ ചായക്കടയിൽ പൈസ കൊടുക്കാതെ മുങ്ങിയെന്ന് പറയുന്ന മനോരമ ന്യൂസ് ജൂലൈ 25 ന് കൊടുത്ത വാർത്തയും ഞങ്ങൾക്ക് കിട്ടി. ഇപ്പോൾ പ്രചരിക്കുന്ന അതേ ദൃശ്യങ്ങൾ മനോരമ ന്യൂസിന്റെ വീഡിയോയിൽ കണ്ടെത്തി.യൂത്ത് കോൺഗ്രസ്സുകാർ പൈസ കൊടുക്കാതെ പോയ ചായക്കടക്കാരന് ആ പണം നല്‍കി സിപിഎമ്മിന്റെ പോഷക സംഘടനയായ ഡി.വൈ.എഫ്.ഐ, ‘മധുര പ്രതികാരം’ ചെയ്തതായും വാർത്ത പറയുന്നു.

”തിരുവനന്തപുരം പ്രസ് ക്ലബ്ബിനടുത്തായി ചായക്കട നടത്തുന്ന ദിലീപ്ഖാന്റെ കടയിലെ പലഹാരങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈക്കലാക്കിയത്,”എന്ന പേരിൽ ദേശാഭിമാനിയും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഭാരത് ജോഡോ യാത്രയ്ക്ക് വന്നവർ ചായക്കടയിൽ പൈസ കൊടുക്കാതെ മുങ്ങിയ സംഭവം എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ 2019 ജൂലൈയി ൽ യൂണിവേഴ്സിറ്റി കോളേജിൽ സമരം നടത്താൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രസ്സ് ക്ലബ്ബിനടുത്തുള്ള ചായക്കടയിൽ പൈസ കൊടുക്കാതെ മുങ്ങി എന്ന് ആരോപണം ഉയർന്ന സംഭവത്തിന്റെതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Facebook post of News 18 Kerala on July 25,2019
Youtube video of Kaumudi TV on July 24,2019
News report in Deshabhimani on July 25,2019
Youtube video of Manorama News on July 25,2019
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
December 19, 2022
Sabloo Thomas
December 7, 2022
Sabloo Thomas
October 18, 2022